2011, ഡിസംബർ 1, വ്യാഴാഴ്‌ച

മുല്ലപ്പെരിയാറും, പ്രശ്നങ്ങളും




ര്‍ഷങ്ങളായി,തമിള്‍ നാടും, കേരളവും തമ്മില്‍ നില നില്‍ക്കുന്ന ഒര
നാവശ്യ പ്രശ്നമായെ മുല്ലപ്പെരിയാര്‍ വിഷയത്തെ കാണാനാവു. ഡാമി
ന്റെ അവസ്ഥ പല തവണ വിദഗ്ദര്‍ പരിശോധിക്കുകയും ഡാമിന്റെ
അപകടാവസ്ഥയെ ഗവര്‍മെന്റുകള്‍ക്ക് ബോധ്യപ്പെടുതികൊണ്ടിരിക്കു
കയും ചെയ്യുമ്പോഴും തമിള്‍ നാട് അവരുടെ രാഷ്ട്രീയ മുതലെടുപ്പിന്നു
വേണ്ടി കേരളത്തിന്‍റെ മണ്ണില്‍ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാറിനെ
 കരുവാക്കി  കേരളത്തെ ഭീഷണിപ്പെടുത്തി ക്കൊണ്ടിരിക്കുമ്പോഴും
 കേരളം എന്തിനിത്ര താഴ്ന്നു വണങ്ങി തമിള്‍ നാടിന്‍റെ കാരുണ്യത്തി
നായി, അനുവാദത്തിനായി കാത്തു നില്‍ക്കുന്നു എന്നത്  മനസ്സിലാവാ
ത്ത ഒരു വിഷയം.ഇത്രയും ആളുകള്‍ക്ക് മനസ്സിലായിട്ടും എനിക്ക് മന
സ്സിലാവാത്തത് എന്റെ വിവരക്കേടാവാം!. ക്ഷമ !!

പുതിയ അണക്കെട്ട് നിര്‍മ്മാണംകൊണ്ട് തമിള്‍ നാട്ടിന് ഒന്നും നഷ്ട
പ്പെടാനില്ല ഒരു ദോഷവും സംഭാവിക്കാനുമില്ല. മുല്ലപ്പെരിയാര്‍ അതി
ര്‍ത്തിയില്‍ തമിള്‍ നാട്ടുകാര്‍ക്കും, അണക്കെട്ടിന്റെ തകര്‍ച്ച ഏറെ ദുരി
തമാവുമെന്നിരിക്കെ തമിള്‍ നാട് അവരുടെ ജനങ്ങളെ പോലും മറന്നു
പുതിയ ഡാം നിര്‍മ്മാണത്തെ എതി ര്‍ക്കുന്നത് ,വൈക്കോ തുടങ്ങിവെ
ച്ച ഭീകര പ്രഖ്യാപനത്തെ പിന്താങ്ങി തമിള്‍ ജനതയെ ആവേശരാക്കി,
 ജയലളിതയുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഈ കടും പിടുത്തത്തില്‍
കേരളം അയഞ്ഞ നിലപാട് സ്വീകരിച്ചു പത്തു മുപ്പതു ലക്ഷത്തോളം
വരുന്ന  ജീവന്‍ കൊണ്ട് തമാശ കളിക്കുന്ന കേരള സര്‍ക്കാരിന്റെ ഈ
ക്രൂര നിലപാട്‌ മാറ്റി, ധന മന്ത്രി ശ്രീ,മാണി പറഞ്ഞതുപോലെ,'കേരള
മണ്ണില്‍ ഡാം  നിര്‍മ്മിക്കാന്‍ തമിഴ്‌ നാടിന്‍റെ ആവശ്യം ഇല്ലാ, എന്നത്
മറ്റാര്‍ക്കും മനസ്സിലാവാത്തതെന്തെന്നു ഈ എനിക്കും മനസ്സിലാവുന്നി
ല്ലതന്നെ.

പുതിയ ഡാം നിര്‍മ്മാണം കൊണ്ട് അയല്‍ സംസ്ഥാനമായ തമിള്‍ നാ
ടിന്നു വല്ല ദോഷവുമുണ്ടോ?

