2011, ജനുവരി 31, തിങ്കളാഴ്‌ച

ലോകം കണ്ട ഏറ്റവും വലിയ തമാശ, ഇന്ന് പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നു.

ഐസ്‌ക്രീം കേസ്: നായനാരുടെ കാലത്ത് വീഴ്ച സംഭവിച്ചിട്ടില്ല

"കോഴിക്കോട് : ഐസ്‌ക്രീം കേസില്‍ നായനാരുടെ കാലത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റികല്‍ സെക്രട്ടറിയായിരുന്ന പി.ശശി തെറ്റു ചെയ്തതായി  കരുതുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കോഴിക്കോട്ട് പറഞ്ഞു. ശശിയെകുറിച്ചുള്ള അജിതയുടെ ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് റഊഫ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണ്. അയാള്‍ ഏത് തരക്കാരനായാലും അയാളുയര്‍ത്തിയ കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.
ജഡ്ജിമാര്‍ പണംകൈപ്പറ്റിയെന്ന ആരോപണം ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്നതാണ്. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിന് ജുഡീഷ്യറി തന്നെ സംവിധാനം കാണണമെന്നും പിണറായി ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് ചില കാര്യങ്ങള്‍ മൂടിവെക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ലീഗ് സെക്രട്ടേറിയേറ്റിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് മനസിലാവുന്നത്. എം.കെ മുനീര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇതിനര്‍ഥം അദ്ദേഹം വാര്‍ത്തക്കൊപ്പം നില്‍ക്കുന്നുവെന്നാണെന്നും പിണറായി പറഞ്ഞു.---------- മാധ്യമം

ഒരു കേസ്സിലും നമ്മടെ പ്രസ്ഥാനക്കാര്‍,ഭാഗവക്കാകില്ല, ഐസ്ക്രീം വെളിപ്പെടുത്തലില്‍.
നായരുടെ സെക്രടറി പി ശശിയെ കുറിച്ചുള്ള പരാമര്‍ശം തെറ്റും, മുസ്ലിം
ലീഗിനെതിരെ പറയുന്നത്, ശേരിയുമെന്നു ഒരുളുപ്പുമില്ലാതെ ഒരുത്തര വാദത്വമുള്ള
രാഷ്ട്രീയ നേതാവ്, ബുദ്ധിമാന്യമുള്ള കുട്ടികളെപോലെ സംസാരിക്കുന്നതു 
കാണുംബോള്‍ പൊട്ടിച്ചിരിച്ചു പോകുന്നു.

ആസന്ന മായിക്കൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പില്‍, കേരള ഭൂമിയില്‍,
പൊടിപോലും കാണില്ല എന്ന് തീര്ച്ചയായ, സി.പി.എമ്മും..കൂട്ടുകാരും,
ഇന്ത്യ വിഷനും, റഹൂഫും കൂടി തയാറാക്കിയ തിരക്കഥയില്‍,
യാദൃശ്ചികമായി,ഡയലോഗ്,സ്വന്തം പാര്ട്ടിയിലെക്കും നീങ്ങുന്നത്
സഹിക്കാനാവാതെ ലക്കും ലഗാനുമില്ലാതെ, ഓരോന്ന് വിളിച്ചു പറയുന്നു
നമ്മുടെ വലിയ  നേതാക്കന്മാര്‍.

തിരക്കഥ സംവിധായകനില്‍ നിന്നും, വഴുതുമ്പോള്‍,നിയന്ത്രണം വിട്ട അവസ്ഥ
ഇടതുമുന്നണിക്ക് വന്നു ചേരുന്നു.മരണ വെപ്രാളം കൊണ്ട് ക്രിമിനലുകളെയും
കൂട്ടുപിടിച്ച് നടത്തുന്ന നാടകങ്ങള്‍ പാളിപോയാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഇടതു
മുന്നണിക്ക് മരണഗീതം പാടെണ്ടിവരും.അതിനാല്‍ എന്തും വിളിച്ചു പറഞ്ഞു
ജീവനിട്ടടിക്കൂ.

വിശ്വസിക്കാന്‍, സാമാന്യ ബുദ്ധിക്ക് നിരക്കുന്നത്‌ വിളിച്ചു പറയുക.
വലിയ വലിയ നേതാക്കളല്ലേ? തറ സംസാരമാവരുതല്ലോ?

3 അഭിപ്രായങ്ങൾ:

  1. രാഷ്ട്രീയം അല്ലെ മാഷെ ...എന്തൊക്കെ കാണാനും കേള്‍ക്കാനും ഇരിക്കുന്നു ..

    മറുപടിഇല്ലാതാക്കൂ
  2. ഇത്ര മാത്രം പോരെന്റെ കോയാ.. കുഞ്ഞാലി സാഹിബ് നിഷ്കളങ്കനും പരിശുദ്ദനും ആണെന്നും, പാവപ്പെട്ട ഒരു പെണ്‍കൊച്ചിനോട് സഹതാപം തോന്നി ഇത്തിരി പൈസയും ഒരു വീടും വെച്ച് കൊടുത്തതന്നു ശരിക്ക് അങ്ങ് തെളിച്ച് പറയീന്‍.. അല്ലെങ്കില്‍ രെജീനക്ക് പൂശീത് പിണറായി ആണെന്ന് പറഞ്ഞാലും തരക്കേടില്ല അതാകുംബം ഏതു കൊജ്ഞാനന്‍ പത്രത്തില്‍ വന്നാലും സത്യമാണെന്ന് വിശ്വസിക്കാല്ലോ !!!! യേത് ...

    മറുപടിഇല്ലാതാക്കൂ