2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

അണ്ണാ ഹസാരെ - രണ്ടാം ഗാന്ധിയോ?



ഇന്ത്യ നിറഞ്ഞു നില്‍ക്കുന്ന ഒരു സമര മുന്നേറ്റത്തിന്റെ സത്യാസത്യങ്ങളെ തിരി
ച്ചറിയാത്ത ഒരു സമീപനമല്ല ഈ കുറിപ്പ്‌ .ആണവകാരാറിനെ അതിജീവിച്ച മ
ന്മോഹന്‍ ഭരണകൂടം പിന്നീടുള്ള ഓരോ പ്രവര്‍ത്തിയും അഴിമതിയില്‍ മുങ്ങിക്കു
ളിച്ച, ഇന്ത്യാ മഹാരാജ്യത്തിന്റെ അടിത്തറ ഇളക്കുന്ന സമീപനത്തില്‍, വെറുത്തു
പൊറൂതിമുട്ടിയ ജനത്തിനെ കയ്യിലെടുക്കാന്‍ നിരാഹാര സമരം തുടങ്ങിവെച്ച
ഹസാരെക്ക് അധിക സമയം വേണ്ടി വന്നില്ല.

ആണവ കരാറിനെ പിന്തുണച്ചു തന്നോടോട്ടിനിന്ന പലരെയും അമിത വിശ്വാ
സത്തില്‍ കണക്കിലെടുത്ത പ്രധാന മന്ത്രിയെ. പരമാവധി മുതലെടുത്തുകൊ
ണ്ട്, ഫ്ലാറ്റ്  കുംഭകോണവും,കോമണ്‍‍ വെല്‍ത്തും,ജി ടു വെട്ടിപ്പും അങ്ങിനെ
നീണ്ടു പോകുന്ന പല അഴിമതിയും, ധൂര്‍ത്തും,ഇന്ദ്രപ്രസ്തവും വിട്ടു ഇന്ത്യയാ
കെ പടര്‍ന്നു. ദിവസം തോറും പുറത്തു വരുന്ന അഴിമതിക്കഥകള്‍  കേട്ട് ജന
സാമാന്യത്തിന്റെ കാതും കണ്ണും ഇരുട്ടടിച്ചപ്പോള്‍ , പൊതു ജനവികാരം സ
ര്‍ക്കാരി ന്നെതിരെ ശക്തമായി ചിന്തിച്ചു തുടങ്ങി. 

തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറുന്നതോടെ രാജ്യത്തെ കട്ടുമുടിക്കാനും,തുരങ്കം വെ
ക്കാനുമുള്ള അനുവാദ പത്രമായി പല രാഷ്ട്രീയ നേതാക്കന്മാരുടെയും,ചിന്താഗ
തിക്ക്, മൂക്ക് കയറിടാന്‍ ലോക്പാല്‍ പോലുള്ള ബില്‍ /ജനലോക്പാല്‍ ബില്‍,
അത് എന്നോ നമ്മുടെ രാജ്യത്ത് നടപ്പാവേണ്ടാതായിരുന്നു എന്ന് ചിന്തിക്കാത്ത
വര്‍ ഉണ്ടാവില്ല .

ഹസാരെയുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് പാര്‍ലമെന്റ് പാസ്സാക്കിയ ലോ
ക്പാല്‍ ബില്ലിലെ,പരിധിയില്‍ വരാത്ത പ്രധാന മന്ത്രിയെ, കൂടി ഉള്‍പ്പെടുത്തി
ക്കൊണ്ട്,ഹസാരെയുടെ ജനലോക്പാല്‍ ബില്‍ പാസ്സാക്കണമെന്നുള്ള ആവ
ശ്യവും, നിരാഹാര സമ്മര്‍ദ്ദവും ,കൊണ്ട്, അന്നാഹസാരെയുടെ ആവശ്യം
അംഗീകരിച്ചു കൊണ്ടുള്ള പ്രധാന മന്ത്രിയുടെ നിലപാട്‌. ഒരു വ്യക്തിയുടെ സമ്മ
ര്‍ദ്ധതന്ത്രത്തിനു മുന്പില്‍ രൂപപ്പെട്ട, ശുഷ്ക്കിച്ച ജന വികാരത്തിന്, ഇന്ത്യാ
രാജ്യത്തിന്‍റെ യശസ്സിന്റെ മുദ്രയായ പാര്‍ലമെന്റിനെ, നിഷ്പ്രഭമാക്കി ക്കൊണ്ട്
ഹസാരെയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടുള്ള തീരുമാനം തെറ്റായ സന്ദേ
ശമാണ് ലോകത്തിനും, ഇന്ത്യന്‍ സമൂഹത്തിനും നല്കുന്നതെന്നതിന്നു യാതൊ
രു  സംശയവുമില്ല.

ജന കോടികള്‍ തിരഞ്ഞ്ര്ടുക്കപ്പെട്ട ഭരണകൂടം, നിയമ നിര്‍മ്മാണത്തിന്റെ
ഈറ്റില്ലമായ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍, അത് സ്വീകാര്യമല്ല!!,
ഹസാരെ കൊണ്ടുവന്ന, പ്രധാന മന്ത്രിയെകൂടി പരിധിയില്‍ ഉള്പെടുത്തിയ
ബില്‍ പാസ്സാക്കണമെന്നു പറഞ്ഞുകൊണ്ട്, പാര്‍ലമെന്റിനു  പുറത്തു പട്ടിണി
കിടന്നു സര്‍ക്കാരിനെതിരെ പീഡനനയം സ്വീകരിച്ച ഹസാരയുടെത് ഗാന്ധി
യന്‍ സമരമായി പലരും വിശേഷിക്കുന്നു.

ഹസാരെ രണ്ടാം ഗാന്ധിയെന്നു വിശേഷിപ്പിക്കുക വഴി മഹാത്മാ ഗാന്ധിയെ അവഹേളിക്കുകയാണ്  സത്യത്തില്‍ ചെയ്യുന്നത് . ഹസാരെ ഇന്നലത്തെ ഇടി
യിലും, മഴയിലും  പൊട്ടി മുളച്ചതായിരുന്നില്ല.

മതേതരത്വ മൂല്യങ്ങളാല്‍ കെട്ടിപ്പടുത്ത ഭാരത സംസ്കാര ചരിത്ര ചിഹ്നമായി
നിലനിന്നുപോന്നിരുന്ന ബാബരി മസ്ജിദ്‌  ഒരു പിടി മത ഭ്രാന്തരാല്‍ തല്ലിത്ത
കര്‍ക്കുമ്പോള്‍ ‍ഈ രണ്ടാം ഗാന്ധി ഇന്ത്യയില്‍ ഇല്ലായിരുന്നുവോ?. ഗുജറാത്തി
ല്‍ വംശീയ കലാപത്തിനു നേതൃത്വം  കൊടുത്ത് കൊണ്ട് ഒരു വിഭാഗത്തെ ന
രേന്ദ്ര മോഡിയും കൂട്ടരും, നരനായാട്ട് നടത്തുംമ്പോള്‍ ഈ  ഹസാരെ എന്ന
ഗാന്ധി  എവിടെയായിരുന്നു?. മോഡിയെ ഹസാരെ പ്രകീര്‍ത്തിക്കുക കൂടി
ചെയ്തപ്പോള്‍ ഹസാരെയേ മനസ്സിലാക്കാന്‍ ഏറെ പ്രയാസപ്പെടെണ്ടതായി
വന്നില്ല.