തമിള്‍ നാടിനു  കിട്ടിക്കൊണ്ടിരിക്കുന്ന ജലം തുടര്‍ന്നും ലഭിക്കാതിരിക്കു
മോ?

ഡാമിന്റെ തകര്‍ച്ചയില്‍, ഡാമിന്റെ ചുറ്റളവില്‍ അതിന്റെ പ്രത്യാഘാത
ങ്ങള്‍ ഉണ്ടാകുമ്പോള്‍ തമിഴന്‍ എന്ന നിലക്ക് അവരെ ദൈവം അതി
ല്‍ നിന്നും ഒഴിച്ച്  നിര്‍ത്തുമോ?

ഇങ്ങിനെ ഒരു തകര്‍ച്ച രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളെയും ബാ
ധിക്കുമ്പോള്‍ അത് മനസ്സിലാവാത്തവരാണോ തമിള്‍ നാട്ടിലെ ഭരണാ
ധികാരികള്‍?

അതൊ ജനങ്ങള്‍ ചത്തു തീര്‍ന്നാലും രാഷ്ട്രീയം കളിച്ചാല്‍ മതിയെന്ന
താണോ തമിള്‍ നാട്ടിലെ രാഷ്ട്രീയക്കാരുടെ മനോഭാവം?

ഇത് എന്ത് തന്നെ ആയാലും ഞങ്ങള്‍ക്ക് , കേരളക്കാര്‍ക്ക്, ഡാമിന്റെ
ചുറ്റളവിലും പരിസരങ്ങളിലും ജീവിക്കുന്ന ലക്ഷക്കണക്കിന്  ജീവന് വി
ലയുണ്ട്!.അത് തമിഴനായാലും, നമ്മുടെ നാട്ടുകാരായാലും.

തമിഴന്നു ബുദ്ധി പിന്നാലെ എന്ന് പറഞ്ഞപോലെ, പലപ്പോഴും, ഭൂചല
നം അനുഭവപ്പെടുന്ന ഡാം പരിസരത്തു, അതിന്റെ ഫലമായിതന്നെ
ഡാമിന് ഗുരുതരമായസുരക്ഷാ കുറവ് വന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ചു പ
റയുമ്പോഴും, വാക്ക്‌ പയറ്റും,തമ്മിലടിയും രാഷ്ട്രീയ കളിയും മാറ്റിവെച്ചു 
അടിയന്തിരമായി യുദ്ധകാലാടിസ്ഥാനത്തി‍ല്‍ ഡാം നിര്‍മ്മിച്ചുകൊണ്ട്
 ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ നോക്കാതെ,കേരള പ്രദേശത്തു
കിടക്കുന്ന ഡാം പണിയാന്‍  ജയലളിതക്ക് കത്തെഴുതി അവരുടെ കനി
വിനായി കാത്തിരിക്കുന്ന ബഹു.കേരള മുഖ്യമന്ത്രിയുടെ നിലപാട്‌ അപ
ഹാസ്യമായെ തോന്നു.

വൈക്കോയും , ജയലളിതയുമൊക്കെ ഉശിരോടെ കേരളത്തിന്‍റെ അവ
കാശത്തില്‍ കൈകടത്തി വാദിക്കുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രി ശ്രീ. ഉമ്മ
ന്‍ ചാണ്ടി കത്തെഴുതി തമാശിക്കുകയാണോ?തമിള്‍ നാട് സര്‍ക്കാരിന്റെ
 ചിലവിലോ, ഔദാര്യത്തിലോ ആണോ കേരളത്തില്‍ മുല്ലപ്പെരിയാറില്‍
 ഡാം നിര്‍മ്മിക്കുന്നത്? മുഖ്യമന്ത്രിയുടെ ഈ കത്തെഴുതി തമാശിക്കല്‍
കാണുമ്പോള്‍ അങ്ങിനെയും തോന്നിപോകുന്നു.‍

