2012, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

പ്രിയ മമ്മൂട്ടി സഹെബ്‌, അങ്ങേക്ക് എന്റെ സലാം..



         ഞാന്‍ ആരാണെന്നല്ലേ? ഒരു പാവം മനുഷ്യന്‍,അങ്ങയുടെ ആരാധകനോന്നുമല്ല.ജീവിക്കാന്‍ അച്ചടി, പ്രസിദ്ധീകരണ രംഗത്തെപല മേഖലകളിലും- അതായത് കോഴിക്കോട് "ചന്ദ്രിക" പത്രത്തിലും അടിയന്തിരാവസ്ഥ കാലത്തെ എറണാകുളത്ത് നിന്നും പ്രസിദ്ധീകച്ച "വീക്ഷണം" പത്രത്തിലും  പ്രവര്‍ത്തിച്ചു പിന്നീട്  പല ഗള്‍ഫ്‌ നാടുകളിലും കഴിച്ചു കൂട്ടി ഇപ്പോള്‍ സൗദി അറേബ്യയില്‍ അച്ചടി, പരസ്യ രംഗത്ത്ത ന്നെ പ്രവര്‍ത്തിക്കുന്ന ഒരു സാധാരണക്കാരന്‍

                           മുന്‍പ് അതായത് 'ആവനാഴി' എന്ന ചിത്രം മുതല്‍ കുറെ ചിത്രങ്ങള്‍ ഞാന്‍അങ്ങയുടെത് കണ്ടു.ഉദയം മുണ്ടിന്‍റെ പരസ്യത്തില്‍ പറഞ്ഞപോലെ,"പൌരുഷമുള്ള' കഥാപാത്രങ്ങള്‍   വഴങ്ങുന്ന,     മലയാള സിനിമയിലെ     തികഞ്ഞ ഒരഭിനെതാവുതന്നെ.!!.    അഭി
നന്ദനങള്‍.

              എങ്കിലും ഞാന്‍ അങ്ങേക്ക് സലാം പറയുന്നത്  അതുകൊണ്ടോന്നുമല്ല.സിനിമാഭിനയം ഒരു തൊഴിലാണ് എന്ന് ചിലര്‍ പറയും, ചിലര്‍ കലയാണെന്ന് പറയും അതെന്തായാലും, ആ ദൌത്യത്തോട്  അങ്ങേ അറ്റം കൂറ്പുലര്‍ത്തുന്ന,മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വിധം ഒരുപാട് അഭിനയ മുഹൂര്‍ത്തങ്ങള്‍ മലയാളസിനിമാ പ്രേക്ഷകര്‍ക്ക്‌ നല്‍കി.ഒരുപാടൊരുപാട് കഥാ പാത്രങ്ങള്‍.

"മരം ചുറ്റി പ്രേമ നായകന്‍" എന്ന് പ്രേം നസീറിനെ ചില സിനിമാ നിരൂപകര്‍ വിളിച്ചിരുന്നു.പക്ഷെ 'ഇരുട്ടിന്റെ ആത്മാവ്' എന്ന ചിത്രത്തിലെ വേലായുധനെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക?അതേപോലെ അങ്ങയുടെ തനിയാവർത്തനത്തിലെ  "മാഷ്‌' ആര്‍ക്കാണ് മറക്കാന്‍ കഴിയുക? ഒരുപാട് അവിസ്മരണീയ കഥാപാത്രങ്ങള്‍ അങ്ങ് സമ്മാനിച്ചെങ്കിലും, തനിയാവര്‍ത്തന
ത്തിലെ മാഷ്‌ തരുന്ന നൊമ്പരം, പ്രേക്ഷക മനസ്സില്‍ആഴ്ന്നിറങ്ങി നിലയുറപ്പിക്കുന്ന ആ കഥാപാത്രംഒരിക്കലും മായില്ല.രണ്ടുതവണ കണ്ടെങ്കിലും മൂന്നാംതവണ അത് കണ്ടു നില്‍ക്കാന്‍ ശക്തിയില്ലായിരുന്നു.എന്തു
കൊണ്ടോ എന്റെ മനസ്സിനെ വല്ലാതെ അലട്ടിയ പടമായിരുന്നു"തനിയാവര്‍ത്ത
നം".എങ്കിലുംഇതിനും അല്ല എന്‍റെ സലാം.

എന്‍റെ സലാം അങ്ങയുടെ വ്യക്തി ജീവിതത്തിലെ,എനിക്ക് മനസ്സി ലാക്കാന്‍കഴിഞ്ഞ അങ്ങയുടെ ചില ജീവിത ശൈലിയോടും, ജീവിതത്തിലെ നിഷ്കര്‍ഷതയോടുമാണ്.ഒന്ന് രണ്ടുകാര്യങ്ങള്‍ ഞാന്‍ എടുത്തുപറയട്ടെ.

