2011, നവംബർ 6, ഞായറാഴ്‌ച

"പേറെടുക്കാന്‍ പോയവര്‍ ഇരട്ട പ്രസവിച്ചപോലെ "


"പേരെടുക്കാന്‍ പോയവള്‍ ഇരട്ട പ്രസവിച്ചപോലെ".....

കേട്ടിട്ടില്ലേ ഈ പഴമൊഴി? അതാണിപ്പോള്‍ അന്ന ഹസാരെയും സംഘത്തെയും കുറിച്ച്  ചിന്തിക്കു
മ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നതു പണ്ടെങ്ങോ കേട്ട് മറന്ന ഈ പഴമൊഴി.

രാം ദേവിനെയും കൂട്ട് പിടിച്ചു അണ്ണാ ഹസാരെ പട്ടിണി കിടക്കാന്‍ തുനിഞ്ഞപ്പോള്‍ അദ്ദേഹത്തെ
മഹാത്മാ ഗാന്ധിയായി പോലും ചിത്രീകരിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ ആയിരുന്നു ഏറെയും.
ദൃശ്യ മാധ്യമങ്ങളുടെ പൊടിപ്പും തൊങ്ങലും വെച്ച വിവരണവും, ദൃശ്യ പ്രസരണവും ആയപ്പോള്‍
ഇന്ത്യാ മഹാരാജ്യം വീണ്ടു മൊരു മഹാത്മാ ഗാന്ധിക്ക് ജന്മം നല്‍കിയ പോലെയായിരുന്നു !!.ഒരാ
ശ്വാസം തോന്നിയിരുന്നു. ഇനി നമുക്ക് അഴിമതി മുക്ത ഇന്ത്യാ രാജ്യം കേട്ടിപ്പടുക്കാം.രാജ്യം പുരോ
ഗമിച്ചു വളര്‍ന്നു ഇല്ലാത്തവനും,ഉള്ളവനും തമ്മിലുള്ള അകലം കുറയും, സ്വതന്ത്രവും, നീതിപൂര്‍വ വുമായ, മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഒരു ഭാരത ഭൂമി നമുക്ക് പ്രതീക്ഷിക്കാം എന്നൊക്കെ
യുള്ള ഒരുപാട് സ്വപ്നങ്ങളും, മോഹങ്ങളുമായി നാം അണ്ണാ  ഹസാരെ യുടെ സമരത്തെ,വളരെ
യേറെ പ്രതീക്ഷിച്ചിരുന്നു.

സ്വാതന്ത്ര്യ ലബ്ദിക്ക്   ശേഷം ഇത്രയേറെ അഴിമതിയും, ധൂര്‍ത്തും നിറഞ്ഞ, രാജ്യത്തെ, ജനങ്ങളെ, വ്യവസ്ഥിതിയെ പിച്ചി ചീന്തുന്ന, ജനാഭിലാഷത്തെ പുല്ലു വില കല്‍പ്പി ക്കുന്ന ഭരണം മുന്‍പെങ്ങും, ഇന്ത്യന്‍ ജനതയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലാതതിനാല്‍ നമ്മുടെ പവിത്ര നാടിന്റെ രക്ഷ ഇനി ഇവരുടെ കയ്യിലെക്കെന്നു ജനം മോഹിച്ച അണ്ണാ ഹസാരെ, കേജ്രിവാള്‍ കൂട്ടുകെട്ടില്‍ ഒരു പാട് പ്രതീക്ഷ അര്‍പ്പിചവര്‍ ഏറെ.

ഗാന്ധിയെകുറിച്ചോ, ഗാന്ധിയന്‍ ആദര്‍ശങ്ങളെ കുറിച്ചോ, അല്ലെങ്കില്‍ ആരും തന്നെ ഇന്ന് വില
വെക്കാത്ത ആ ആദര്‍ശ ചിന്താഗതിയെ കുറിച്ച് മാധ്യമങ്ങള്‍ക്കുപോലും അറിവില്ലൈമയോ,എന്തു
കൊണ്ടോ, അണ്ണാ  ഹസാരെയേ രണ്ടാം ഗാന്ധിയായി വാഴ്ത്തപ്പെട്ടു.

പബ്ലി സിറ്റിക്കു വേണ്ടി പട്ടിണികിടന്നു ജനങ്ങളെ കയ്യിലെടുക്കാന്‍ ശ്രമിച്ച നേതാവായിരുന്നില്ല മഹാത്മാ ഗാന്ധി.ഇന്ത്യ ഒന്നാണ്. ഇന്ത്യന്‍ മക്കള്‍ ഒന്നാണ്.വിവേചനമില്ലാത്ത ഇന്ത്യ.ജാതിയു
ടെയും  മതത്തിന്റെയും വകതിരിവില്ലാത്ത ഇന്ത്യ,ഈഴവനും, ചെറുമനും,ഹിന്ദുവും, മുസല്‍മാനും, സിഖുവും,ക്രിസ്ത്യാനിയും തമ്മില്‍  വകതിരിവില്ലാത്ത സമത്വ സുന്ദര മായ  ഇന്ത്യ.