ഹസാരെയുടെ സമരത്തെ ഇത്രയും ജനകീയ മാക്കാനിടവന്നത്  കൊണ്ഗ്രെ
സ്സിലെ മന്ദബുദ്ധികള്‍ ഹസാരെ പ്രശ്നം കൈകാര്യം ചെയ്യാനിടവന്നതാണെ
ന്നു നമുക്കറിയാം.വിഷയം കൈകാര്യം ചെയ്തവരെ പലരും വിശേഷിപ്പിച്ച
തും മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതും അങ്ങിനെയായിരുന്നു. വിഷയം കൈകാ
ര്യം  ചെയ്തതിലെ പാളിച്ചയില്‍ നിന്നും, കൊണ്ഗ്രെസ്സിനോ ,സര്‍ക്കാരിനോ
ഒഴിഞ്ഞു നില്‍ക്കാനാവില്ല.

സമരത്തിന്റെ തുടക്കം ജനശ്രദ്ധയാകര്ഷിക്കാതെ നിന്നപ്പോള്‍,ഹസ്സരെയെ 
അറസ്റ്റ് ചെയ്യാനുള്ള നീക്കത്തോടെ വിഷയം സങ്കീര്‍ണ്ണ മാവുകയായിരുന്നു.

അഴിമതി നിരോധന നിയമം,ലോകപാല്‍ ബില്‍ അതിന്റെ പൂര്ന്നതയോടെ
നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു നിരാഹാരം കിടന്നു രാജ്യത്തിനകത്തും, പു
റത്തും ചര്‍ച്ചയായിയിത്തീര്‍ന്ന ഒരു വിഷയത്തില്‍, സമരം ചെയ്യാനുള്ള അവ
കാശം നിഷേധിച്ചു കൊണ്ട് അദ്ദേഹത്തെ,അറസ്റ്റ് ചെയ്താല്‍, അത് പ്രശ്നം
 വളരെ സങ്കീര്‍ണ്ണ മാക്കാനെ ഇടവരുത്തു എന്ന്  ആര്‍‍ക്കാണ് ചിന്തിക്കാന്‍
കഴിയാത്തത്?എന്നാല്‍ നമ്മുടെ കൊണ്ഗ്രെസ്സ് നേതാക്കള്‍‍ക്കും ഭരണകൂട
ത്തിനും അത് തോന്നിയില്ല.

ഹസാരെയുടെ നിരാഹാര സമരത്തോട് ,  രാജ്യത്തിന്റെ പല ഭാഗത്ത് നിന്നു
മുള്ള പിന്തുണയും, മാധ്യമങ്ങളുടെ ആഘോഷിക്കലും,രാജ്യമാകെ, ഹസാരെ
 വിഷയം സര്‍വ്വ വ്യാപിയായി പടര്‍ന്നു. ജന വികാരം കൊണ്ഗ്രെസ്സിനും, കേ
ന്ദ്ര ഗവ:നും എതിരെ ശക്തമാകുന്നത് കണ്ടു എന്ത് ചെയ്യണമെന്നറിയാതെ
വിറങ്ങലിച്ചു നില്‍ക്കാനേ  കൊണ്ഗ്രെസ്സിനും, സര്‍ക്കാരിനും കഴിഞ്ഞുള്ളു .

നിരാഹാരം കിടന്നാല്‍ ഗാന്ധിയാകുമോ? ആ മഹാത്മാവിനെ ഹസാരെയോടു
ബന്ധിപ്പിക്കുന്നത്  ചരിത്രപരമായ അവഹേളനമല്ലേ?. ഹസാരെ ആരെന്ന 
ചോദ്യത്തിന്,ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍, നമുക്ക് ആ യാഥാര്‍ത്ഥ്യം
ബോധ്യപ്പെടും.