സിനിമാ രംഗം എന്ന് പറഞ്ഞാല്‍, പഴയ കാലം മുതലേ സിനിമ സമൂഹം ആസ്വദിക്കുന്നു വെങ്കിലും സിനിമാ രംഗത്തോട് ഒരു വിമ്മിഷ്ട നിലപാട്‌ ഒരുതൊട്ടുകൂടാ മനോഭാവം പുലര്‍ത്തിയിരുന്നു. സമൂഹത്തിലെ നല്ലൊരു വിഭാഗവും.ഇന്നും അങ്ങിനെ കരുതുന്നവര്‍ സമൂഹത്തില്‍  ഏറെയുണ്ട്.പ്രത്യേ
കിച്ച് മുസ്ലിംസമൂഹം.- നാടകാഭിനയവും, സിനിമയുമൊക്കെ ഒരു മതപരമായി തന്നെ വിലക്കുകള്‍ ഉണ്ട്.മറ്റു സമുദായങ്ങളിലും സിനിമാരംഗം മോശപ്പെട്ട ഒരു മേഖലയായിപലരും  കണ്ടിരുന്നു.അതിനു അവര്‍ മനസ്സിലാക്കുന്ന കാരണങ്ങ
ളും ഉണ്ടാവാം. അത്തരം വിഷയങ്ങളിലേക്ക്ഞാന്‍ പോകുന്നില്ല.

ഇയ്യിടെ ഏഷ്യാ നെറ്റിലെ ഒരഭിമുഖത്തില്‍, പഴയകാല വില്ല്ലന്‍ നടനായിരുന്ന ജി.കെ പിള്ള തന്നെ അദ്ദേഹത്തിന്റെ അനുഭവം നമ്മോട് പന്കുവെക്കുകയുണ്ടായി. അദ്ദേഹത്തിനു വന്ന വിവാഹാലോചനകള്‍ , അദ്ദേഹം ഒരു സിനിമാനടനെന്നതുകൊണ്ട് നടക്കാതെ പോയ കഥ.

പക്ഷെ ഇന്ന് കാലം മാറി.സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍ ഏതു ചെരുപ്പ്നക്കാനും യുവാക്കളും,ഏതറ്റം വരെയും പോകാന്‍  പെണ്‍കുട്ടികളും തയാറായി നടക്കുകന്ന ,അല്ലെങ്കില്‍ അതൊരു ഭ്രാന്ത്‌  തന്നെയാക്കി നടക്കുന്നയുവതീയുവാക്കള്‍ ഏറെ. ഇനി സിനിമാ നടനോ നടിയോ ആയില്ലെങ്കിലും,അവര്‍ക്ക്ക്ഷൌരം ചെയ്യുന്ന പണിയോ, അവരുടെ ചെരുപ്പ് തുടച്ചു കൊടുക്കാനുള്ള ഭാഗ്യമോ കിട്ടിയാല്‍ മതിയായിരുന്നു എന്ന നിലയില്‍ ഭ്രാന്തമായ അവസ്ഥയില്‍ ജീവിക്കുന്നവരും ഏറെ!!. പെണ്മക്കളെ വേഷം കെട്ടിച്ചു ഒരു ചാന്‍സിന്നായി ആരുടെ മുന്പിലെക്കും ഒരുക്കി വിടാനും മത്സരിക്കുന്ന രക്ഷിതാക്കളുടെയും ഒരു കാലഘട്ടത്തിലാണ് നാം ഇന്ന്. പണവും പ്രശസ്തിയും വന്നാല്‍ എല്ലാ കളങ്കങ്ങളും വൃത്തികേടുകളും  അതില്‍ പൊതിഞ്ഞു മൂടാമല്ലോ !!

മൂല്യങ്ങള്‍ക്കഉള്ള വില പച്ച നോട്ടുകളാക്കി മാറ്റാന്‍ ഒരു മടിയുമില്ലാത്ത സമൂഹത്തിലാണ് നാമെന്കിലും, ഇന്നും മൂല്യങ്ങളും , മാനവും അഭിമാനവും.മഹിമയും,അന്തസ്സും സംസ്കാരവും നിലനിര്‍ത്താന്‍ നേട്ടങ്ങള്‍ ത്യജിക്കുന്നവരും സമൂഹത്തില്‍ ഉണ്ടെന്നത് , സമൂഹത്തിനു മൊത്തത്തില്‍   മൂല്യശോഷണം സംഭവിച്ചില്ല എന്നതിന്നു തെളിവാണ്. അത് വലിയ ആശ്വാസം 
നല്‍കുന്നു..

കഴിവും, അന്ഗീകാരവും ഉള്ള വലിയ നടന്മാര്പോലും എത്രയോ വൃത്തികെട്ട ആഭാസകരമായ ലൈംഗീക രംഗങ്ങളിലും, ന്യൂഡ് രംഗങ്ങളിലും,(ന്യൂഡ്  ചുംബനം ഇന്ന് സര്‍വ്വ സാധാരണം) അഭിനയിക്കുമ്പോള്‍,സമൂഹത്തെ
യും സ്വന്തം മക്കളെയും കുടുംബത്തെ പോലും അവര്‍ മറക്കുന്നു അവര്‍ നശിപ്പിക്കുന്നത് സമൂഹത്തെ മാത്രമല്ല. സ്വന്തം മക്കളെകൂടിയാണെന്ന ചിന്തപോലും ഇല്ലാതെ വരുന്നു.