അങ്ങോളമിങ്ങോളം സ്വാതന്ത്ര്യ കാഹളം മുഴക്കി, രാപകലില്ലാതെ, പത്രക്കാരും ചാനലുകാരുമി
ല്ലാതെ ഇന്ത്യയുടെ മുക്കിലും മൂലയിലും നടന്നു കണ്ട മഹാന്‍, ജീവിതം മുഴുക്കെ രാജ്യ സ്വാതന്ത്ര്യ
ത്തിനുവേണ്ടി അര്‍പ്പിതമായ ആ ജീവിതവും, ആര്‍എസ് എസ്സിന്റെയും. ബി ജെ പി യുടെയും,കപട
സന്യാസിമാരുടെയും.ശ്രീ ശ്രീ രവിശങ്കര്‍, രാം ദേവ് പോലുള്ളവരെയും , അഴിമതിയില്‍ മുങ്ങിക്കുളിച്ച ബി.ജെ പിയെയും,കൂട്ട് പിടിച്ചു   നരേന്ദ്ര മോഡിയുടെയും മൊക്കെ ആശിര്‍വാദത്തോടെ  ഒരാള്‍
പട്ടിണി കിടന്നാല്‍ മഹാത്മാ ഗാന്ധിയുമായി ഒരു  താരതമ്യം ചെയ്യാന്‍  ശ്രമിക്കുന്നത് തന്നെ തിക
ഞ്ഞ അസംബന്ധം.

അഴിമതിക്കെതിരെ, യു .പി.എ. ഗവ.ന്‍റെ അഴിമതിക്കെതിരെ ജന്ലോക്പാല്‍ ബില്ലിനു വേണ്ടി പട്ടി
ണി കിടന്ന അണ്ണാ ഹസാരെയുടെ തട്ടകത്തില്‍  ഇപ്പോള്‍ തന്നെ ദിനം പ്രതി അഴിമതിയുടെ കഥക
ളാണ്പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്  സംഭാവനയായി ലഭിച്ച  ലക്ഷക്കണക്കിന്രൂപയ്ക്കു കണക്കില്ലെന്നു സ്വാമി അഗ്നിവേശ്. .സംഭാവനയായി ലഭിച്ച 80 ലക്ഷത്തോളം രൂപ അരവിന്ദ് കെജ്രിവാളി
ന്‍റെ കയ്യിലാണെന്നും സ്വാമി അഗ്നിവേശ് പറയുന്നു.

അഴിമതി വിരുദ്ധ പ്രഭാഷണങ്ങള്ക്കായി യാത്ര ചെയ്യാനും മറ്റ് ആവശ്യങ്ങള്ക്കും  സംഘാടകരില്നിന്ന് സൌജന്യ നിരക്കില്‍യാത്ര ചെയ്തു മുഴുവന്‍ യാത്രാ ചിലവും കൈപറ്റിയതു പരസ്യമായപ്പോള്‍
വാങ്ങിയ അധിക പണം തിരികെ നല്കുമെന്ന് കിരണ്ബേദി അറിയിച്ചു. പോലീസ് മെഡല്  നേടിയതിനുള്ള സൗജന്യ യാത്ര നിരക്ക്  മറച്ച് വെച്ച്  പല സംഘാടകരില്നിന്നും കിരണ്ബേദി പണം വാങ്ങിയതായി പത്ര വാര്‍ത്തകള്‍.

ഇങ്ങിനെ അഴിമതി തുടച്ചു മാറ്റാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുമ്പോള്‍
നമ്മുടെ രാജ്യത്തിന്റെകഷ്ട കാലത്തിനു, ഇവരുടെ കയ്യിലെങ്ങാനുംഅധികാരം വന്നുപെട്ടാലുള്ള,നമ്മുടെ
യും നാടിന്‍റെയും അവസ്ഥ ഒരു നിമിഷം ചിന്തിക്കുന്നത് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌, പഴയ ആപഴമൊഴി കേട്ടിട്ടുള്ളവര്‍ക്ക് ഓര്‍ക്കാന്‍ വകയായിരിക്കും.

പക്ഷെ ഹസാരെയെ രണ്ടാം ഗന്ധിയോന്നുമായി ചിന്തിക്കാന്‍  കഴിയില്ലെങ്കില്‍ പോലും അക്രരാഹിത്യ പ്രക്ഷോഭങ്ങള്‍ക്ക്, ഗാന്ധിയന്‍സമര മുറകള്‍ക്ക് ഇന്നും ഇന്ത്യയില്‍ പ്രസക്തിയുണ്ടെന്നു, ഹസാരെയുടെ
സമരം പുത്തന്‍ തലമുറയെ ഉണര്‍ത്തുന്നു.

അക്രമങ്ങളും, കൊള്ളയും കൊലയും,നരഹത്യയും,വംശീയ കലാപങ്ങളും, നടത്തി, , വിഭാഗീയമായി ജനങ്ങളെ ചുട്ടുകരിച്ചും അധികാരക്കസേരകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയക്കൊമരങ്ങളുടെയും,
പ്രത്യയ ശാസ്ത്ര രാഷ്ട്രീയ പാര്‍ടികളുടെ അക്രമ രാഷ്ട്രീയനിലപാടുകളും, കള്ള രാഷ്രീയ ആദര്‍ശ ചിന്താ
ഗതിക്കാര്‍ക്കും ഇനിഅധിക വേരോട്ടം ഇന്ത്യയില്‍ ഉണ്ടാകാനിടയില്ല എന്നതിനു ഒരുചൂണ്ടു വിരലായി
ഹസാരെയുടെ സമരവും, സമര മുറയും നമുക്ക് കാണാനാവും. തീര്‍ച്ച,












1 അഭിപ്രായം:

  1. എന്തെല്ലാം ആയിരുന്നു ..രണ്ടാം സ്വതന്ത്ര സമരം ,ഗാന്ധി ,ജീവ ചരിത്രം ...എല്ലാം പോയി ....പവനായി .....!

    മറുപടിഇല്ലാതാക്കൂ