ഹസാരെയുടെ  സമരത്തിനു തുടക്കം മുതലേ, വാര്‍ത്ത സൃഷ്ടിച്ച രാം ദേവ്
മുതല്‍ നിര്‍ലോഭം ലഭിച്ചു പോന്ന, ആത്മീയ കച്ചവടക്കാരുടെയും, അവതാര
ദൈവങ്ങളുടെയും, ബി,ജെ.പി, യുടെയും ആര്‍.എസ. എസ്സിന്റെയും, മറ്റു ഹിന്ദു
സന്യാസി  സമൂഹത്തിന്റേയും പിന്തുണയില്‍, അഴിമതി തുടച്ചു മാറ്റാനുള്ള
ഹസാരെയുടെ ജന്‍ലോകപാല്‍ ബില്ലിന്‍റെ അന്ഗീകാരത്തിനുള്ള നിരാഹാരം,
മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യ സമരത്തോടും, ഹസാരെയേ രണ്ടാം
ഗാന്ധിയായി വാഴ്തപ്പെടുന്നതും അവസര വാദത്തിന്റെ നിക്ഷിപ്ത താല്പര്യ
മായേ കാണാനാവു.

അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന രാജ്യം, രാജ്യത്തെ മോചിപ്പിക്കേണ്ട ന്യായീ
കരണത്തോട് സര്‍വര്‍ക്കും യോജിപ്പുണ്ടെങ്കിലും ഹസാരെയുടെ സമരം വിഭാ
ഗീയ  താല്പര്യ കൂട്ടുകെട്ടിന്റെ പിന്തുണയില്‍ ആവേശം കൊള്ളുന്ന  സമരാവശ്യ
ങ്ങള്‍, സര്‍വ്വ ജനാധിപത്യ വ്യവസ്ഥകളെയും പുചിച്ചു തള്ളുന്ന നിലയിലെന്ന
തിനാല്‍ , ജനാധിപത്യ വിശ്വാസികള്‍ക്ക് ഹസാരെ സമരം ദഹിക്കാതെ പോ
കുന്നതിനു കാരണമാകുന്നു.തിരഞ്ഞെടുക്കപ്പെട്ട പ്രധിനിധികളെയും,ആദരിക്ക
പ്പെടേണ്ട പാര്‍ലമെന്റിനെയും നിഷ്പ്രഭമാക്കി,ഹസാരെയുടെ ജന്പാല്‍ ബില്‍ നടപ്പാക്കനമെന്നത്  അന്ഗീകരിക്കാവുന്ന ഒരു പ്രവണതയാണോ?ലോകത്തി
നു മുന്‍പില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഇന്ത്യന്‍ ജനാധിപത്യം, അതിനു പോറ
ല്‍ ഏല്‍പ്പിക്കും  വിധമുള്ള ഹസാരെയുടെ ആവശ്യം ജനാധിപത്യ വിശ്വാസിക
ള്‍ക്ക് അന്ഗീകരിക്കാനാവില്ല.

സമരം നടത്തുന്നവരും, അതിന്നു പിന്തുണക്കുന്നവരും, ഗാന്ധിയന്‍ സമരമെന്ന്
പറഞ്ഞു പുകഴ്തുന്നവരും സഖ്യം പ്രഖ്യാപിച്ചു കൂട്ട് ചെരുന്നവരും ഹസാരെ ഉയ
ര്‍ത്തിപ്പിടിക്കുന്ന ആവശ്യത്തോട് പൊരുത്തപ്പെടാന്‍ കഴിയുന്നവരാണോ
എന്നതും ഹസാരെ സമരത്തിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുളവാക്കുന്നു

വളരെ നിസ്സാരമായ ഒരുപ്രശ്നം, ഇത്രയും സങ്കീര്‍ണ്ണ മാക്കുന്നതില്‍ കൊ
ണ്ഗ്രെസ്സിനും. ഭരണ കക്ഷിക്കുമുള്ള പങ്കു ചെറുതല്ല തിരഞ്ഞെടുക്കപ്പെട്ട പാ
ര്‍ലമെന്റ് അംഗങ്ങള്‍ സഭചേരുന്ന രാജ്യത്തിന്‍റെ നിയമ നിര്‍മ്മാണ ആസ്ഥാ
നമായ പാര്‍ലമെന്റില്‍, ലോകപാല്‍ ബില്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍
നിയമമാക്കുമ്പോള്‍, അതല്ല, ഹസാരെയുടെ ജനലോകപല്‍ ബില്‍ അംഗീ
കരിക്കേണ്ടതിനു ശാട്യം പിടിച്ചു ജനാധിപത്യ വ്യവസ്ഥകള്‍ നിഷ്പ്രഭമാക്കു
ന്ന സമീപനം. നിരാഹാരം കൊണ്ട് ന്യായീകരിച്ചു മഹാത്വവല്‍ക്കരികാന്‍
ശ്രമിക്കുന്നവര്‍, രാജ്യതെക്കാള്‍ വലിയ വ്യക്തിയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന
വര്‍തന്നെ.

