2017, ജനുവരി 21, ശനിയാഴ്‌ച

ഭാരത പത്നീ മാഹാത്മ്യം ..





         
तुम्ही  मेरा मंदिर
तुम्ही मेरी पूजा
तुम्ही देवता हुम.....तुम्ही देवता हुम.....



    താങ്കളാണ് എന്റെ മന്ദിരം (അമ്പലം ) മന്ദിരത്തിലെ ദേവതയായ താങ്കള്‍ക്കാണ് എന്‍റെ പൂജയും......................! വൈകല്യമുള്ള  ഭര്‍ത്താവിനെ സ്വീകരിച്ചുകൊണ്ട്  വിവാഹ രാത്രിയില്‍, ഭര്‍ത്താവിനെ ചേര്‍ത്തു പിടിച്ചു കിടപ്പ് മുറിയിലെക്കാനയിച്ച് കൊണ്ടുപോകുന്ന  സുന്ദരിയായ  ഭാര്യ ഭര്‍ത്താവിനോടുള്ള അവളുടെ സ്നേഹവും, ഭക്തിയും പാടി അര്‍പ്പിച്ചു   കിടക്കയില്‍ കിടത്തി കാലില്‍ വന്ദിക്കുന്ന ഭാരത സ്ത്രീ....നാം വന്ദിച്ചു പോകുന്ന ഭാരത പത്നി.. 1970 ല്‍  ഇറങ്ങിയ "ഖാന്താന്‍" (കുടുംബം) എന്ന ഹിന്ദി ചിത്രത്തിലെ മനോഹരവും അര്‍ത്ഥ സംപുഷ്ടവുമായ ഈ ഗാനം ഭാര്യാ ഭര്‍തൃ ബന്ധത്തിന്‍റെ ഭാരതീയ കുടുംബ സംസ്കാരത്തിന്‍റെ, മനോഹര ചിത്രം നമുക്ക് നല്‍കുന്നു. സ്നേഹവും ഭക്തിയും തന്നെയാണ് ദാമ്പത്യത്തിലെ, സ്വര സുന്ദരവും, താള ലയ സാന്ദ്രവുമായ കുടുംബ ജീവിതത്തിന്‍റെ ആകെത്തുക .

                   ഭാരത സംസ്കാരത്തിലും, മറ്റു  മത മൂല്യങ്ങളിലും സ്ത്രീയുടെ സ്ഥാനം വളരെ മഹത്തരമായതാണ്. സ്ത്രീ അമ്മയാണ്. സ്ത്രീ സഹോദരിയാണ്. സ്ത്രീ ഭാര്യയാണ്, സ്ത്രീ മകളാണ്. സര്‍വ്വോപരി  സ്ത്രീ ദേവിയാണ്. ഭൂമി ദേവിയാണ്.

              താലിമാല സ്വന്തം ജീവനേക്കാള്‍ വിലപ്പെട്ടതായി ആദരിക്കുന്ന മഹത്തായ പാരമ്പര്യം ,ദൈവമൂല്യമുള്ള കുടുംബ ജീവിതത്തിന്റെ വിശ്വാസപരമായ കുടുംബ ബോധവും, മനുഷ്യ ബന്ധ  സംസ്കാരവും ഏറെ കാത്തു സൂക്ഷിക്കുന്ന നമ്മുടെ സമൂഹം ദാമ്പത്യ ജീവിതത്തിലും അതിന്റെ പവിത്രതക്ക് ഏറെ കര്‍ക്കശ ത യുള്ളവരാണല്ലോ.

                        കുടുംബ ജീവിതത്തിനും, പാരമ്പര്യ ഭാരത സ്ത്രീ സങ്കല്‍പ്പത്തിനും മൂല്യ ശോഷണം വന്നുകൊണ്ടിരിക്കുന്ന, സ്ത്രീ സ്വാതന്ത്ര്യ, ലിംഗ സമത്വ വാദവും ഏറ്റവും  ഉയര്‍ന്നു നില്‍ക്കുന്ന വര്‍ത്തമാന ഘട്ടത്തിലൂടെ നാളെ നമ്മുടെ പാരമ്പര്യ കുടുംബ ദാമ്പത്യത്തിന്റെ  സ്വീകാര്യത  എത്രത്തോള മായിരിക്കുമെന്നു   ഊഹിക്കുക വയ്യ.