നടികളുടെ മൊത്തം വിയര്‍പ്പും, പൊക്കിള്‍ കുഴിയും, നാഭിയും, അടിവസ്ത്രം പോലും നക്കി തുടച്ചു  അഭിനയിക്കുന്ന നടന്‍മാര്‍ ഏറെ. പഴയകാലം തൊട്ടേ, മലയാള ചിത്രങ്ങള്‍ "രതി" ചിത്രങ്ങലായാണ് പുറം സംസ്ഥാനങ്ങളില്‍ അറിയപ്പെട്ടിരുന്നത്. നഗ്നത കാണിക്കുന്ന ചെറിയ സീന്‍ ഉണ്ടെങ്കില്‍, അതിനിടയില്‍ നീല ചിത്രങ്ങളുടെ ക്ലിപ്പുകള്‍ തിരുകിയായിരുന്നു മറ്റു സ്റ്റെറ്റുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

രതി  സിനിമകളും, അതിലെ താരങ്ങള്‍ക്കും പ്രശസ്തിയും താര പദവിയുമുണ്ട് പാശ്ചാത്യ രാജ്യങ്ങളില്‍.അവിടെ കുടുംബ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നില്ല. കുട്ടികള്‍ കുറച്ചു വലുതാകുംബോഴേക്കും, നാലും അഞ്ചും വയസ്സില്‍ത്തന്നെ ബാല ബ്ലൂ ഫിലിമുകളില്‍ അഭിനയിക്കുന്നു!!ഇന്ന് യു ടൂബുകളിലേക്ക് സെക്സ് വീഡിയോകള്‍ നിര്‍മ്മിച്ച്‌ അപ്ലോഡ്‌ ചെയ്തു വിടുന്നതും,തന്തയുടെയും, തള്ളയുടെയും, കാമ കേളികള്‍, മക്കളും, മക്കളുടെത് തന്തയും തള്ളയും കണ്ടാസ്വദിക്കുന്ന കാലം.അപ്പോള്‍ തന്ത തള്ളമാര്‍ക്ക് ന്യൂഡ് സിനിമകളില്‍ അഭിനയിക്കുന്നതും,പൂര്‍ണ്ണ നഗ്നമായി കാമറക്കു മുന്‍പില്‍ നില്‍ക്കുന്നതും ഒന്നും വിഷയമല്ല.

വര്‍ഷങ്ങള്‍ക്കു മുന്‍പ് , ഗായകന്‍ മൈക്കള്‍ജാക്സന്‍റെ സഹോദരി പ്രശസ്ത പോപ്‌ ഗായിക ജനെറ്റ്‌ ജാക്സന്‍ പ്ലേ ബോയ്ക്ക് വേണ്ടി നഗ്നമായി പോസ്ചെയ്തതിനെ കുറിച്ച് പത്രക്കാര്‍ മൈക്കള്‍ജാക്സനോട് അഭിപ്രായം ചോദിച്ചപ്പോള്‍ "yes..nice.. she is very very beautiful" എന്നായിരുന്നു മൈക്കള്‍ ജാക്സന്റെ മറുപടി.നഗ്നത കാണിച്ചു സുന്ദരിയാണെന്നോ, സുന്ദരനാണെന്നോ
കാഴ്ചക്കാരെകൊണ്ട് കമെന്റ്റ്‌ ചെയ്യിക്കല്‍  അവര്‍ക്കതോരഭിമാനം
കൂടിയാണ്.

എന്നാല്‍ നാം കേരളീയനാണ്. കേരളം പോലുള്ള നാടുകളില്‍ സ്വന്തം അച്ഛനോ അമ്മയോ അഭിനയിച്ച അശ്ലീല രംഗങ്ങള്‍  മക്കളും, പെരമക്കളും കാണേണ്ടി വരുമ്പോള്‍,അതിലൊരു ജാള്യതയും തോന്നാത്ത നിലയില്‍തല ഉയര്‍ത്തി മക്കളെ മുന്‍പില്‍ നില്‍ക്കാനുള്ള കെല്‍പ്പ്  നമ്മുടെ മലയാള നടീ  നടന്‍മാരില്‍ ഉണ്ടെങ്കില്‍, അത്തരത്തിലുള്ള ഒരു തൊലിക്കട്ടി യല്ല കേരള സമൂഹത്തെ പൊതുവേ നയിക്കുന്നത്.ഇങ്ങിനെ കണ്ടതും, അറിഞ്ഞതും കേട്ടതുമായ കാര്യങ്ങള്‍  സമൂഹത്തില്‍ പടര്‍ന്നു കിടക്കുന്നതിനാലാവാം സിനിമയിലേക്ക്
കടക്കാന്‍ ബോധമുള്ള പലരും ഇന്നും അറച്ച് നില്‍ക്കുന്നത്.