കേന്ദ്രത്തിലായാലും, സംസ്ഥാനങ്ങളില്‍ ആയാലും മാറി മാറി വരുന്ന
സര്‍ക്കാരുകളുടെ അഴിമതിയും, ധൂര്‍ത്തും  രാജ്യത്തിന്റെ സമ്പത്ത് കട്ട് മുടിക്കു
ന്ന വര്‍ക്കും,നികുതി വെട്ടിപ്പുകാര്‍ക്കും,കള്ളപ്പണക്കാര്‍ക്കും, മൂക്ക് വിലങ്ങി
ടെണ്ടതു തന്നെ അവര്‍ ഏതു ഉന്നത തലത്തില്‍ പെട്ടവരായാലും പ്രോസിക്യൂട്ട്‌
ചെയ്യാന്‍ പ്രാപ്തമാകുന്ന ഒരു ശക്തമായ നിയമം രാജ്യത്തിനാവശ്യമുണ്ട്. അത്തരം
 ജന പ്രതിനിധികളെ, ജനങ്ങള്‍ക്ക്‌  തിരിച്ചു വിളിക്കാനും അയോഗ്യരാക്കി പുറന്ത
ള്ളാനും, തിരഞ്ഞെടുത്ത ജനങ്ങളെ വന്ചിച്ചതിനാല്‍ , ജന മധ്യത്തില്‍ നിന്നും
ഒറ്റപ്പെടുത്തി പരമാവധി ശിക്ഷ ലഭിക്കേണ്ട ഒരു വ്യവസ്ഥ, അത് ലോക്പല്‍
ബില്ലായാലും,ജന്‍ലോക്പാല്‍ ബില്ലായാലും അതില്‍ ഉണ്ടായിരിക്കെണ്ടാതാവ
ശ്യമാണ്..

ഹസാരെ ഉയര്‍ത്തിപ്പിടിക്കുന്ന വിഷയം എന്ത് തന്നെ ആയാലും, ഹസാരെ
യുടെ ഏകാധിപത്യ സ്വഭാവം സ്വതന്ത്ര ഭാരതത്തിന്റെ ജനാധിപത്യ, പാര്‍ല
മേന്റെറിയന്‍‍ സ്വഭാവത്തെ മാനിക്കാന്‍ തയാറാവാത്തതും, അരവിന്ദ്‌ കെജ്രി
വാളിന്റെയും, കിരണ്‍ബേദി യുടെയും, സംഘപരിവാര്‍ ബന്ധത്തിനും , ദളിത്‌ 
ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളും, സന്യാസിമാരുടെയും, അതുപോലുള്ള
ശ്രീ,ശ്രീ യുടെ ആര്‍ട്ട്‌ ലീവിംഗ് സംഘടനയുമോക്കെയുള്ള ഹസാരെ ബന്ധം,
ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് ഹസാരെയേ രണ്ടാം ഗാന്ധിയായി കാണുന്ന
തിലെ അനൌചിത്യത്തെത്തന്നെയാണ്.