 ഭൂചലനമോ ,സുനാമിയോ, പ്രളയമോ ഒന്നും നിയന്ത്രിക്കാന്‍ സര്‍ക്കാ
രോ,രാഷ്ട്രീയക്കാരോ,ശ്രമിച്ചാല്‍ നടക്കാത്ത വിഷയം.ഏതെങ്കിലും ത
രത്തിലുള്ള ദുരന്തം സംഭവിക്കും മുന്‍പേ,ഒരു ദുരന്തം സംഭവിക്കാന്‍ സാ
ധ്യതയുന്ടെന്നിരിക്കെ, വെറുതെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിച്ചു വാച
ക മടിച്ചും തമിഴ്നാടിന്റെ കാല്‍ക്കീഴില്‍ വീണു യാചിക്കാന്‍ പോകുന്ന
സമയവും പാഴാക്കാതെ എത്രയും പെട്ടെന്ന് ഭീഷണിയില്‍ നിന്നും ല
ക്ഷക്കണക്കിന് പ്രദേശവാസികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുക. അ
തായിരിക്കും ബുദ്ധി.

കഴുകന്മാരെപോലെ ശവം കൊത്തിവലിക്കാന്‍ പാറി പറക്കുന്ന ചാന
ലുകാര്‍ അവരുടെ ക്രൂരമായ വിനോദ സമീപനം ഈ വിഷയത്തില്‍
നിന്നും മാറ്റണം.ഒരുപാട് ഭീഷണികൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു,
പ്രദേശ വാസികളെ സ്വസ്ഥമായിജീവിക്കാന്‍ വിടാത്ത നീച സമീപ
നം ഈ വിഷയത്തിലെങ്കിലും ചാനലുകള്‍ കൈവെടിയുക.

അനാവശ്യമായ ചര്‍ച്ചകളും,അവിദഗ്ദമായ വിലയിരുത്തലുകളും കൊ
ണ്ട് ഈ പ്രദേശത്തു ജീവിക്കുന്നവരെ കൂടുതല്‍, കൂടുതല്‍ ഭീതിയില്‍
ആഴ്ത്തിക്കൊണ്ട്,അവരുടെ സ്വൈര്യ ജീവിതം താറുമാറാക്കുന്ന പ്രവ
ര്‍ത്തിയില്‍ നിന്നും ചാനലു
കളുടെ കച്ചവട കഴുക കണ്ണുകള്‍ ‍  മാറ്റുക.

ഒരു ചാനല്‍ അതിന്റെ പ്രത്യേക പരിപാടിയില്‍ ചോദിക്കുന്ന ചോദ്യം
" മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ എന്ത് സംഭവിക്കും?"എന്നാണു.ഡാം
 തകര്‍ന്നാല്‍ എന്ത്സംഭവിക്കും എന്ന് ആര്‍ക്കാണ് ഊഹിക്കാന്‍ കഴി
യാത്തത്? ഇങ്ങിനെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട്  അങ്ങിനെ
ദുരന്തം സംഭവിച്ചാല്‍ അതിനിരയാവാനിടയുള്ള  പ്രദേശത്തെ ജനങ്ങ
ളെ ഭീതിയും ആദിയും വളര്‍ത്തി അവരുടെ സ്വൈര്യ ജീവിതം തകര്‍ക്കു
കയല്ലേ ചെയ്യുന്നത്? ഇതൊക്കെ പത്രപ്രവര്തനമാണോ? ഇതാണോ
 പത്ര പ്രവര്‍ത്തനം? ആദി പൂണ്ടു കഴിയുന്ന ജനതയെ അവരെ ആശ്വ
സിപ്പിക്കത്തക്കവിധം വളരെ സഹാനുഭൂതിയോടെയും സഹതാപ
ത്തോടെയും നിര്‍ദ്ദേശങ്ങളും, ശാസ്ത്രീയമായ സുരക്ഷാ നിര്‍‍ദ്ദേശ
ങ്ങളും നല്കുകയല്ലേ വേണ്ടത്?