ഇവിടെയാണ്‌ ഞാന്‍ മമ്മൂട്ടിയെന്ന സിനിമാ നടനു സലാം പറയുന്നത്. ഇന്നോളമുള്ള, ഞാന്‍ കണ്ട മമ്മൂട്ടി സിനിമകളില്‍ ആഭാസകരമായ ഒരു രംഗം,എന്തിനു ഒരു നടിയെ കെട്ടിപ്പിടിക്കുന്ന രംഗം പോലും എനിക്ക് കാണാന്‍കഴിഞ്ഞിട്ടില്ല.ഇത്തരം രംഗങ്ങള്‍ക്ക് അദ്ദേഹം നില്‍ക്കാറില്ലെന്നുതന്നെ കരുതുന്നു.ഒരു കിടപ്പറ രംഗമെങ്കില്‍ പോലും.. ഭാര്യയായി അഭിനയിക്കുന്ന നടിയെ കെട്ടിപ്പിടിക്കാനുംച്ചുംബിക്കുന്ന രംഗങ്ങള്‍ക്കും അനുവദിക്കാറില്ല എന്ന്കരുതേണ്ടിയിരിക്കുന്നു. എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല, ഞാന്‍ കണ്ട ഒരു ചിത്രത്തിലും!!.

കച്ചവട ലോകത്തിന്‍റെ തട്ടിപ്പുകള്‍ക്ക് 'ഓശാന' പാടി പൊതുജനത്തെ കുളത്തില്‍ ചാടിച്ചു കൊല്ലുന്ന പരസ്യ ചിത്രങ്ങളിലും ഇദ്ദേഹത്തെ നമുക്ക്കാണാന്‍ കഴിയില്ല.കച്ചവടക്കാരന്റെ ഖജനാവ് നിറക്കാന്‍ പാവം ജനങ്ങളെ ഉപഭോക്തൃ സംസ്കാരം വളര്‍ത്തി കടക്കെണിയില്‍ തള്ളിയിട്ടു കൊല്ലുന്ന വലിയ വലിയ നടന്‍മാര്‍. ഒരു സെകന്റ് മിന്നി മറിയുന്ന പരസ്യത്തില്‍ അഭിനയിക്കാന്‍ കോടികള്‍ വാങ്ങുന്നവര്‍!!.ഇവിടെയോക്കെയും, മമ്മൂട്ടിഎന്ന നടന്‍റെ സമീപനം വളരെ നിയന്ത്രിതമാണ്.

വീട് ഇന്‍കം ടാക്സ്‌ പരിശോധന നടത്തിയപ്പോള്‍ ഷൂട്ടിങ്ങുമായി മദ്രാസിലായിരുന്ന അദ്ദേഹം ഉടന്‍ വീട്ടിലെത്തി. നിയമപരമായി അദ്ദേഹത്തിനുവന്ന വീഴ്ച മനസ്സിലാക്കി,നിയമ പരമായിത്തന്നെ അതിനുള്ള പരിഹാരംകാണുകയായിരുന്നു അദ്ദേഹം ചെയ്തത്. അല്ലാതെ ആ വീഴ്ചയെ ന്യായീകരിക്കുകയോ, തനിക്കുള്ള സ്വാധീനം ചെലുത്തി പ്രശ്നം ഒതുക്കുകയോ ആയിരുന്നില്ല  ഇവിടെയോക്കെയും മമ്മുട്ടിക്ക എന്ന വ്യക്തിയെ നമുക്ക്മനസ്സി
ലാക്കാം

സിനിമാഭിനയം ഇസ്ലാം അന്ഗീകരിക്കുന്നില്ല.സിനിമയും ഇസ്ലാമും ഒരിക്കലും സന്ധിക്കില്ല.മതവും, മത മൂല്യവും, സാമൂഹ്യ മൂല്യവും വലിച്ചെറിഞ്ഞു കലയെന്ന(?) പേരില്‍ എന്തിനും തയാറായി പണവും പ്രശസ്തിയും നേടാന്‍ മാത്രമായി പലരും ഇറങ്ങുമ്പോള്‍, മമ്മുട്ടി എന്ന മലയാളത്തിന്റെ മഹാ നടന്‍, തന്റെതൊഴിലായ അഭിനയം , മൂല്യങ്ങള്‍തകരാതെയും, മതപരമായ അനുഷ്ടാനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടും, സിനിമാ ദുസ്സ്വഭാവങ്ങളില്‍ നിന്നും അകലം പ്രാപിച്ചു കൊണ്ടും, തന്റെ വ്യക്തിമൂല്യം നിലനിര്തുന്നതിലാണ്, ആവ്യക്തിത്വത്തിനാണ് എന്‍റെ ഒരു സലാം.

എങ്കിലും സിനിമാ എന്നത് ഇസ്ലാമിക വീക്ഷണത്തില്‍ അനുവദനീയമായ തൊഴിലെന്ന് വിവക്ഷയില്ല. നിഷേധിക്കാനും ഇല്ല.കാലഘട്ടത്തിന്റെ ഒരു മാധ്യമം എന്ന സാമൂഹ്യപരമായ നന്മയാണ് സിനിമയുടെ ലക്ഷ്യമെങ്കില്‍സിനിമയോട് മുഖം തിരിഞ്ഞു നില്‍ക്കേണ്ടതില്ല എന്ന നിലക്കാണ് ഞാന്‍സിനിമയെ കാണുന്നത്.

