2012, ഡിസംബർ 10, തിങ്കളാഴ്‌ച

അബ്ദുല്ല രാജാവ് അറബ് ലോകത്ത് ഒന്നാമന്‍; ലോകത്ത് ഏഴാമന്‍

അബ്ദുല്ല രാജാവ് അറബ് ലോകത്ത് ഒന്നാമന്‍; ലോകത്ത് ഏഴാമന്‍

അബ്ദുല്ല രാജാവ് അറബ് ലോകത്ത് ഒന്നാമന്‍; ലോകത്ത് ഏഴാമന്‍
ജിദ്ദ: സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് 2012ലെ അറബ്ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയെന്ന് ‘ഫോബ്സ്’ മാഗസിന്‍. ലോകത്ത് ഏറ്റവും സ്വാധീനമുള്ള ഏഴാമത്തെ വ്യക്തിയുമാണ് അദ്ദേഹം. ഇത് നാലാം തവണയാണ് തുടര്‍ച്ചയായി അബ്ദുല്ല രാജാവിനെ ‘ഫോബ്സ്’ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തെരഞ്ഞെടുക്കുന്നത്. ലോകത്തെ എണ്ണയുടെ 20 ശതമാനം അധീനതയിലുള്ള അബ്ദുല്ല രാജാവ് സൗദിയുടെ ഭദ്രത കാത്തുസൂക്ഷിക്കുകയും ഇരുഹറമുകളുടെയും പരിപാലനം ഭംഗിയായി നിര്‍വഹിക്കുകയും വഴി മുസ്ലിം ലോകത്ത് ഉന്നത സ്ഥാനീയനാണെന്ന് മാസിക വിലയിരുത്തി. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, ജര്‍മന്‍ ചാന്‍സലര്‍ ആന്‍കല മെര്‍ക്കല്‍, മൈക്രോസോഫ്റ്റ് കമ്പനി ഉടമ ബില്‍ഗേറ്റ്സ്, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തുടങ്ങിയവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 71 ബില്യണ്‍ ജനങ്ങളില്‍ നിന്നാണ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ മാസിക തെരഞ്ഞെടുത്തത്. ലോകത്ത് ഏറ്റവും സ്വാധീനമുള്ള മുസ്ലിം വ്യക്തിത്വമായി അബ്ദുല്ല രാജാവിനെ ജോര്‍ദാനിലെ റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്‍റര്‍ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു

----From 'maadhyamam' news