2017, ജനുവരി 4, ബുധനാഴ്‌ച

കുറയുന്ന ആയുസ്സിനെ ആഘോഷ മാക്കാന്‍ കഴിയുന്നതെങ്ങിനെ?....

     


   ലണ്ടറിലെ താളുകള്‍ഓരോന്നായി  മറയുമ്പോള്‍ മാസങ്ങളും,  മറിഞ്ഞു തീരുമ്പോള്‍ വര്‍ഷവും നഷ്ടപ്പെടുന്നതല്ലാതെ, ഉറഞ്ഞു തുള്ളി ആഘോഷിക്കാന്‍ വെമ്പുന്നവര്‍ക്ക് എന്ത് സന്തോഷമാണ് പുതുവത്സരപ്പിറവി  നല്‍കുന്നതെന്ന്  മനസ്സിലാക്കാന്‍  പ്രയാസമുണ്ട്.

                  ദൈവം കനിഞ്ഞനുഗ്രഹിച്ച് തന്ന ജന്മവും, ആയുസ്സും, അതില്‍ നിന്നും കൊഴിഞ്ഞു വീഴുന്ന ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും നമുക്ക് നല്‍കുന്ന നഷ്ടം ആഘോഷമാക്കാന്‍ വെമ്പുന്ന തല തിരിഞ്ഞ ചിന്തയും, സമീപനവും പാശ്ചാത്യ സമൂഹത്തിന്‍റെ എല്ലാ കേളികലെന്നപോലെ അഴിഞ്ഞാടാനുള്ള ഒരവസരം എന്നതില്‍ക്കവിഞ്ഞ് പുതു വര്‍ഷം എന്നതിന്നുള്ള പ്രാധാന്യം എന്ത് എന്ന ചോദ്യം, ചിന്തിക്കുന്നവര്‍ക്ക്  വളരെ പ്ര സക്തം തന്നെ.

            നമ്മുടെ രാജ്യവും, ലോകം തന്നെയും ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന, മൂല്യങ്ങള്‍ നശിച്ച  മനുഷ്യനും, മനുഷ്യത്തവും നശിച്ചുകൊണ്ടിരിക്കുന്ന, പ്രപഞ്ചം തന്നെയും നമ്മെ ശപിച്ചുകൊണ്ട് നല്‍കുന്ന ദുരന്തങ്ങളും, ദുരിതങ്ങളും, ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന കരച്ചിലും, കൂട്ട ക്കുരുതികളും, മനുഷ്യരെന്നവകാശപ്പെടുന്ന, കാണാ
നും, കേള്‍ക്കാനും, ചിന്തിക്കാനും, കഴിവുള്ള നാം അതില്ലാതെ പോ കുന്ന
തെന്തുകൊണ്ട്?

   ആര്‍ഭാടവും,ധൂര്‍ത്തും,അഹങ്കാരവും നിറഞ്ഞ ലോകം,...അഹങ്കാരം കൊണ്ട് ദൈവത്തെപോലും മറന്നു ഉറഞ്ഞു തുള്ളുന്ന മനുഷ്യര്‍..... അഹങ്കാരിയായ മനുഷ്യാ.......രണ്ടു കാലുകളും, കൈകളും, കണ്ണുകളും, ചെവിയും, മൂക്കും നിനക്ക് കൃത്യം പോലെ ദൈവം  നല്‍കിയതുകൊണ്ടല്ലേ  നീ അഹങ്കരിക്കുന്നത്? ഇതിലെന്തെങ്കിലും ഒന്നിന് ചെറിയ ഒരു  വൈകല്യം സംഭവിച്ചാല്‍ നീ ഇരന്നു (Begger) ജീവിക്കുന്നവനായില്ലേ..?