എന്നാല്‍ ഇന്നത്തെ സിനിമകള്‍ സമൂഹത്തിന്റെ നന്‍മകള്‍ ലക്‌ഷ്യം വെച്ചുള്ളതാണോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. വളരുന്ന തലമുറയെ ആവും വിധം വഴി തെറ്റിക്കുക എന്നത് ഒരു ദൌത്യമായി ഏറ്റെടുത്തു  സാമൂഹ്യ ദ്രോഹികളെപോലെ വിപത്ത് വ്യാപിക്കുന്നതരത്തില്‍, കുറ്റവാസനയും
ലൈംഗീകതയും, പ്രേമവും, തട്ടിക്കൊണ്ടുപോക്കും, കൊലയും, കൊള്ളയും, എന്നുവേണ്ട ഇന്ന് നമ്മുടെ നാട്ടില്‍ ദിനം പ്രതി അരങ്ങേറുന്ന ഗുണ്ടാ വിളയാട്ടവും , ഇങ്ങിനെ  പലതരം കുറ്റ കൃത്യങ്ങളുടെയും പ്രേരണയും മാര്‍ഗ്ഗവും നല്‍കുന്നത് ഇന്നത്തെ സിനിമകള്‍ തന്നെ എന്നത് നിഷേധിക്കാന്‍ കഴിയാത്തതാണ്.!!.ഇതൊക്കെ ആണല്ലോ ഇന്നത്തെ പല മലയാള സിനിമകളുടെ
യും ഇതിവൃത്തങ്ങളില്‍  ഏറെയും.

അതുകൊണ്ടുതന്നെ ഇന്നത്തെ സിനിമകള്‍ വിഷലിപ്തമാണ്.മയക്കു മരുന്നിനെക്കാള്‍ അപകടകാരികളായി മാറുന്നു ഇന്നത്തെ പല സിനിമകളുംകുടുംബ ബന്ധങ്ങളുടെ, കുടുംബ സ്നേഹത്തിന്റെ രാജ്യ നന്മയുടെ, സമൂഹ നന്മയുടെ, മനുഷ്യ ഗുണങ്ങളെ, മൂല്യങ്ങളെ ഉയര്തിപ്പിടിച്ചുകൊണ്ടുള്ള, ഒരു സന്ദേശം യുവ നിരക്കോ, സമൂഹത്തിനോ നല്‍കുന്ന മലയാള ചിത്രങ്ങള്‍ വിരളം.തോക്കും, കത്തിയും , ബോംബും, ഗുണ്ടാ ഹീറോകളും, കയ്യേറ്റവും,ഇങ്ങിനെ അക്രമ സ്വഭാവങ്ങള്‍ സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ സിനിമക്കുള്ള പങ്കു ചെറുതല്ല

കേരളത്തനിമയുള്ള, കേരള സംസ്കാരമുള്ള, ലാളിത്യ  ജീവിതത്തിന്റെ, കേരളീയനായ മലയാളിയുടെ ജീവസ്പര്‍ശമുള്ള സന്ദേശങ്ങള്‍ നല്‍കുന്ന സിനിമകള്‍ എവിടെ? മലയാളിയെന്ന് അഭിമാന പുരസ്സരം നിവര്‍ന്നു നില്‍ക്കേണ്ടനാം, പാശ്ചാത്യന്റെ കൊട്ടും സൂട്ടുമിട്ട് നാവില്‍ വഴങ്ങാത്ത "മലയാലം" ആയിമലയാളി, അമ്മയുടെ മുലപ്പാല്‍ ബന്ധം നിഷേധിക്കുന്ന ഈ കാലഘട്ടത്തില്‍,ഇവിടെയും ജനാബ് മമ്മൂട്ടി സഹെബ്‌ ഏറെക്കുറെ ഒറ്റപ്പെട്ടു നില്‍ക്കുന്ന.ഒരഭിനെതാവാനെന്നു കാണാം.

ദുബായില്‍ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ്‌ ദാന ചടങ്ങ്.(വീഡിയോ കണ്ടതാണ് കേട്ടോ)ചടങ്ങില്‍ ഷാരൂഖ്‌ ഖാനും ഉണ്ടായിരുന്നു.മലയാളത്തിന്റെ ഒട്ടുമിക്ക നടീ നടന്‍മാരും സദസ്സില്‍...സ്റ്റേജ്ല്‍ ഖാനുമൊത്ത് പരിസരം മറന്നുകൊഞ്ചി ക്കുഴയുന്ന കുറെ നടികള്‍.കോട്ടും.സൂട്ടും  ടയ്യുമായി, നിലം തൊടാതെ ആകാശത്തില്‍ ജീവിക്കുന്നവരെ പോലെ,ആര്‍ഭാടത്തിന്റെ പ്രൌഡിയില്‍ നിറഞ്ഞ സദസ്സില്‍, ഒരു സാധാരണക്കാരന്റെ വേഷം.വെള്ള ജുബ്ബയും, മുണ്ടും ഉടുത്തു ഇരിക്കുന്ന മലയാള താര ചക്രവര്‍ത്തി മമ്മൂട്ടി.ഈ ലാളിത്യം എന്നെ വളരെ ആകര്‍ഷിപ്പിച്ചു ..