രാഷ്ട്രീയക്കാരില്‍, ഭരണത്തിലും, മന്ത്രിതലത്തിലും മാത്രം ഒതുങ്ങുന്നതാ
ണോ അഴിമതിയും പൂഴ്ത്തിവെപ്പും, തട്ടിപ്പും, വെട്ടിപ്പുമെല്ലാം?ആത്മീയത
യുടെ പേരിലും, കലയുടെ പേരിലും, ബിസിനെസ്സിന്റെ പേരിലും, മറ്റെല്ലാ
നിലയിലും നമ്മുടെ രാജ്യത്ത്  മുങ്ങി കുളിച്ചു നില്‍ക്കുന്ന അഴിമതിയും, കുംഭ
കൊണവും, ധൂര്‍ത്തും ,നികുതി വെട്ടിപ്പും, കള്ളപ്പണക്കാരും,തട്ടിപ്പും, കോടി
ക്കണക്കിനു ജനങ്ങളെ വഞ്ചിച്ചും, ചൂഷണം ചെയ്തു പണക്കൂംബാരത്തില്‍
കയറിയിരുന്നു രാജ്യത്തിന്‍റെ ഗതി നിയന്ത്രിക്കുന്ന വരെകൂടി നിയത്തിന്റെ
പരിധിയില്‍ വരത്തക്ക വിധം ലോകപാല്‍/ജന്‍ലോക്പാല്‍/അരുണാ റായി
യുടെ/ജയ പ്രകാശ്‌ നാരായന്‍ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുന്ന, വിപുലമായ, 
ഒരു നിയമമാണ് നിഷ്പക്ഷമതികളായ ജനം ആഗ്രഹിക്കുന്നത്.

അണ്ണാ ഹസാരെയുടെ സമരം ഇതിനൊന്നും പരിഹാരമാകില്ല.  കാരണം
 ഇന്ന് ഹസാരെയുടെ  തോളില്‍ കയ്യിട്ടു നടക്കുന്ന പലരും അഴിമതിക്കാരും,
ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജന വഞ്ചകരും, ചൂഷകരും,
കള്ളപ്പണക്കാരും, നികുതിവെട്ടിപ്പുകാരും, ആത്മീയതട്ടിപ്പുകാരും, വര്‍ഗ്ഗീയ,
വിഭാഗീയ ചിന്താഗതിക്കാരും,എന്നതുകൊണ്ട് തന്നെ!!.

മാത്രമല്ല രാജ്യത്തു  പല അഴിമതികളും, ദളിത്‌ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള
ആക്രമണങ്ങള്‍ നടന്നപ്പോഴും മൌനിയായിരുന്ന ഹസാരെയെ മഹാത്മാ
ഗാന്ധിയോട് ബന്ധപ്പെടുത്തി, മഹാത്വവല്‍ക്കരിക്കുന്നതിനോട് യോജിക്കാവു
ന്നതല്ല തന്നെ .ഹസാരെയേ അറസ്റ്റ്‌ ചെയ്തതോടെ മാധ്യമങ്ങളുടെ ആഘോ
ഷങ്ങളില്‍ നിറഞ്ഞ ഹസാരെയെകുറിച്ചു, ഹസാരെ ആരെന്നു ചിന്തിക്കാന്‍ 
അരുണാറായിയുടെയും മറ്റും പ്രസ്താവനകള്‍ ആരും ശ്രദ്ധിക്കാതെ പോയി  

ഹസാരെയുടെ സമരം അനുനയത്തോടെ അവസാനിപ്പിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടുകവഴി നമ്മുടെ രാജ്യത്തിന്റെ പാര്‍ലമെന്റെറി ഡെമോക്രസി
അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കി ഔചിത്യ പൂര്‍വം ഈ വിഷയം
കൈകാര്യം ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം. അതോടൊപ്പം ഇനി അഴിമതി
മുക്തമായ ഒരു ഇന്ത്യയിലാണ് നാം ജീവിക്കുക എന്നോര്‍ത്ത് സന്തോഷിക്കുക
യും ചെയ്യാം!!. ജയ് ഹിന്ദ്‌

1 അഭിപ്രായം: