2011, ഏപ്രിൽ 20, ബുധനാഴ്‌ച

കണ്ണിനു കുരുപ്പ് ബാധിച്ചവരോ?‍ --- എന്‍ഡോ സള്‍ഫാന്‍



ഏപ്രില്25 മുതല്29 വരെ സ്വിറ്റ്സര്ലന്ഡിലെ ജനീവയില്‍ എന്ഡോ
സള്ഫാന്നിരോധവുമായി ബന്ധപ്പെട്ട് സാങ്കേതിക വിദഗ്ദരുടെ നിര്‍ദ്ദേശ
ങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന  സ്റ്റോക് ഹോം കണ്വെന്ഷന്റെ ശാസ്ത്ര
സമിതി യോഗത്തില്‍, എന്‍ഡോ സള്‍ഫാന്‍ നിരോധിക്കെണ്ടതില്ലെന്ന നില
പാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കാന്‍ തന്നെയായിരിക്കും തീരുമാനിക്കുക
എന്ന് ഇത് സംബന്ധിയായ വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നു.

സ്റ്റോക് ഹോം കണ്വെന്ഷന്റെ ശാസ്ത്രസമിതി കഴിഞ്ഞ ഒക്ടോബറില്
 എന്ഡോസള്ഫാന് നിരോധിക്കാന്ഇന്ത്യയോടും മറ്റും ആവശ്യപ്പെട്ടിരുന്നു
വെങ്കിലും . ഇന്ത്യ അത് കേട്ട ഭാവം നടിച്ചില്ല. ബ്രസീലും ആസ്ട്രേലിയയും
ഉള്പ്പെടെ നിരവധി രാജ്യങ്ങള്നിരോധം നടപ്പാക്കി.സര്ക്കാര്തലത്തില്രൂപ
വത്കരിച്ച നാലു സമിതികളും എന്ഡോസള്ഫാന് അനുകൂലമായി
രുന്നുവെന്നാണ് മന്ത്രി പവാര്ഇപ്പോഴും പറയുന്നത്.

നമ്മുടെ രാജ്യം ഇന്നാര്‍ക്കു വേണ്ടി നിലകൊള്ളുന്നു.? നാം ചിന്തിക്കേണ്ട
വിഷയമാണിത്,നമ്മുടെ രാജ്യം ഇന്ന് അനുവര്‍ത്തിച്ചു വരുന്ന വിദേശ നയ
വും, പാവപ്പെട്ടവനെയും ദരിദ്രനെയും അങ്ങേ അറ്റം അവഗണിച്ചും രാജ്യ
ത്തിനകത്തു നടപ്പാക്കി കൊണ്ടിരിക്കുന്ന ഭരണ നയവും രാജ്യം ഇന്നാര്‍ക്കു
വേണ്ടി നിലകൊള്ളുന്നു എന്നതിന് ദൃഷ്ടാന്തമാകുന്നൂ.

ചേരി ചേരാനയം കാറ്റില്‍ പരത്തി,അമേരിക്കയുടെ വാലാട്ടിയായി നാം  
അധപതിച്ചു കൊണ്ടിരിക്കുമ്പോള്‍, നെഹ്രുവിന്റെ കാലത്തെ നിലനിന്നി
രുന്നുപോന്ന അറബ രാജ്യസൌഹാര്ധങ്ങളും വേണ്ടെന്നു വെച്ച്, എന്നും
അനുകൂല നിലപ്പാട് സ്വീകരിച്ചു പോന്ന അറഫാത്തിന്റെ ഫലസ്തീന്‍
വിമോചന പ്രസ്ഥാനത്തോടും നയതോടും, അനുകൂലിച്ചു ഇസ്രായിലീന്റെ
പലസ്തീന്‍ ജനതയോടുള്ള അക്രമത്തെ അപലപിച്ചും, നില കൊണ്ടിരുന്ന
നമ്മുടെ ഇന്ത്യ,കഴിഞ്ഞ ബി.ജെ.പി ഭരണ കാലത്തും തുടര്‍ന്ന് വന്ന മന്‍മോ
ഹന്‍ സിംഗിന്റെ ഇന്നോളമുള്ള ഭരണത്തിലും രാജ ശില്‍പ്പികള്‍ കെട്ടിപ്പടു
ത്ത ഓരോ നയവും വലിച്ചെറിഞ്ഞു നയപരമായി അധഃപതിച്ചു കൊണ്ടി
രിക്കുന്നതാണ് നാം കണ്ട്‌ികൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ സ്വാധീനം അതിന്റെ പരിധി ലന്ഘിച്ചും പ്രകടമാക്കിക്കൊ
ണ്ട് , ഇന്ത്യന്‍താല്പര്യങ്ങളെ, പുല്ലുപോലും വിലകല്‍പ്പിക്കാതെയുള്ള
ഇന്നത്തെ രാജ്യത്തിന്റെ പോക്കില്‍ മുംബെങ്ങു മില്ലാത്തവിധം ഇസ്രായേ
ലുമായുള്ള ഇന്ത്യയുടെ കൂട്ടുകെട്ട് നമ്മുടെ രാജ്യത്തിന്റെ
ഗതി, എങ്ങോട്ട് എന്നതിന് കൂടുതല്‍ ചികയേണ്ടതില്ല.