                 ആഗോളവല്‍ക്കരണവും, ഉദാരവല്‍ക്കരണവും  കുടിയിരുത്തി നമ്മുടെ രാജ്യം കമ്പോള വാതില്‍ മലര്‍ക്കെ തുറന്നു വെച്ചതോടെ ഇരച്ചുകയറിയ വിദേശ, സ്വദേശ കുത്തക കച്ചവടക്കാര്‍  നിയന്ത്രണമില്ലാതെ അഴിച്ചു വിട്ടുകൊണ്ടിരിക്കുന്ന സംസ്കാര മാലിന്യങ്ങളെ സ്വീകരിച്ചു പാരമ്പര്യങ്ങളെ വലിച്ചെറിയാന്‍ തുടങ്ങിയപ്പോള്‍,   മൂല്യാധിഷ്ടിത ജീവിത സംസ്കാരം എന്നത് വിലയില്ലാ ചരക്കായി മാറി.

             വൈവാഹിക ജീവിത ത്തിനു  കെട്ടുതാലിയുടെ ബന്ധനം ആവശ്യമുണ്ടോ എന്നു ഇന്ന്ചില  കോണുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദം, തന്തയില്ലാത്ത സന്താനങ്ങളെ സൃഷ്ടിക്കാന്‍  മാത്രമുതകുന്ന ധര്‍മ്മ ബോധമില്ലാത്ത, മദ്യത്തിനും, മയക്കു മരുന്നിനും അടിമപ്പെട്ടു തല തിരിഞ്ഞവരുടെ വെറും ജല്‍ പ്പനമായി നാം അവഗണിക്കും മുന്‍പേ, ഈ ശബ്ദം അത്രത്തോളം അവഗണിക്കാവുന്നതാണോ എന്നു കൂടി നാം പരിശോധിക്കേണ്ട
തുണ്ട്.

       സ്ത്രീ സ്വാതന്ത്ര്യവും, ലിംഗ സമത്വവും: കെട്ടുതാലി ബന്ധവും, ബന്ധനത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യവുമാണോ നമ്മുടെ രാജ്യത്തെ സഹോദരിമാരെ   അസ്വസ്ഥരാക്കുന്ന അസ്വാതന്ത്ര്യം? അല്ലെങ്കില്‍ ആര്‍ക്ക് ആരില്‍ നിന്നാണ് സ്വാതന്ത്ര്യം? രക്ഷിതാക്കളില്‍ നിന്നോ? ഭര്‍ത്താവില്‍ നിന്നോ? മക്കളില്‍ നിന്നോ? കുടുംബത്തില്‍ നിന്നോ? ആചാരങ്ങളില്‍ നിന്നോ? അനുഷ്ടാനങ്ങളില്‍ നിന്നോ?


 ഡേറ്റിംഗും ഔട്ടിംഗും

              പ്രായപൂര്‍ത്തിയായ സ്ത്രീക്കും, പുരുഷനും, അവരുടെ ഇഷ്ടപ്രകാരം, ഒരു കരാര്‍  അടിസ്ഥാനത്തിലോ, അല്ലാതെയോ ഒന്നിച്ചു ജീവിക്കുന്നതിനെ ഡേറ്റിംഗ് സമ്പ്രദായം എന്നു പറയുന്നു. പ്രേമത്തിനോ, സ്നേഹത്തിനോ വകുപ്പില്ലാത്ത ആത്മ ബന്ധമോ, ഹൃദയ ബന്ധമോ ഇല്ലാത്ത ഒരു തരം ആകര്‍ഷണത്തില്‍ തോന്നുന്ന വികാരം , അതിന്നു സൗഹൃദ ഭാഷ്യം നല്‍കി ഒന്നിക്കാന്‍ തീരുമാനിക്കുന്നു. ഇവിടെ ജീവിതമെന്നോ, കുടുംബമെന്നോ, മക്കളെന്നോ എന്ന ബാധ്യതയോ ചിന്തയോ ഉത്തരവാദിത്വമോ ഇല്ല. ആവശ്യവുമില്ല. അതുതന്നെയായിരിക്കണം  ഇത്തരം ജീവിതത്തില്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യവും സുഖവും, സന്തോഷവും.


