2017, ജൂൺ 28, ബുധനാഴ്‌ച

അനാഥത്വത്തിന്റെ പതിനേഴ്വ ര്‍ഷം..




'മോനെ..കൊടുക്കുക. മോന്റെ മുമ്പില്‍ കൈനീട്ടുന്നവര്‍ക്കെല്ലാം കൊടുക്കുക... മുക്കുന്ന കിണറ്റിലെ ഒറവ് ഉണ്ടാകൂള്ളൂ മൊനെ ..ദാനം ഒരിക്കലും ഞ്ച മോനെ കൊയക്കൂല.(കുഴക്കില്ല- കഷ്ടപ്പെടുത്തില്ല )'.

'ഇല്ല' എന്നു നാവിന്നും, വീഴരുത്..കയ്യൂല എന്നും!...ഉണ്ടാകും..എല്ലാം..!! ഞ്ച മോന് കയ്യും (കഴിയും) എല്ലാം..!!റബ്ബ് തന്നതിനെ ഓര്‍ത്ത് ജീവിക്കുക...തോക്കൂല മൊനെ..  ഒരിക്കലും... തരാത്തതിനെ ചിന്തിച്ച് ബേജാര്‍ ആകണ്ട. പടച്ചോന്‍ മോന് തന്ന ബര്‍ക്കത്ത് ന് പടച്ചോനോട് എപ്പളും ദൊആ ചെയ്യി..'

'നിയ്യത്തോടെ ജീവിക്കുക...ഞമ്മള  നിയ്യത്ത് പടച്ചോന് പൊരുത്തമാകുന്ന
തുപോലെ ആകണം.... അങ്ങന .മുമ്പോട്ട്പൊയ്ക്യോ..'

'ആരെയും വേദനിപ്പിക്കരുത്..ആരോടും തര്‍ക്കിക്കരുത്..കൊത്ത് വാക്ക് പറിയരുത് .'

'വെശപ്പും ദാഹവും,ഞമ്മള പള്ളേല്‍ ആണ്. അത് ഞമ്മള്‍; പറഞ്ഞെങ്കിലെ മറ്റുള്ലൊരു അറിയൂ...അതു അറിയിക്കാതെ ജീവിക്കുക.'

'ഒരു നേരം തരും, രണ്ടു നേരം ചെലപ്പോ തന്നേക്കാം.. മൂന്നാം നേരം തരൂല ആരും.. അപ്പൊ ആരെതും കിട്ടാന്‍ കൊതിക്കേണ്ട...ആരെ മുമ്പിലും പോകാതിരിക്ക..'

'വേദനേം , വെറുപ്പും , കഷ്ടപ്പാടും, സന്തോഷവും,വെശപ്പും ദാഹവും എല്ലാം കൂടിയതാണ് ജീവിതം.. ഞമ്മള്‍ ഞമ്മള മനസ്സിലാക്കി  പഠിച്ച്, ഞമ്മള  ജീവിതം പാകപ്പെടുത്തി , അതില്‍ നിയ്യത്ത് ചെയ്ത്, ഞമ്മള മനസ്സിലെ ആ നിയ്യത്ത് പോലെ മുമ്പോട്ട്  പോകുക.'.

'ആരെയിനും കൊതിക്കേണ്ട..ആരതും ഞമ്മക്ക് ബേണ്ട...ഇങ്ങള ഇഷ്ടം പോലെ ജീവിക്കാന്‍ പടച്ചോന്‍ ങ്ങള  കയ്യി തെരട്ടെ.'

പട്ടിണിയും, അരപ്പട്ടിണിയുമായി, പകലന്തിയോളം വിശന്നു പൊരിഞ്ഞു പാതിരാ നേരം കിട്ടുന്ന അന്നം ആനന്ദത്തോടെ കഴിച്ച് കുലയില്‍ കൈതോല പായ വിരിച്ച് ഉപ്പയോടോത്ത്  കിടക്കുമ്പോള്‍ പായയിലിരുന്നു ഉമ്മ പറഞ്ഞുതരുന്ന ജീവിത  വേദ വാക്യങ്ങളും, ഉപ്പയുടെ ആദര്‍ശ വും, തത്വ വചനങ്ങളും, സത്യ ധര്‍മ്മ, ബോധ സംസ്കാര നിര്‍ദ്ദേശ ങ്ങളും....

അതെ ...ഉപ്പയുടെയും, ഉമ്മയുടെയും, ജീവിതമാണ്എന്‍റെ കലാലയം... ഞാന്‍ നേടിയ ജീവിത ചര്യയും, സംസ്കാരവും, ബോധവും, ജീവിത അറിവും, ആ കലാലയത്തില്‍ നിന്ന് തന്നെ. ആ പാഠം ഉള്‍കൊണ്ട് ആ ജീവിതാനുഭവങ്ങളെ സ്വയം സ്വീകരിച്ച് ആ ഗുരുത്വത്തിലും പൊരുത്തത്തിലും ഇന്ന് ഇവിടംവരെ എത്തി നില്‍ക്കുന്ന  ജീവിതത്തില്‍ സദാ ഞാന്‍ ഉച്ച രിച്ച് കൊണ്ടിരിക്കുന്ന 
വേദ വാക്യവും,, സത്യത്തിലും,ധര്‍മ്മത്തിലും, ത്യാഗത്തിലും അധിഷ്ടിതമായ പ്രിയ ഉമ്മയുടെയും,ഉപ്പയുടെയും ഉപദേശങ്ങളും, നിര്‍ദ്ദേശങ്ങളും , നിയന്ത്രണങ്ങളും തന്നെ... അതെന്റെ അവസാന ശ്വാസം വരെ തുടരും...

                                                                     എന്‍റെ ജീവിത വിജയവും,എന്‍റെ ജീവിതവും ഞാനെന്‍റെ ഉപ്പയുടെയും, ഉമ്മയുടെയും, പാദങ്ങളില്‍ അര്‍പ്പിക്കട്ടെ...എന്‍റെ റബ്ബി ന്‍റെ തിരു നാമത്തില്‍ 



 ഉമ്മ ഞങ്ങളെ അനാഥയാക്കി വിട്ടുപോയിട്ട് ഇന്നേക്ക് 17 വര്‍ഷം തികയുന്നു..
റബ്ബേ.. ഞങ്ങളുടെ ഉപ്പ ഉമ്മക്ക്സ്വര്‍ഗ്ഗം പുല്‍കുമാറാക്കണേ. അവരുടെ പരലോക ജീവിതം സുഖമാ മാക്കണേ....ആമീന്‍