2012, നവംബർ 4, ഞായറാഴ്‌ച

ആശംസകളര്‍പ്പിക്കുന്നു..അന്നം തന്ന നാടിന്നു.

 

**************************************************

ദേശീയ ദിനം ആഘോഷിക്കുന്ന യു.എ.ഇ.ക്ക് ആശംസകള്‍..

അന്നം തന്നു വളര്‍ത്തിയ ഈ പോറ്റുമ്മക്ക് സര്‍വ്വ പുരോഗതിയും നേരുന്നു. സര്‍വ്വ ഐശ്വര്യവും നേരുന്നു........

***************************************************

ചരിത്രത്താളുകളിലൂടെ രാജ്യത്തിന്‍െറ ആത്മാവ് തൊട്ടറിയണമെന്ന് ശൈഖ് മുഹമ്മദ്

ദുബൈ: യു.എ.ഇ 41-ാം ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ ചരിത്രം വായിച്ച് രാജ്യത്തിന്‍െറ ആത്മാവിനെ തൊട്ടറിയണമെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ‘ട്വിറ്ററി’ലൂടെയാണ് ശൈഖ് മുഹമ്മദ് ഈ ആഹ്വാനം നല്‍കിയത്. ‘41-ാം ദേശീയ ദിനം രാജ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. നമ്മുടെയല്ലാം മനസ്സിലെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമാണിത്. ദീര്‍ഘവും കീര്‍ത്തിയുള്ളതുമായ ചരിത്രത്തിന് ഉടമകളാണ് നമ്മള്‍. ഹ്രസ്വകാല ചരിത്രമല്ല നമ്മളുടേത്. ‘ഐക്യത്തിന്‍െറ ആത്മാവ്’ എന്ന ദേശീയദിന മുദ്രാവാക്യത്തില്‍ നിന്ന് ആദ്യം പഠിക്കേണ്ട പാഠം നമ്മുടെ ചരിത്രം അറിഞ്ഞിരിക്കേണ്ടതിന്‍െറ പ്രാധാന്യമാണ്’- ട്വിറ്ററില്‍ ശൈഖ് മുഹമ്മന് പോസ്റ്റ് ചെയ്തു. 1971ലാണ് യു.എ.ഇ പിറന്നതെങ്കിലും ഏഴ് എമിറേറ്റുകളുമടങ്ങിയ ട്രൂഷ്യല്‍ സ്റ്റേറ്റ്സിന്‍െറ ചരിത്രം അറിഞ്ഞിരിക്കേണ്ടതിന്‍െറ ആവശ്യകതയെ കുറിച്ചാണ് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടിയത്.
1506ല്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെയും പിന്നീട് ബ്രിട്ടീഷുകാര്‍ക്കെതിരെയും ഈ രാജ്യത്തെ ജനങ്ങള്‍ നടത്തിയ ചെറുത്തുനില്‍പ്പ് വായിച്ചറിയേണ്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു................"മാധ്യമ"ത്തില്‍ നിന്നും