              ഡേറ്റിംഗ്   പ ങ്കാളികളെ തേടുന്ന അനേകം പോസ്റ്റുകള്‍  പ്രത്യേകമായ സോഷ്യല്‍ മീഡിയാ കളില്‍  കാണാം. പ്രായ, ഭാഷ, ദേശ ഭേദമന്യേ  ആര്‍ക്കും പങ്കാളികളായി തിരഞ്ഞെടുത്തു ഒന്നിച്ചു ജീവിക്കാം  ഈ കാലയളവില്‍ കുഞ്ഞു ജനിച്ചാല്‍ അതിന്റെ ചുമതല ആര്‍ക്ക് എന്നതും കരാര്‍ (ധാരണ) വ്യക്തമാകുകയോ,വ്യക്തമാക്കാതിരിക്കുകയോ ചെയ്താലും ,അത് ആത്യന്തികമായി പ്രസവിച്ചവളുടെ തലയില്‍ വീഴുകസ്വാഭാവികം !, ഇങ്ങിനെ പല കരാറുകളില്‍ പലരുമായും കുറച്ചുകാലം ഒന്നിച്ചു കഴിയുമ്പോഴേക്കും മൂന്നോ, നാലോ കുട്ടികള്‍ ആയി അതിനെ വളര്‍ത്താന്‍ കഷ്ടപ്പെടുന്ന ചെറു പ്രായത്തിലെ ദുരിതം പേറുന്ന, ദുരിത യുവത്വം ഇന്ന് പാശ്ചാത്യ, യൂറോപ്യന്‍ രാജ്യങ്ങളുടെ വലിയ ദുരന്തവും, ദുരിതവുമാണ്. ഒപ്പം തന്തയില്ലാ ജന്മങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും..

സ്ത്രീ  സ്വാതന്ത്ര്യ മുറവിളി ക്കാര്‍,

              നഗ്നത മറക്കാനറിയാത്ത, അതിന്റെ ആവശ്യകത അറിയാതിരുന്ന   ആദി മനുഷ്യര്‍, യുഗങ്ങള്‍ ഏറെ കടന്നു  പോയി, ആദിയില്‍ നിന്നും ഇന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെ നീന്തിത്തുടിക്കുന്ന പരിഷ്കൃത ലോകവും, മനുഷ്യരും  ആദം ബീച്ചുകളും, ഹവ്വാ ബീച്ചുകളും, നൂഡ്‌    ബീച്ചും,   ഐലണ്ടു
കളും സൃഷ്ട്ടിച്ച് നൂല്‍ ബന്ധമില്ലാതെ ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ ആര്‍ക്കും ആരിലും ബന്ധമോ,ബന്ധനമോ ഇല്ലാത്ത സ്വതന്ത്ര ജീവിതത്തില്‍ ആറാടുന്ന ലക്കുകെട്ട ലൈംഗീക ആരാജകത്വത്തിന്റെ  പാശ്ചാത്യ സംസ്കാരവും, സ്വാതന്ത്ര്യവുമാണോ നമുക്ക് വേണ്ടത്?. പരിഷ്കൃത വാദം തലയ്ക്കു പിടിച്ച് അപരിഷ്ക്രുതരാവുകയാണോ നാം? ആണും,പെണ്ണും ഒന്നിച്ചു ജീവിക്കാന്‍ അതിന്നു താലിമാലയുടെ ആവശ്യമില്ല എന്നുള്ള വാദം ഹര്‍ഷ പാരമ്പര്യ, ഭാര
ത സ്ത്രീക്ക് സ്വീകാര്യ മാകുന്നതെങ്ങിനെ?

        ഈ പ്രപഞ്ചം  അതിനെ നയിക്കുന്ന ശക്തിയോടെ ഇനിയും എത്രയോ യുഗങ്ങളെ   പിന്നിട്ടുകൊണ്ട് മുമ്പോട്ട് പോയിക്കൊണ്ടേയിരിക്കും...പുത്തന്‍ തലമുറ എന്നു കൊട്ടിഘോഷിച്ച്   നടക്കുന്ന പുതിയ  തലമുറ പഴയതായി മാറാന്‍ ഒരുപാട് കാലമില്ല. വെറും വിരലില്‍ എണ്ണി തീര്‍ക്കാവുന്ന വര്‍ഷങ്ങള്‍ പക്ഷെ ഓരോന്നിനെയും പഴമപ്പെടുത്തിക്കൊണ്ട് പിറന്നു വീഴുന്ന പുതുമ, ഇന്നത്തെ പോലെ പ്രപഞ്ച നിഷേധികളായി വന്നാല്‍, ഇനി ഓരോ തലമുറകളായി  പിന്നിടുമ്പോഴേക്കും ആദിയുഗ മനുഷ്യരായി മാറി പ്പോകു
മോ? നാം പുരോഗമിച്ചു, പുരോഗമിച്ചു ചെന്നെത്തുന്നത് ആദിയുഗത്തി
ലെക്കോ?