                  നഷ്ടപ്പെടാന്‍ ഇന്ന് പലതു മുണ്ട്. പഴയവര്‍ നിങ്ങള്‍ക്കായി നേടിവേച്ചതെല്ലാംഒന്നൊന്നായി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു .....നേടാനായി ഒന്നുമില്ലാത്ത, ദാഹജലം പോലും ലഭ്യമല്ലാത്ത ഇരുണ്ടു വരണ്ട ദുരിത ലോകമാണ് നിങ്ങളെ കാത്തിരിക്കുന്നത്...ഇനി എന്തെങ്കിലും ശേഷിപ്പുണ്ടെങ്കില്‍ അത് സര്‍ക്കാറുകളും നിരപ്പാക്കിക്കൊള്ളും.... 

            സ്വന്തം വിയര്‍പ്പുററി അദ്വാനിച്ചു നേടിയ പണം ഉണ്ടായിട്ടും അതിന്നു വേണ്ടി ബാങ്കുകള്‍ക്ക് മുന്‍പില്‍  യാചിച്ചു നില്‍ക്കേണ്ട ഗതികേട്, അത് രാജ്യത്തെ 128 കോടി ജനങ്ങള്‍ക്കും വലിയ ദുരന്തമായി മാറിയിട്ടും, മണിക്കൂറുകള്‍ക്കു ഒരാള്‍ക്ക്‌ ആഘോഷിക്കാന്‍ ആറായിരവും എഴായിരവും, പിന്നെ അവിടെ ലഭിക്കുന്ന പരിഗണനകള്‍ക്കനുസരിച്ച് അത് അമ്പതിനായിരവും, ലക്ഷവും നല്‍കി കൂത്താടി പുതുവത്സരക്കൂത്താട്ടം നടത്തുന്നവര്‍ക്ക്, ഇന്ന് നമ്മുടെ ചുറ്റുപാടും കാണുന്ന ജീവിത യാതന എങ്ങിനെ മനസ്സിലാകും?

                  അങ്ങിനെ മനസ്സിലാവാത്ത മനുഷ്യരെ, സമൂഹത്തെ , നീ നിസ്സാരനെന്നു  ഓര്‍മ്മപ്പെടുത്തല്‍  ദൈവത്തിനു അനിവാര്യതയായി മാറുമ്പോള്‍ അത് വലിയ പ്രകൃതി ദുരന്തമായി നമ്മെ ബോധ്യപ്പെടുത്തും. സുനാമിയും, കൊടുംകാറ്റും, ഭൂകംബമായും, പ്രളയ മായുമൊക്കെയായി വരുന്ന  ദുരന്തം..


         പ്രപഞ്ചം കോടാനുകോടി  സംവത്സരങ്ങള്‍ പിന്നിട്ടു....അതിന്‍റെ പ്രയാണം തുടര്‍ന്നുകൊണ്ടേ യിരിക്കും. കലണ്ടറിലെ താളുകളും,കലണ്ടറും തന്നെ മാറി മറിഞ്ഞുകൊണ്ടേ യിരിക്കും...നേടാന്‍ ഒന്നും കാര്യമായിട്ടില്ലാത്ത  വരും തലമുറകള്‍, നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇന്നലെകളെകുറിച്ചു വേദനിച്ചും, ഇന്നില്‍ സന്തോഷിക്കുകയും ചെയ്യുക.


               ഒരുവര്‍ഷം എന്നത്  നമ്മുടെ ആയുസ്സിന്‍റെ ഒരു ഭാഗമാണ്...ആയുസ്സ് എന്നത് നമുക്ക് ജന്മം തന്നവരിലൂടെ ദൈവം തന്ന ഔദാര്യമാണ്‌. അനുഗ്രഹമാണ്. വര്‍ഷം ഓരോന്നായി കൊഴിഞ്ഞു വീഴും തോറും നാം ആയുസ്സ് കുറഞ്ഞു മരണത്തോടടുത്തു കൊണ്ടിരിക്കുന്നു..വിലപ്പെട്ട ആയുസ്സ് നഷ്ടപ്പെടുമ്പോള്‍ വേദനിക്കേണ്ടതിനു പകരം,  ആഘോഷമാക്കാന്‍ കഴിയുന്ന മാനസീകാവസ്ഥ  എന്തെന്നറിയില്ല തന്നെ.,,,,










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