ഇക്കഴിഞ്ഞ ഈദ്‌ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ ഈദ്‌ ഗാഹില്‍ എത്തിയ സാധാരണക്കാരനില്‍ സാധാരണക്കാരനായ മമ്മൂട്ടി..ഒരു നമസ്കാര തൊപ്പിയുമിട്ടു ചമയങ്ങളും കൊസ്മെട്ടിക്സിന്റെ അകമ്പടിയുമില്ലാതെ ഒരു നാട്ടുകാരുടെ സ്വന്തം മമ്മുക്കയായി..... ഇവിടെയും അങ്ങേക്ക് സലാം.

സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തി ഒരു മമ്മുട്ടി നമുക്കില്ലെങ്കിലും........മമ്മുട്ടിക്ക എന്ന അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിനു തിലകം ചാര്‍ത്തുന്ന പല ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം  ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതും നന്മ തന്നെ.

ഇയ്യിടെയുണ്ടായ, ശിവകാശി പടക്ക നിര്‍മ്മാണ കംപനിയിലെ അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ കഴിയുന്നവര്‍ക്കായി അദ്ദേഹം നല്‍കുന്ന ലക്ഷങ്ങളുടെ സൌജന്യ മരുന്ന് കൊണ്ട് രക്ഷപ്പെടുന്ന ജീവനുകളുടെയും,അവരുടെ കുടുംബങ്ങളുടെയും ഒരു പ്രാര്‍ത്ഥന മാത്രം മതി.മമ്മുട്ടിക്ക എന്ന മനുഷ്യനെ ഇനിയും ആകാശത്തോളം വളര്‍ത്താനും നാളെ പരലോക ജീവിതത്തിനുള്ള സംബാദ്യമായും.

ഇതിന്‍റെയൊക്കെ ഉദ്ദേശ ശുദ്ധി എന്ത് തന്നെ ആയാലും, ആ പ്രവര്‍ത്തനം കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയുമെങ്കില്‍,അതിന്നുള്ള സന്നദ്ധ മനസ്സിനെ മഹത്തര മെന്നു തന്നെ വിശേഷിപ്പിക്കാം നമുക്ക്.

(അല്ലാഹുവിന്റെ തിരുമുന്‍പില്‍ പാമരനും, പണ്ഡിതനുമില്ല, പണക്കാരനും പാവപ്പെട്ടവനുമില്ല രാജാവും  പ്രജയുമില്ല. .പ്രശസ്തനും, അപ്രശസ്തനുമില്ല. എല്ലാവരും തുല്യം. ഇവിടെയും തുല്യത യില്ലെങ്കില്‍ പിന്നെന്തു ദൈവം?ഏതു സ്വര്‍ണ്ണക്കട്ടിലില്‍ കിടന്നവനായാലും അവനും, ഭിക്ഷയാചിച്ചു ജീവിച്ചവനും മൂന്നു കഷ്ണം തുണിയില്‍ പോതിഞ്ഞുള്ള യാത്ര.അല്ലാഹുവിന്‍റെ സമക്ഷ
ത്തിന്കലെക്കുള്ള യാത്ര!!

സൗദി അറേബ്യയിലെ കിംഗ്‌ ഫൈസല്‍ മരിച്ചപ്പോഴും, വെറും മൂന്നു കഷ്ണം തുണിയില്‍ പൊതിഞ്ഞു സാധാരണ ഖബറിസ്ഥാനില്‍ അടക്കം ചെയ്തു!. ഒരു മുസ്ലിം വിശ്വാസിയുടെ ജീവിതത്തിനൊടുവില്‍ നാളെക്കുള്ള ഉടയാടകള്‍ വെറും മൂന്നുകഷ്ണം വെള്ളത്തുണി.ലോകം മുഴുക്കെ ആരാധകര്‍ ഉണ്ടായാലും,ആകാ
ശംമുട്ടെ വളര്‍ന്നു പന്തലിച്ചു എന്ത് വലിയ ശക്തിയായി നില കൊള്ളൂന്നവനാ
യാലും , അല്ലാഹുവിന്റെ മുന്‍പില്‍ എല്ലാം ഒന്ന്.ഇത് നാം മനസ്സിലാക്കുക. ഇതുനമ്മെ  ഒരു പാട് ചിന്തിപ്പിക്കേണ്ടതാണ്.)

അതിനാല്‍ ജനാബ് മമ്മൂട്ടി സാഹിബിനറെ ഈ എളിമയും, ലാളിത്യവും, അതൊരു മലയാളിയുടെ,മലയാളിക്കുണ്ടായിരിക്കേണ്ട  വലിയ സല്ഗുണമായി
ഞാന്‍ കാണുന്നു.---അറുപത്തൊന്നാം വയസ്സിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഇവിടെ അങ്ങേക്കൊരു വലിയ സലാം!!    മമ്മൂട്ടി സഹെബ്‌....