          ദൈവീക ചിന്തയോ, മത ബോധമോ, മതത്തിന്റെ  നിയമങ്ങളോ, മൂല്യങ്ങളോ അതിര്‍ വരമ്പുകളോ മാനിക്കപ്പെടാത്ത, കുടുംബ ബന്ധങ്ങളോ, മൂല്യങ്ങളോ മാനിക്കാത്ത നിയന്ത്രണമില്ലാത്ത ജാര സന്തതികളെ ജനിപ്പിച്ചു കൊണ്ട്  ദൈവ-മത നിഷേധ സമൂഹം സൃഷ്ടിച്ചു വിടുന്ന വിപത്ത്, സമീപ ഭാവിയില്‍ തന്നെ  അതി ഭയാനകമായിത്തീരുമെന്നത് ആശങ്കപ്പെടെണ്ടത് തന്നെ.

       വിവാഹവും, ദാമ്പത്യവും കുടുംബ ജീവിതവും ഉണ്ടെങ്കില്‍ മാത്രമേ മനുഷ്യനും, അതുവഴി സമൂഹവും, നാടും,  ലോകവും  പുഷ്ടിപ്പെടുകയുള്ളൂ.
ഇതാവട്ടെ ദൈവചിന്തയിലധിഷ്ടിതവുമാണ്.







2017, ജനുവരി 4, ബുധനാഴ്‌ച

കുറയുന്ന ആയുസ്സിനെ ആഘോഷ മാക്കാന്‍ കഴിയുന്നതെങ്ങിനെ?....

     


   ലണ്ടറിലെ താളുകള്‍ഓരോന്നായി  മറയുമ്പോള്‍ മാസങ്ങളും,  മറിഞ്ഞു തീരുമ്പോള്‍ വര്‍ഷവും നഷ്ടപ്പെടുന്നതല്ലാതെ, ഉറഞ്ഞു തുള്ളി ആഘോഷിക്കാന്‍ വെമ്പുന്നവര്‍ക്ക് എന്ത് സന്തോഷമാണ് പുതുവത്സരപ്പിറവി  നല്‍കുന്നതെന്ന്  മനസ്സിലാക്കാന്‍  പ്രയാസമുണ്ട്.

                  ദൈവം കനിഞ്ഞനുഗ്രഹിച്ച് തന്ന ജന്മവും, ആയുസ്സും, അതില്‍ നിന്നും കൊഴിഞ്ഞു വീഴുന്ന ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും നമുക്ക് നല്‍കുന്ന നഷ്ടം ആഘോഷമാക്കാന്‍ വെമ്പുന്ന തല തിരിഞ്ഞ ചിന്തയും, സമീപനവും പാശ്ചാത്യ സമൂഹത്തിന്‍റെ എല്ലാ കേളികലെന്നപോലെ അഴിഞ്ഞാടാനുള്ള ഒരവസരം എന്നതില്‍ക്കവിഞ്ഞ് പുതു വര്‍ഷം എന്നതിന്നുള്ള പ്രാധാന്യം എന്ത് എന്ന ചോദ്യം, ചിന്തിക്കുന്നവര്‍ക്ക്  വളരെ പ്ര സക്തം തന്നെ.

            നമ്മുടെ രാജ്യവും, ലോകം തന്നെയും ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന, മൂല്യങ്ങള്‍ നശിച്ച  മനുഷ്യനും, മനുഷ്യത്തവും നശിച്ചുകൊണ്ടിരിക്കുന്ന, പ്രപഞ്ചം തന്നെയും നമ്മെ ശപിച്ചുകൊണ്ട് നല്‍കുന്ന ദുരന്തങ്ങളും, ദുരിതങ്ങളും, ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന കരച്ചിലും, കൂട്ട ക്കുരുതികളും, മനുഷ്യരെന്നവകാശപ്പെടുന്ന, കാണാ
നും, കേള്‍ക്കാനും, ചിന്തിക്കാനും, കഴിവുള്ള നാം അതില്ലാതെ പോ കുന്ന
തെന്തുകൊണ്ട്?

   ആര്‍ഭാടവും,ധൂര്‍ത്തും,അഹങ്കാരവും നിറഞ്ഞ ലോകം,...അഹങ്കാരം കൊണ്ട് ദൈവത്തെപോലും മറന്നു ഉറഞ്ഞു തുള്ളുന്ന മനുഷ്യര്‍..... അഹങ്കാരിയായ മനുഷ്യാ.......രണ്ടു കാലുകളും, കൈകളും, കണ്ണുകളും, ചെവിയും, മൂക്കും നിനക്ക് കൃത്യം പോലെ ദൈവം  നല്‍കിയതുകൊണ്ടല്ലേ  നീ അഹങ്കരിക്കുന്നത്? ഇതിലെന്തെങ്കിലും ഒന്നിന് ചെറിയ ഒരു  വൈകല്യം സംഭവിച്ചാല്‍ നീ ഇരന്നു (Begger) ജീവിക്കുന്നവനായില്ലേ..?

