2011, ഏപ്രിൽ 27, ബുധനാഴ്‌ച

എന്‍ഡോസള്‍ഫാന്‍: സ്വന്തം ജനങ്ങളെ കാണാതെപോയ ഇന്ത്യ


സ്വന്തം മണ്ണിലെ മനുഷ്യരോട് നീതി പുലര്‍ത്താന്‍ കഴിയാത്ത കോണ്ഗ്രസ്
 ഗവര്‍മെന്റ്  അല്പമെങ്കിലും നീതി ബോധ മുണ്ടെങ്കില്‍ രാജി വെച്ച് പോകുക.
 സ്വന്തം പ്രജകളെ കുരുതികൊടുതുകൊണ്ട് കുത്തക സമ്പന്ന വര്‍ഗ്ഗത്തിന്റെ ഒത്താശക്കാരായിഅധപതിച്ച, മനുഷ്യത്വരഹിതമായ സമീപനം സ്വീകരിച്ച്
എന്‍ഡോസള്‍ഫാന് വേണ്ടി  പ്രചാരണത്തിനിറങ്ങിയ ഇന്ത്യ ജനീവയിലെ
സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തില്‍ ഒറ്റപ്പെട്ടു. ലോകത്തിനു
 മുന്‍പില്‍ ഇന്ത്യയുടെ ക്രൂര മനോഭാവം മറയില്ലാതെ പുറത്തുവന്നു.

എന്തോ സള്‍ഫാന്‍ ഉല്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങളായ ബ്രസീലും നിരോ
ധനത്തിന് അനുകൂലിച്ചു  ഇന്ത്യയുടെ നീക്കത്തിനെതിരെ അറബ് രാജ്യങ്ങള്‍
ഒന്നടങ്കം രംഗത്തുവന്നതും നിരോധനത്തെ എതിര്‍ത്ത ചൈന നിഷ്പക്ഷ
സ്വരത്തില്‍ സംസാരിച്ചതുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

കൊണ്ഗ്രെസ്സും, ഇന്ത്യാ ഗവര്‍മെന്റും ആരുടെ താല്പര്യം സംരക്ഷിക്കാനാണ്
നില കൊള്ളുന്നതെന്ന് വ്യക്തമാക്കണം. കട്ടുമുടിക്കുന്നു ഒരു ഭാഗത്തുനിന്നും.
അപ്പോഴും അത് അറിഞ്ഞിരുന്നില്ല എന്നാണു ഉത്തരവാദിത്വ മുള്ള പ്രധാന
മന്ത്രി പറയുന്നത്.

൨ ജി സ്പെക്ട്രം, കോമണ്‍ വെല്‍ത്ത്‌ ഗെയിം, ആദര്‍ശ്‌ ഫ്ലാറ്റ് കുംഭകോണം
 ഇങ്ങിനെ പോകുന്നു കട്ടുമുടിക്കല്‍ ലിസ്റ്റ്. ഇപ്പോള്‍ എന്‍ഡോ സള്‍ഫാന്‍
ഉല്‍പാദകര്‍ക്ക് കൂലിക്കുത്തു നടത്തുന്ന, മന്ത്രിപവാറും കൂട്ടരും,രാജ്യ നന്മക്കോ,
ജന നന്മക്കോ, പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണം.

ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും പ്രധാന മന്ത്രിയെ കണ്ടിട്ടും, എന്‍ഡോ
സള്‍ഫാന്‍ നിരോധിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നവര്‍ക്ക് ഇനി തലയില്‍
മുണ്ടിട്ടു നടക്കാം. സ്വന്തം ജനതയോട് കാണിച്ച ക്രൂരതക്ക് ജനം ശക്തമായി പ്രതികരിക്കാതിരിക്കില്ല.പ്രത്യക്ഷത്തില്‍ തന്നെ കുത്തകക്കാരുടെ എജെന്റായി
മാറിയ പവാറും കൂട്ടരും ഇനിയും ഭരണക്കസേരയില്‍ ഇരുന്നു കൂടാ. മഹാത്മജി
യുടെ മഹത്തായ ഇന്ത്യയെ നാറ്റിക്കുന്നവരെ, കണ്ടറിയുക. ഒറ്റപ്പെടുത്തുക. 

2 അഭിപ്രായങ്ങൾ:

  1. എന്‍ഡോസള്‍ഫാന്‍ നിരോധിക്കും വരെ എല്ലാ പരിഗണന യ്ക്കും അതീതമായി ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം ..എന്‍ഡോ സള്‍ഫാന്‍ തുലയട്ടെ....
    അത് നിരോധിക്കാതിരിക്കുന്നത് സര്‍ക്കാരിന്റെ വങ്കത്തം ..എന്നാല്‍ അത് വാങ്ങി ഉപയോഗിക്കുന്നത് ജനങ്ങള്‍ അല്ലെ ? വാങ്ങാന്‍ ആളില്ല എങ്കില്‍ ഒന്നും ചിലവാകില്ല ..കമ്പനി തന്നെ പൂട്ടും ..അപ്പോള്‍ അവിടെയും പ്രശ്നം ഉണ്ട് ....മുതലാളിമാര്‍ നിര്‍ബന്ധിച്ചു വാങ്ങിയാല്‍ തന്നെ തൊഴിലാളികള്‍ അത് ഉപയോഗിക്കാന്‍ പാടില്ല ..കേരത്തില്‍ അനങ്ങുമ്പോള്‍ സമരം ചെയ്യുന്ന എന്‍ഡോ സല്ഫാനേ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ക്കും അവരുടെ തൊഴിലാളി സംഘടനകള്‍ക്കും ഒന്നും ചെയ്യാനില്ലേ ഈ കാര്യത്തില്‍ ?

    മറുപടിഇല്ലാതാക്കൂ
  2. എന്‍ഡോ സള്‍ഫാന്‍ മുതലാളിമാര്‍ തുലയട്ടെ....
    അവരെ താങ്ങുന്ന രാഷ്ട്രീയ പാർട്ടികളും.

    മറുപടിഇല്ലാതാക്കൂ