വാല്‍ക്കഷ്ണം :


നടന്മാരായിരുന്ന പ്രേംനസീറിന്നും, സത്യനും പ്രതിമ നിര്‍മ്മിച്ച്‌ സ്ഥാപിക്കാനുള്ള തിരക്കിലാണ്ചില സിനിമാ പ്രവര്‍ത്തകര്‍. പ്രേം നസീര്‍ ഒരു
നടന്‍ എന്നതിലുപരി അദ്ദേഹം ഇസ്ലാം മതവിശ്വാസിയായിരുന്നു.....?പേരില്‍ നസീര്‍ ഉണ്ട്.അദ്ദേഹത്തെകുറിച്ച്, വ്യക്തി ജീവിതത്തെ കുറിച്ച്എനിക്കറിയില്ല..

സിനിമയെ അങ്ങേ അറ്റം ഇസ്ലാം വെറുക്കുന്നു. രണ്ടാമതായി പ്രതിമയുംപ്രതിമാനിര്‍മ്മിക്കലും  സ്ഥാപിക്കലും "ഹറാം" എന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത്. നിഷിദ്ധമാക്കപ്പെട്ട കാര്യം.

നസീറിന്റെ പ്രതിമാ നിര്‍മ്മാണത്തെ ചില മുസ്ലിം സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി കണ്ടു ..എതിര്‍ത്തവരോടു പ്രതിമാ  സ്ഥാപിക്കാന്‍തിടുക്കം കൂട്ടുന്നവര്‍ പറഞ്ഞത്"നസീര്‍ കലാകാരനാണ്. കലാകാരന്‍പൊതു സ്വത്ത്‌ ആണ്.. അതിനാല്‍ പ്രതിമ സ്ഥാപിക്കുക തന്നെ ചെയ്യുമെന്ന്"!!.

പ്രേം നസീര്‍ മരിച്ചപ്പോഴും അദ്ദേഹത്തെ മൂന്നു കഷ്ണം  തുണിയില്‍ പൊതിഞ്ഞു ഖബര്‍സ്ഥാനില്‍ മുസ്ലിം മത ആചാര പ്രകാരം അടക്കം ചെയ്യുകയാ
യിരുന്നു.അന്ന് ആരും പറഞ്ഞതായി അറിവില്ല " നസീര്‍ പൊതു സ്വത്താണെന്ന്"ഇന്നിപ്പോള്‍ പ്രതിമാ സ്ഥാപിച്ചു വിവാദം സൃഷ്ടിക്കുന്നവര്‍ ഖബറില്‍ നിന്നും അദ്ദേഹത്തെ വലിച്ചു പുറത്തിടുകയാണ് ചെയ്യുന്നത്. മനുഷ്യ
നെ അവിടെയെങ്കിലും സ്വൈര്യമായി കിടക്കാന്‍ അനുവദിക്കൂ!!.

ഇനി പ്രതിമാ നിര്‍മ്മാണവും, സ്ഥാപിക്കലും .. . പ്രതിമ സ്ഥാപിച്ചാല്‍ അത് കാക്കകള്‍ക്ക് പോയിരുന്നു സുഖമായി കാഷ്ടിക്കാന്‍ ഒരിടമായി എന്നതില്‍ കവിഞ്ഞു മറ്റെന്താണ് അതില്‍ നാം മഹത്വം  കാണേണ്ടത്?നാട്ടില്‍അങ്ങോളമിങ്ങോളമുള്ള പ്രതിമകളുടെ ദുര്യോഗം ഇത് തന്നെയല്ലേ?

നമ്മുടെ നാട്ടില്‍,ചിലര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഒരു സുഖമാണ്. അത്നാടിന്‍റെ പൊതു സ്വഭാവമല്ല.എങ്കിലും സ്വൈര്യമായി മനുഷ്യരെ ജീവിക്കാ
ന്‍ സമ്മതിക്കില്ല എന്ന ഒരുതരം ഞരമ്പ്‌ രോഗമുള്ളവര്‍, കുറച്ചുണ്ട്.അവര്‍ക്ക് ഇങ്ങിനെ വേണ്ടാത്തിടത്തു ചൊറിഞ്ഞു കൊണ്ടിരിക്കണം.ലോകത്തെവിടെയും,സിനിമയില്ലേ? കലാകാരന്മാരില്ലേ?രാഷ്ട്രീയമില്ലെ? ജനാധിപത്യമില്ലേ?എന്നാല്‍ ലോകത്തൊരിടത്തും കാണാത്ത "ചൊറിച്ചില്‍"നാടായി മാറുന്നു നമ്മുടേത്.എന്തിനും ചൊറിച്ചില്‍, പ്രശ്നങ്ങള്‍....

പ്രേം നസീര്‍ ഒരു മുസ്ലിം വ്യക്തി ആയിരുന്നു വെന്നും മുസ്ലിം സമൂഹം വിശ്വസിക്കുന്ന ഖുര്‍ ആന്‍ ഇത്തരം കാര്യങ്ങളെ വളരെ എതിര്‍ക്കുന്നു വെന്നും
ഉള്ള കാര്യം അറിയാത്തവരായിരിക്കില്ലാലോ പ്രതിമക്കുവേണ്ടി ഇറങ്ങുന്നവര്‍. അത്രയും വിവരം കെട്ടവര്‍ ആകില്ല.അപ്പോള്‍ പിന്നെ ഒരു"ചൊറിച്ചില്‍" അസുഖം തന്നെയല്ലേ ഇത്? മരിച്ചവരെയെന്കിലും വെറുതെ വിടുക  "കലാ കാരന്മാരെ "