ബുഷിന്‍റെ കാട്ടാള താണ്ടവം ഇറാഖില്‍ നടക്കുമ്പോള്‍, ഒരു രാത്രി
പോലും സ്വസ്തമല്ലാതെ കിടക്കാന്‍ കുടുംബവും, കുട്ടികളും , മുലകുടി
പ്രായമുള്ള കുഞ്ഞുങ്ങള്‍ വരെ ഏതു നിമിഷവും,കണ്ണൊന്നു മയങ്ങിയാ
ല്‍ തുറക്കുമ്പോഴേക്കും ഓമനിച്ചു വളര്‍ത്തുന്ന മക്കളോ ,തുണയായുള്ള
ഭര്‍ത്താവോ, എല്ലാറ്റിനും കൂട്ടുള്ള പ്രിയ ഭാര്യയോ ആരാണ് ഒരുപക്ഷെ
 എല്ലാവരുമോ, ചെകുത്താന്റെ  വെടിയോ,ബോംബോ ജീവന്‍ തട്ടിയെടു
ക്കുന്നതെന്ന  ഭീതിയില്‍ കഴിഞ്ഞ നാളുകളെ കുറിച്ച് ഒരു ഇറാഖി സുഹൃ
ത്ത്‌ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, കാട്ടാളന്‍ എന്ന് ആയിരം തവണ
ആ ചെറുപ്പക്കാരന്‍ ബുഷിനെ പറയുമ്പോഴും അയാളുടെ കണ്ണുകളി
ലെ  തീ ജ്വാലയും, ദയനീയതയും ഒരേപോലെ മാറി മാറി പ്രകടമാവു
ന്നത് കണ്ടും കേട്ടും നില്‍ക്കാന്‍ കഴിയാത്ത പോലെ. ആ കുടുംബതെ
പോലെ ആയിരമായിരം ഇറാഖി കുടുംബങ്ങള്‍ കഴിച്ചു കൂട്ടിയ ഭീതി
പൂര്‍ണ്ണമായ ദിനരാത്രങ്ങള്‍ അതാണ്‌ ഞാന്‍ ഇവിടെ ഓര്‍ത്ത്‌ പോകു
ന്നത്.ഒരു സുനാമിയുണ്ടായപ്പോള്‍ സംഭവിച്ചതുപോലെ. (ദൈവം
നമ്മെ കാത്തു സൂക്ഷിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം)

യുദ്ധ മുഖത്തെ കണ്ടും കേട്ടും,യുദ്ധ മേഖലയില്‍ ജീവിക്കുന്നവര്‍ക്കും,
 പ്രളയമേഖലയില്‍ ജീവിക്കേണ്ടി വരുന്നവര്‍ക്കും അവരുടെ ആദിയും
 വേദനയും പറഞ്ഞറിയിക്കാനാവില്ല, ഒരു നിമിഷം ചിന്തിച്ചാല്‍ മതി

അതെ പോലെ ഡാം തകര്‍ന്നാല്‍ എന്ത് സംഭവിക്കും എന്ന് പറഞ്ഞു
 ആ പ്രദേശവാസികളെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണോ ഒരു
പത്ര ധര്‍മ്മം?കാമറയും മൈക്കും  ഉണ്ടായാല്‍ മനുഷ്യ ജീവന്‍ വെറും
പാറ്റകള്‍ എന്നാണോ ഈ ചാനലുകാര്‍ ധരിക്കുന്നത്? എന്തും സംഭവി
ക്കട്ടെ.ഞങ്ങള്‍ക്കത് പകര്‍ത്താന്‍ കഴിഞ്ഞാല്‍ മതി  വാര്‍ത്ത മതി എ
ന്ന് കരുതുന്ന ചാനലുകളുടെ സാഡിസ്റ്റ്
മനോഭാവം അതി നിന്ദ്യവും, ക്രൂരവുമാണ്.

എല്ലാവരും തമിള്‍ നാടിന്‍റെ കയ്യും കാലും കഴുകാന്‍ നടക്കുമ്പോള്‍, അ
പ്രതീക്ഷിതമായി  വല്ല ദുരന്തവും സംഭവിച്ചാല്‍ ആരതിന്നു ഉത്തരവാദി
യാകുമെന്നുആരും ഒരാള്‍ ചോദിച്ചതോ പറഞ്ഞതോ കണ്ടില്ല.കാമറ
യും,മൈക്കുമായി നടക്കുന്ന ചാനലുകള്‍ ആ ചോദ്യം ചോദിച്ചതും
 കണ്ടില്ല.