                  നഷ്ടപ്പെടാന്‍ ഇന്ന് പലതു മുണ്ട്. പഴയവര്‍ നിങ്ങള്‍ക്കായി നേടിവേച്ചതെല്ലാംഒന്നൊന്നായി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു .....നേടാനായി ഒന്നുമില്ലാത്ത, ദാഹജലം പോലും ലഭ്യമല്ലാത്ത ഇരുണ്ടു വരണ്ട ദുരിത ലോകമാണ് നിങ്ങളെ കാത്തിരിക്കുന്നത്...ഇനി എന്തെങ്കിലും ശേഷിപ്പുണ്ടെങ്കില്‍ അത് സര്‍ക്കാറുകളും നിരപ്പാക്കിക്കൊള്ളും.... 

            സ്വന്തം വിയര്‍പ്പുററി അദ്വാനിച്ചു നേടിയ പണം ഉണ്ടായിട്ടും അതിന്നു വേണ്ടി ബാങ്കുകള്‍ക്ക് മുന്‍പില്‍  യാചിച്ചു നില്‍ക്കേണ്ട ഗതികേട്, അത് രാജ്യത്തെ 128 കോടി ജനങ്ങള്‍ക്കും വലിയ ദുരന്തമായി മാറിയിട്ടും, മണിക്കൂറുകള്‍ക്കു ഒരാള്‍ക്ക്‌ ആഘോഷിക്കാന്‍ ആറായിരവും എഴായിരവും, പിന്നെ അവിടെ ലഭിക്കുന്ന പരിഗണനകള്‍ക്കനുസരിച്ച് അത് അമ്പതിനായിരവും, ലക്ഷവും നല്‍കി കൂത്താടി പുതുവത്സരക്കൂത്താട്ടം നടത്തുന്നവര്‍ക്ക്, ഇന്ന് നമ്മുടെ ചുറ്റുപാടും കാണുന്ന ജീവിത യാതന എങ്ങിനെ മനസ്സിലാകും?

                  അങ്ങിനെ മനസ്സിലാവാത്ത മനുഷ്യരെ, സമൂഹത്തെ , നീ നിസ്സാരനെന്നു  ഓര്‍മ്മപ്പെടുത്തല്‍  ദൈവത്തിനു അനിവാര്യതയായി മാറുമ്പോള്‍ അത് വലിയ പ്രകൃതി ദുരന്തമായി നമ്മെ ബോധ്യപ്പെടുത്തും. സുനാമിയും, കൊടുംകാറ്റും, ഭൂകംബമായും, പ്രളയ മായുമൊക്കെയായി വരുന്ന  ദുരന്തം..


         പ്രപഞ്ചം കോടാനുകോടി  സംവത്സരങ്ങള്‍ പിന്നിട്ടു....അതിന്‍റെ പ്രയാണം തുടര്‍ന്നുകൊണ്ടേ യിരിക്കും. കലണ്ടറിലെ താളുകളും,കലണ്ടറും തന്നെ മാറി മറിഞ്ഞുകൊണ്ടേ യിരിക്കും...നേടാന്‍ ഒന്നും കാര്യമായിട്ടില്ലാത്ത  വരും തലമുറകള്‍, നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇന്നലെകളെകുറിച്ചു വേദനിച്ചും, ഇന്നില്‍ സന്തോഷിക്കുകയും ചെയ്യുക.


               ഒരുവര്‍ഷം എന്നത്  നമ്മുടെ ആയുസ്സിന്‍റെ ഒരു ഭാഗമാണ്...ആയുസ്സ് എന്നത് നമുക്ക് ജന്മം തന്നവരിലൂടെ ദൈവം തന്ന ഔദാര്യമാണ്‌. അനുഗ്രഹമാണ്. വര്‍ഷം ഓരോന്നായി കൊഴിഞ്ഞു വീഴും തോറും നാം ആയുസ്സ് കുറഞ്ഞു മരണത്തോടടുത്തു കൊണ്ടിരിക്കുന്നു..വിലപ്പെട്ട ആയുസ്സ് നഷ്ടപ്പെടുമ്പോള്‍ വേദനിക്കേണ്ടതിനു പകരം,  ആഘോഷമാക്കാന്‍ കഴിയുന്ന മാനസീകാവസ്ഥ  എന്തെന്നറിയില്ല തന്നെ.,,,,