ബാബു രാജ്, മലയാള സിനിമയുടെ സംഗീത ചക്രവര്‍ത്തി.മലയാള സിനിമയെ കഷ്ട്ടപ്പെട്ട് വളര്‍ത്തിയവര്‍.അദ്ദേഹത്തിന്റെ മരണശേഷം പട്ടിണികിടന്നു വലഞ്ഞ അദ്ദേഹത്തിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ഒരു പ്രതിമാനിര്‍മ്മാതാകളും ഉണ്ടായില്ല. അദ്ദേഹത്തിന്റെ പേരില്‍ സംഗീത പരിപാദിനടത്തി ആ ഫണ്ടുപോലും ആ കുടുംബത്തിന് നല്‍കിയില്ല എന്ന ആക്ഷേപം ഉണ്ടായിരുന്നു മുന്‍പ് .. ഇപ്പോള്‍ നസീറിന്‍റെ പ്രതിമാ നിര്‍മ്മാണം,വെറും ഒരു "  "ചൊറിച്ചില്‍ " ഉണ്ടാക്കാന്‍ തന്നെയെന്ന് മറ്റുള്ളവര്‍ ചിന്തിച്ചുപോയാല്‍ തെറ്റ് പറയാനാവുമോ?മരിച്ച വ്യക്തിയോടുള്ള ആരാധനയോബഹുമാനമോ ആയിരുന്നെങ്കില്‍ എന്തെ. ബാബുരാജ് സിനിമയില്‍ ആരുമല്ലായിരുന്നോ?സംഗീതം കലയല്ലേ?

"അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ല" എന്നത് ഒരു മുസല്മാനെ സംബന്ധിച്ചേടത്തോളം പ്രഥമവും,പ്രധാനവുമായ വിശ്വാസ പ്രമാണമാണ്. ഇത് വിശ്വസിക്കാത്തവന്‍ മുസ്ലിമാകില്ല. അങ്ങിനെയുള്ള ഒരു വിശ്വാസിയുടെ പ്രതിമസ്ഥാപിക്കണം എന്ന് പറഞ്ഞു പ്രശ്നം സൃഷ്ടിക്കുന്നത് പ്രശ്നത്തിന് വേണ്ടിമാത്രമാണ്..പ്രതിമ നിര്‍മ്മിച്ചാലും, സ്ഥാപിച്ചാലും ഇവിടെ ആര്‍ക്കും ഒന്നുമില്ല.ഇത് നസീര്‍ എന്ന വ്യക്തിയുടെയും, അദ്ദേഹത്തിന്‍റെ കുടുംബത്തിന്റേയും പ്രശ്നമാണ്.

പ്രേം നസീര്‍ ഒരു  മത വിശ്വാസിയും,ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്‍റെകുടുംബാംഗങ്ങള്‍ ആ വിശ്വാസത്തില്‍ ജീവിക്കുന്നവര്‍ ആണെങ്കിലും, അവരുടെ വിശ്വാസ  സംഹിതകള്‍ക്കെതിരല്ല പ്രതിമ നിര്‍മ്മാണമെന്നു അവര്‍ക്ക്തോന്നുന്നുവെങ്കില്‍   ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബമാണ് നിലപാട്സ്വീകരിക്കേണ്ടത്...മത സംഘടനകള്‍ക്കിതില്‍ കാര്യമുണ്ടോ? നസീര്‍ എന്നപേരിനെ ചൊല്ലി എന്തിനു വിവാദമുണ്ടാക്കുന്നു ?

എന്നെന്നേക്കുമായി വിട്ടു പിരിഞ്ഞവരെ വെറുതെ വിടുക.അത് ആരായാലും...
ഹിന്ദുവായാലും, മുസല്‍മാനായാലും,......അവരെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് തികഞ്ഞ ക്രൂരമാണ്....ഇത്തരം ക്രൂരത "കലാകാരന്‍' എന്നപദത്തിന്പോലും യോജ്യമല്ലതന്നെ.!! കലാ കാരന്‍ സഹൃദയനായിരിക്കും എന്നല്ലേ ..?.

(ചിത്രം ഫേസ്‌ ബുക്കില്‍ നിന്നും)

എന്റെ "കലാ ലോകം' ബ്ലോഗില്‍ വായിക്കൂ.-- ബോബി ഫാരല്‍ --
ബോണി എം ന്‍റെ വരണ്ട ശബ്ദം .

എഴുപതുകളില്‍ തുടങ്ങി രണ്ടായിരാമാണ്ടുവരെ  സംഗീത ലോക
ത്തെ അടക്കിവാണ സംഗീത ഗ്രൂപ്‌. " ബോണി എം" വരികളുടെ
ലാളിത്യം കൊണ്ട്,സാന്ദ്രമായ സംഗീത ത്തില്‍ ലയിപ്പിച്ചു ലോക
ത്തെങ്ങുമുള്ള സംഗീതാസ്വാദകരെ കീഴടക്കിയ ബോണി എം നെ
കുറിച്ചു  വായിക്കൂ.......താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://www.entekalaalokam.blogspot.com



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