പണ്ട് ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥക്കാലത്ത്, 'ഗരീബി ഹടാഹോ'
എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടു, ദാരിദ്ര്യം ഉന്മൂലനം ചെയ്യാന്‍ 
നടപ്പാകിയത്, തുര്‍ക്കുമാന്‍ ഗേറ്റിലും, മറ്റുംആ പ്രദേശത്തെ പാവപ്പെട്ടവനെ
കൊന്നൊടുക്കിയും, ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കിയുമായി
രുന്നു. അടിയന്തിരാവസ്ഥ ക്കാലത്ത്, ഇന്ദിരാ പുത്രന്‍ സഞ്ജയ്‌, ഇന്ത്യാ മഹാ
രാജ്യത്ത് കൂത്താടിയ ഇന്ത്യയുടെ ആ കറുത്ത അദ്ധ്യായം ഇന്നും നമ്മുടെ
രാജ്യത്തെ ഭരണ വര്‍ഗ്ഗത്തിന്റെ കണ്ണ് തുപ്പിക്കുല്ലെന്നു വേണം കരുതാന്‍

പാവപ്പെട്ടവനെ ഉള്‍കൊള്ളാന്‍ കഴിയാത്ത, അല്ലെങ്കില്‍ പാവപ്പെട്ടവന്‍
ശാപമായിത്തീര്‍‍ന്ന ഇന്ത്യന്‍ അലിഖിത  നിയമങ്ങള്‍, നടപ്പാക്കി പാവ
പ്പെട്ടവനെ തൂത്തെറിയുക എന്നനയം മുതലാളിത കുത്തകയുടെ മൊത്ത
എജെന്റുമാരായി അധപതിച്ച നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് ഇന്ത്യയുടെ
മഹത്വം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ്.

ഭരണത്തിലിരുന്നു കട്ടുമുടിക്കുന്ന, നമ്മുടെ രാജ്യത്തെ തുരന്നു തിന്നു തക
ര്‍ക്കുന്ന,, ടാറ്റയുടെയും, അംബാനിയുടെയും, കളിക്കൊപ്പായി, അമേരിക്ക
യുടെയുടെയും, ഇസ്രായേലിന്റെയും, ആത്ഞാനു വര്‍ത്തികളായി കഴി
യുന്ന ഇന്നത്തെ ഇന്ത്യക്ക്, ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക്
എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചുകൊണ്ട്, രാജ്യത്തെ മാരക വിഷത്തി
ല്‍നിന്നും, അത് വരുത്തിവെക്കുന്ന വിപത്തില്‍ നിന്നും, ജനങ്ങളെ രക്ഷിച്ചു
കൊണ്ടുള്ള ഒരു സമീപനം എങ്ങിനെ
നടപ്പാക്കാന്‍ കഴിയും?

യൂറോപ്യന് യൂനിയനും മറ്റും പറയുന്നതിനോട് യോജിക്കാന്‍ നമ്മുടെ  
ഇന്ത്യയിലെ കീടനാശിനി കമ്പനികള്തയാറല്ല. കാരണം ലോകത്തെ
എന്ഡോസള്ഫാന്കീടനാശിനിയുടെ എഴുപത്ശതമാനവും ഉല്പാദി
പ്പിക്കുന്നത് ഇന്ത്യയിലാണ്. 9,000 ടണ്എന്ഡോസള്ഫാനാണ് പ്രതി
വര്ഷം രാജ്യത്ത് ഉല്പാദിപ്പിക്കുന്നതെന്നാണ് കണക്ക്.  ഇതില്പകുതി
യും ഇന്ത്യയില് തന്നെയാണ് ഉപയോഗിക്കുന്നതും എന്ന് പറയുന്നൂ.. 
താരതമ്യേന വില കുറഞ്ഞതിനാല്കര്ഷകര്ഇതിനോട് കൂടുതല്‍  താല്
പര്യം പുലര്ത്തുകയും ചെയ്യുന്നു. .എസ്.സി ഉള്പ്പെടെ
യുള്ള സംഘടനകള് എന്ഡോസള്ഫാനെ ന്യായീ കരിച്ച്  സര്ക്കാറിന്
റിപ്പോര്ട്ട് സമര്പ്പിച്ചത് അടുത്തിടെയാണ്.

