2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

സുഹൃത്തെ,അല്പം ചിന്ത നമുക്കാവശ്യം ...

         


         
                   നാം വരുത്തിവെക്കുന്ന ഒരു പ്രശ്നം.....,അതെ പലതും നാം വരുത്തിവെക്കുന്നത് തന്നെ.!! മദ്യപാനം നന്നല്ല എന്ന് നമുക്ക് അറിയാം. അറിഞ്ഞു കൊണ്ടല്ലേ   പലരും അത് കഴിക്കുന്നത്‌?
മദ്യം എന്ന വിഷദ്രാവകം സ്വശരീരത്തിലേക്ക് കയറ്റിവിടുന്നത്, അത് നമ്മുടെ സ്വന്തം ജീവനും,ജീവിതവും നശിപ്പിക്കുമെന്നും, അതുവഴി നമ്മുടെ മാതാപിതാക്കളും, ഭാര്യയും, മക്കളും കഷ്ട്ടപ്പെടാന്‍ ഇടവരുമെന്നും,കുടുംബത്തിന്റെ, മക്കളുടെ, ഭാവി എല്ലാം കുഴിച്ചു മൂടപ്പെടുമെന്നും സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാകുന്ന സത്യം അറിഞ്ഞു കൊണ്ടുതന്നെ യാണല്ലോ... 

                ഭാര്യയുടെ കെട്ടുതാലി വിറ്റും,വീട്ടു സാധനങ്ങള്‍ പെറുക്കി  വിറ്റും മദ്യം  അകത്താക്കുന്നു പലരും. ഹര്ട്ടിനെയും,കിഡ്നിയെയും വളരെ പെട്ടെന്ന് നിര്‍ജ്ജീവമാക്കാന്‍ കഴിയുന്ന ആള്ക്കഹോള്‍ ( സ്പിരിറ്റ്‌) വിലകൊടുത്തു വാങ്ങി  അകത്താക്കുന്നത് അവന്റെ അല്ലെങ്കില്‍ അവളുടെ അറിവില്ലായ്മയല്ല..(ഇന്ന് സ്ത്രീകളും മദ്യപിക്കുന്നു എന്നത് വാര്‍ത്തയല്ല തന്നെ.) ഇത് നാം ബോധപൂര്‍വ്വം വരുത്തിവെക്കുന്ന വിന!!.അറിഞ്ഞു കൊണ്ടുതന്നെ സ്വയം വരുത്തിവെക്കുന്ന വിന.ഇങ്ങിനെ ദൈനംദിന ജീവിതത്തില്‍ നാം ചെയ്തു കൂട്ടുന്ന പലതും........നാം സ്വയം സൃഷ്ടിക്കുന്നവ തന്നെ ...

            നാം അറിയാതെ,ഒട്ടും പ്രതീക്ഷിക്കാതെ,വന്നു ചേരുന്ന പലതും...നമുക്ക് മുന്‍കൂട്ടി അറിയാനോ,തടയാനോ കഴിയാത്തവ...ഇതിനെയാണ് നാം വിധിയെന്ന് പറയുക.. അതെ വിധിയെ തടയാന്‍ അല്ലാഹു(ദൈവം)വിനെ  കഴിയു....എല്ലാ ദുരിതത്തില്‍ നിന്നും ആപത്തില്‍ നിന്നും നീ കാത്തു രക്ഷിക്കണേ എന്ന് അല്ലാഹുവിനോടെ, ദൈവത്തോടെ  നമുക്ക് പറയാനാവു..

             പക്ഷെ....അല്പം ഒന്ന് ശ്രദ്ധിച്ചിരുന്നാൽ ഒഴിവാക്കാമായിരുന്ന (നാം പറയാറില്ലേ? അല്‍പ്പം ശ്രദ്ധ വിട്ടുപോയി.. അല്ലെങ്കില്‍ അങ്ങിനെ വരില്ലായിരുന്നു എന്നു.) അപ്പോള്‍ പലപ്പോഴും ചെറിയ ഒരശ്രദ്ധ ചിലപ്പോള്‍ നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കാനിടവരും...

          ദുരന്തം ,ദുരിതം എന്നൊക്കെ പറഞ്ഞാല്‍ അതിന്റെ അര്‍ഥം. ആ മാറ്റി മറച്ചില്‍ നമ്മെയും, കുടുംബത്തിന്റെ ജീവിതം അസ്ഥിരപ്പെടുത്തുന്നു എന്നത് തന്നെ..അതേവരെ നാം സ്വീകരിച്ചു പോന്ന ജീവിത ചിട്ടകള്‍,നിഷ്കര്‍ഷതകള്‍, നിയന്ത്രണങ്ങള്‍ എല്ലാം താളം തെറ്റാനിടവരുന്നു.....

                ദിനേനെ നാം കാണുന്ന,വായിച്ചറിയുന്ന ,കേട്ടറിയുന്ന നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ നിരീക്ഷിക്കാനും വിലയിരുത്താനും നാം മുതിരുമെങ്കില്‍,നമ്മുടെ ജീവിതത്തില്‍ വന്നു ഭവിക്കാവുന്ന
പലതും നമുക്കൊഴിവാക്കാന്‍ കഴിയും. അതുവഴി നമുക്ക് നമ്മെയെങ്കിലും,നമ്മുടെ കുടുംബത്തെയെങ്കിലും, കുറയേറെ സുരക്ഷിതമാക്കാന്‍ കഴിയുമല്ലോ.

       മറ്റുള്ളവന്നു വല്ലതും സംഭവിക്കുമ്പോള്‍ , അത് അവനല്ലേ എനിക്കല്ലാലോ,എന്ന തരത്തിലുള്ള ഒരുതരം അചിന്തനീയ നിസ്സംഗ മനോഭാവം, അത്തരം മനോഭാവം നമ്മുടെ കണ്മുന്‍പില്‍ വെച്ചു നടന്ന ആ ദുരന്തത്തെക്കുറിച്ച് ഒരു നിമിഷം നമ്മെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കാതെ വരുന്നു. ആ ദുരന്തം അവന്നു എങ്ങിനെ സംഭവിച്ചു, അല്ലെങ്കില്‍ അങ്ങിനെ സംഭാവിക്കാനുണ്ടായ കാരണമെന്ത് എന്ന് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍,നമ്മുടെ ജീവിതത്തില്‍ അങ്ങിനെ സംഭാവിക്കാതിരിക്കാനുള്ള ശ്രദ്ധയും, കരുതലുകളും നമുക്കുണ്ടായിത്തീരുന്നു.അപ്പോള്‍ മറ്റുള്ളവന്നു സംഭവിച്ച ആ ദുരന്തം, ദുരിതം നമ്മുടെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ നമുക്ക് കഴിയുന്നു.നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം കാണുന്ന , കേള്‍ക്കുന്ന, നാമറിയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ , സൂക്ഷ്മതയോടെ സ്വയം വിശകലനം ചെയ്തു മനസ്സിലാക്കാന്‍  ശ്രമിക്കുകയും, അതുള്‍ക്കൊണ്ട് നമ്മുടെ ജീവിതം നയിക്കുകയും ചെയ്തു ശീല മാക്കുമ്പോള്‍ ജീവിതത്തിലെ ഒരുപാട് ദുരന്തങ്ങളും, ദുരിതങ്ങളും നമുക്കൊഴിവാക്കാന്‍ കഴിയും...തീര്‍ച്ച ...അതിന്നു നമുക്ക് കഴിയട്ടെ...