പലപ്പോഴും ഭൂചലന മുണ്ടായികൊണ്ടിരിക്കുന്ന, ഇനിയും ഉണ്ടാവാനി
ടയുള്ള ഈ അപകട മേഖലയില്‍ എന്തെങ്കിലും ദുരന്തം സംഭവിച്ചു
പോയാല്‍ ആര്‍ക്കാണ് അതിനെ തടയാന്‍ ആവുക?

ഉണ്ടാകാവുന്ന നാശനഷ്ടങ്ങള്‍ക്കും ജീവനും ആരാണ് നഷ്ടം നിക
ത്തുക?ആരാണ് അതിനു ഉത്തരം പറയുക? പറയുന്ന ഉത്തരം കേ
ള്‍ക്കാന്‍, ഉത്തരംകേള്‍ക്കെണ്ടവരില്‍ ആരാണ് ശേഷിച്ചിരിപ്പുണ്ടാവുക?

നിങ്ങള്‍ ഓരോരുത്തരുടെയും മനസ്സില്‍ ഈ ചോദ്യം ഉയരുന്നുവെങ്കി
ല്‍, തമിഴരല്ല,ജയലളിതയല്ല ദൈവം തമ്പുരാന്‍ തടഞ്ഞാലും, ബഹു.
ശ്രീ മാണി പറഞ്ഞത് കേരള ജനതയോടും,മനുഷ്യത്വതോടുംമുള്ള ആ
ത്മാര്‍ത്ഥ മായ പ്രസ്ഥാവനയെങ്കില്‍ പരക്കം പാച്ചിലും പാദം  നക്കലും നിറുത്തി ലക്ഷക്കണക്കിന് കുടുംബത്തിന്‍റെ ഭീതി അകറ്റി അവരെ ജീവി
ക്കാന്‍ അനുവദിക്കും വിധം വിദഗ്ദരുടെ അഭിപ്രായം മുഖവിലക്കെടുത്ത്
 പുതിയ ഡാം പണിയാന്‍ ഇറങ്ങുക.

വിധേയത്വം വെടിഞ്ഞു ആണത്തമുള്ള ഒരു നിലപാട് സര്‍ക്കാര്‍ സ്വീ
കരിച്ചു മുന്‍പോട്ടു പോകുമെന്ന് പ്രത്യാശിക്കുന്നതോടൊപ്പം ഒരു ദുരന്തം
 വന്നു ചേരാനിടയില്ലാതെ ദൈവം കാക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയും
ചെയ്യാം.




3 അഭിപ്രായങ്ങൾ:

  1. മാണിക്ക് അത്രക്ക് ധൈര്യവും ആത്മാര്‍ഥതയുമുണ്ടെങ്കില്‍

    കേന്ദ്രം പുതിയ അണക്കെട്ടു നിര്‍മ്മിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ കേരള സര്‍ക്കാരിനുള്ള പിന്തുണ പിവലിക്കട്ടെ,

    അപ്പോള്‍ കാണാന്‍ വായില്ലാക്കുന്നിലപ്പനും പൊറോട്ടകുമാരന്റെ അമ്മച്ചിയും ഒക്കെ ചേര്‍ന്ന് അനുമതിയും കൊണ്ട് പാഞ്ഞുവരുന്നത്.

    അല്ലെങ്കില്‍ ഈ ഗീര്‍വാണമൊക്കെ പെറും പടമാണെന്നു തന്നെ മനസിലാക്കാം.

    മറുപടിഇല്ലാതാക്കൂ
  2. ജനങ്ങള്‍ ചത്തു തീര്‍ന്നാലും രാഷ്ട്രീയം കളിച്ചാല്‍ മതി :(

    മറുപടിഇല്ലാതാക്കൂ
  3. പ്രിയ അനില്ഫില്‍, ബെന്ചാലി
    എന്റെ ബ്ലോദ്‌ സന്ദര്‍ശിച്ചു
    അഭിപ്രായം രേഖപ്പെടുത്തിയതില്‍ സന്തോഷം.

    മറുപടിഇല്ലാതാക്കൂ