കേരളമൊഴിച്ചു മറ്റു സംസ്ഥാനഗല്‍ ഒന്നും എന്‍ഡോ സള്‍ഫാന്‍ നിരോ
ധനം, ഒരാവശ്യമായി ഉന്നയിച്ചിട്ടില്ലെന്ന കൃഷി മന്ത്രി പവാറിന്റെ
പ്രസ്താവനയും, അതുകൊണ്ടുതന്നെ അത് നിരോധിക്കേണ്ട നിലപാട്
ഇല്ല എന്ന നിലക്കുമുള്ള  ന്യായീകരണം. ഈ ദുരിതം അവസാനിപ്പിക്കാ
ന്‍ തയാറല്ല, അല്ലെങ്കില്‍ ‍കുറെ എണ്ണം ഇങ്ങിനെ ദുരിതമനുഭവിച്ചു
ചത്തൊടുങ്ങട്ടെ എന്ന സമീപനം ഇന്ത്യ ഇന്ന് ആര്‍ക്കുവേണ്ടി നില
കൊള്ളുന്നു എന്നത് നമ്മെ ഉണര്‍ത്താന്‍ പോന്നതാണ്.

ബൂര്‍ഷാ നയത്തെ എതിര്‍ക്കാന്‍ മാത്രം നിലകൊണ്ട പ്രത്യയ ശാസ്ത്രക്കാര്‍
പോലും ടാറ്റയുടെയും, ബിര്ലയുടെയും, വന്‍കിട സമ്പന്ന പ്രഭുക്കളുടെയും
ഒതാശക്കാരായി മാറിയതിന്റെ ദൃഷ്ടാന്ത മായിരുന്നുവല്ലോ, മാര്‍ക്സിസ്റ്റ്‌
പ്രത്യ ശാസ്ത്രക്കാര്‍ വര്‍ഷങ്ങള്‍ ഭരണം കയ്യാളിയ ബംഗാളില്‍, നന്ദി ഗ്രാമി
ലും, സിന്കൂരിലും നാം കണ്ടത്. ചങ്ങലയ്ക്ക് ഭ്രാന്തിളകുന്ന ഇന്നത്തെ
ഇന്ത്യയില്‍ ജനങ്ങള്‍ ഒന്നിച്ചു നിലക്കാത്ത കാലത്തോളം, കണ്ണിനു കുരുപ്പ്
പിടിച്ച ഭരണവര്‍ഗ്ഗങ്ങള്‍ ഒന്നും കാണാതെ പോകും.

കാസര്‍കോട്ടെ എന്മകജെയില്‍ ഓരോ കുഞ്ഞും ശപിക്കപ്പെട്ട, ദുരിത
ജന്മമായി പിറന്നു വീഴുന്നു. അധികമൊന്നും ആയുസ്സില്ലാത്ത ഈ ജ
ന്‍മങ്ങള്‍, ജീവനുള്ള ഓരോ നിമിഷവും സ്വയം ദുരിതം പേറിയും, ജന്മം
നല്‍കിയവരെ ദുരിതത്തിലും കന്നീരിലുമാഴ്ത്തിയും ഒരു പ്രദേശ
ത്തിന്റെ തീരാ ദുഃഖം. മനസ്സാക്ഷിയുള്ള ഓരോരുതന്റെയും തെങ്ങലുക
ളായി മാറുമ്പോഴും, എല്ലാം സഹിക്കാനും, അനുഭവിക്കാനും, മാത്രമായി
ഗാന്ധിജിയുടെ ഇന്നത്തെ ഇന്ത്യയുടെ പാവപ്പെട്ടവന്റെ അവസ്ഥ ഇനിയും
ഏറെ ദുരിതത്തിലാവനാണ് സാധ്യത.

സ്വദേശ സാമാജ്യ ശക്തികളില്‍ നിന്നും പാവപ്പെട്ട നമ്മുടെ സമൂഹത്തിനു
രക്ഷയുണ്ടാവില്ല. ജനങ്ങളുടെ മനോഗതി മാറേണ്ടിയിരിക്കുന്നു. രാജ്യ
ദ്രോഹികളെയും, കട്ട് മുടിക്കുന്നവരെയും സാമ്രാജ്യത്വ ദാസന്മാരെയും
നമുക്ക് തിരിച്ചറിയാന്‍ കഴിയേണ്ടിയിരിക്കുന്നു.

3 അഭിപ്രായങ്ങൾ:

  1. ഈ ജനകീയ മുന്നേറ്റത്തില്‍ കൈകോര്‍ക്കാം.. അങ്ങനെയെങ്കിലും ഈ മനുഷ്യ കുരുതി അവസാനിപ്പിക്കാന്‍ നിയമം ഉണ്ടാകട്ടെ... ഈ പോസ്റ്റ്‌ ഞാന്‍ fbയില്‍ ഷെയര്‍ ചെയ്യുന്നു..

    മറുപടിഇല്ലാതാക്കൂ
  2. namukku orumichu poradaam..... pls come to my blog avideyum ee vishayam charcha cheyyappedunnundu.....

    മറുപടിഇല്ലാതാക്കൂ