2011, ജനുവരി 11, ചൊവ്വാഴ്ച

ഇവരെ നിയമത്തിനു മുന്‍പില്‍ എത്തിക്കാന്‍ എന്‍. ഐ.എ. യെ സഹായിക്കൂ.

സംഝോത അന്വേഷണം: പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം


സംഝോത അന്വേഷണം: പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം
ന്യൂദല്‍ഹി: സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനക്കേസിലെ മൂന്നു
പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ പാരി
തോഷികം പ്രഖ്യാപിച്ചു. സന്ദീപ് ദാംഗെ, രാംചന്ദ്ര കല്‍സംഗ്ര,
അശോക് എന്നിവരുടെ അറസ്റ്റിന് സഹായകമായ വിവരം
നല്‍കുന്നവര്‍ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്. 10 ലക്ഷം
 രൂപ വീതമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
അശോകിന്റെ അറസ്റ്റിനു സഹായിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം
രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
2007 ഫെബ്രുവരിയിലാണ് ദല്‍ഹി-ലാഹോര്‍ സംഝോത
എക്‌സ്‌പ്രസില്‍ സ്‌ഫോടനമുണ്ടായത്. ഇതില്‍ പാക് സ്വദേശികളായ
 68 പേര്‍ കൊല്ലപ്പെട്ടിരുന്നു.------------ മാധ്യമം വാര്‍ത്ത

വേള്‍ഡ്‌ ട്രേഡ് സെന്‍റെര്‍ ആക്രമത്തോടെ, ഒരു സമുദായത്തിന്നു മേല്‍
കെട്ടിവെച്ച, പല സ്ഫോടന ആക്രമ പരമ്പരകള്‍ക്ക് പിന്നിലും, കാവി
ഭീകരതയായിരുന്നുവെന്നു ഇന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണ്.
ദിനേന ഓരോ സത്യവും വെളിച്ചത്തു വന്നു കൊണ്ടിരിക്കുമ്പോള്‍
മത വിശ്വാസികള്‍ കൂടുതല്‍ ആത്മ സംയമനം പാലിക്കേണ്ടതുണ്ട്.

ഒരു മതവും ആക്രമം പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്ലാം ശാന്തിയു
ടെയും,സമാധാനത്തിന്റെയും, മതമാണ്‌. സത്യവും നീതിയും, എത്ര
വൈകിയാലും അത് വെളിച്ചത്തു  വരും.

ഒരുപാട് സത്യങ്ങള്‍ ഇനിയും  പുറത്തു വന്നുകൊണ്ടിരിക്കും,
ആക്രമികളും, രാജ്യ ദ്രോഹികളും, മാതൃ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരും
രക്ഷപ്പെടാനിടവരരുത്. അവരെ നിയമത്തിനു മുന്‍പില്‍ എത്തിക്കാന്‍
അന്വേഷണ എജെന്‍സികളെ സഹായിക്കുക.

1 അഭിപ്രായം: