2013, ഡിസംബർ 18, ബുധനാഴ്‌ച

ചൂലിലെ രാഷ്ട്രീയവും..വഴി(കണ്ണ്) തുറപ്പിച്ച സന്ധ്യയും.....




                   നമ്മുടെ രാജ്യത്തെ ചില സമീപകാല  സംഭവങൾ ശ്രദ്ധിച്ചാൽ വ്യക്തമാകുന്ന ഒരു പൊതു ചിത്രം.., ജനങൾ  രാഷ്ട്രീയക്കാരെകൊണ്ടും, മത വർഗ്ഗീയ സംഘടനകളെകൊണ്ടും, പൊറുതിമുട്ടി എല്ലാം സഹിച്ചുകൊണ്ടു, പ്രതികരണ ശേഷിയില്ലാത്ത വെറും നിർജ്ജീവികളായി സ്വന്തം കുഞ്ഞനു കുട്ടികളും കുടുംബവും എന്ന നിലക്കു ഒതുങി ജീവിക്കുംബൊഴും, അതിനും സ്വൈര്യതതരാതെ നടവഴിയും കുടിവെള്ളം പോലും നിഷേധിക്കും വിധം ഇവരുടെ ക്രൂരമായ സമര മുറകൾ, ഇത്തരം നിലപാടുകാരെ ജനം ഇനി വെറുതെ വിടില്ല എന്നതിന്നു ദൽഹി തിരഞെടുപ്പു ഫലവും, നമ്മുടെ പ്രിയ സഹോദരിയായി മാറിയ സന്ധ്യയുടെ പ്രതിഷേധ പ്രകടനവും, നമ്മുടെ രാജ്യത്തെ സാധാരണക്കാരായ പൊതു ജനങളുടെയും, രാഷ്ട്രീയ,മത വർഗ്ഗീയ സംഘടനകളേയും ഒരേ പോലെ കണ്ണൂ തുറപ്പിക്കാൻ പോന്നതാണെന്നു കരുതാം.

              ദൽഹിയിലെ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പു വിജയവും,തിരുവനന്തപുരത്തെ പ്രതിപക്ഷ ഉപരോധത്തിൽ ജനജീവിതം ദുസ്സഹമാക്കുന്നവിധം മാർഗ്ഗ തടസ്സം സൃഷ്ട്ടിച്ചതിന്നെതിരെ  സന്ധ്യ എന്ന ഒരു സാധാരണ വീട്ടമ്മയുടെ പ്രതിഷേധവും തമ്മിലെ സാദൃശ്യം നിലവിലെ രാഷ്ട്രീയ “സ്വഭാവം” ജനങൾ വെറുക്കുന്നു എന്നു തന്നെയാണ്  മനസ്സിലാക്കേണ്ടത് . 

                   രാജ്യത്തെ ഓരോ പൌരനും, അന്തസ്സുറ്റ ജീവിത സ്വാതന്ത്ര്യം  ഉറപ്പ് നൽകുന്ന നമ്മുടെ മഹത്തായ ഭരണഘടനയെ, ചവിട്ടിമെതിക്കും വിധം, ഭരണ ഘടന അന്തസ്സുറ്റ നിലയിൽ നിലനിർ ത്താൻ ബാധ്യസ്ഥരായ രാഷ്ട്രീയ സംഘടനകൾ, പൊതു ജനജീവിതം അങേ അറ്റം തടസ്സപ്പെടുത്തിക്കൊണ്ടും,ദുരിതത്തിലാഴ്തിക്കൊണ്ടും,നടത്തുന്ന  പ്രകടനങളും, സമ്മേളനങളും, സമരങളും, ഹർത്താലുകളും..., ജനം എത്രത്തൊളം ഇതിനെ വെറുക്കുന്നു എന്നു  ഇതിന്റെ സംഘാടകർക്കു അറിയില്ലായ്കയല്ല. ജനദ്രോഹം ചെയ്തു വിജയം ആഘോഷിക്കുന്നവർ,തങളുടെ വീറും ,വാശിയും, പകപോക്കലും എല്ലാം അനുഭവിക്കാൻ വിധിക്കപ്പെട്ടവരല്ല വോട്ടൂ നൽകി അധികാരത്തിലെത്തിച്ച ജനങൾ.  പഴഞ്ചൻ ആശയവും, ആദർശവും,ചിന്താഗതിയും, പ്രവർത്തന ശൈലിയും കൊണ്ടു ഇനിയും പിടിച്ചുനിൽക്കാൻ കഴിയില്ല എന്നു സ്വയം ബൊധ്യപ്പെടുത്തി പ്രവത്തിച്ചില്ലെങ്കിൽ നമ്മുടെ  ഇത്തരം  രാഷ്ട്രീയം കാലത്തിന്റെ ചവട്ടുകൊട്ടയിലെറിയപ്പെടുമെന്നു മനസ്സിലാക്കാൻ വലിയ രാഷ്ട്രീയ നിരീക്ഷണം വേണമെന്നില്ല.

              ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ രാജ്യത്തെ, ജനങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജന പ്രതിനിധികൾക്കു ജന മധ്യത്തിലിറങാൻ കോടികൾ ചിലവിട്ടു സുരക്ഷിതത്വം നൽകെണ്ടിവരുന്നു. ജനങൾ തിരഞ്ഞെടുത്ത ഇവരെന്തേ ജനങളെ ഭയക്കുന്നു? പ്രധാന മന്ത്രി മുതൽ ഇങു താഴെയുള്ള ജന നേതാക്കൾക്കു അവരുടെ  സുരക്ഷക്കായി ധൂർത്തു ചെയ്യുന്നതു നമ്മുടെ ദരിദ്ര്യ രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ എത്ര ഭാഗം വരുന്നു എന്നതു നമുക്കു ലഭ്യമല്ല.താമസിക്കുന്ന ബംഗ്ലാവു കൾക്കും, പരിവാരങൾക്കും,സുരക്ഷിത സന്നാഹങൾക്കും, മണിക്കൂറുകൾക്കു കോടികൾ ദുർവ്യയം ചെയ്തു കൊണ്ടുള്ള ഭരണ ച്ചിലവുകൾ, ആരാലും ചൊദ്യം ചെയ്യപ്പെടാതെ, ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന പട്ടിണിപ്പാവങളെ വയറ്റിൽ ചവിട്ടിക്കൊണ്ടുള്ള ഭരണ ധൂർത്തും, അഹങ്കാരവും, ഭരണത്തിനും നമ്മുടെ രാജ്യത്തിനും ശാപമായി മാറുന്നു.

        പ്രതികരിക്കാൻ ശേഷിയില്ലാതെ,അല്ലെങ്കിൽ പ്രതികരിക്കാൻ ഭയപ്പെട്ടുകൊണ്ടു ഭരണവും,രാഷ്ട്രീയവും ജനങൾ വെറുത്ത നിലവിലെ സാഹചര്യം, ഇതു എങിനെ പ്രമുഖ രാഷ്ട്രീയ കക്ഷികളെ ബൊധ്യപ്പെടുത്താമെന്ന ആശങ്കയിൽ നിരാശപ്പെട്ടു കഴിയുന്ന സധാരണ പൌരന്നു ആശ്വാസമായി വന്ന നിഷേധ വോട്ടു രേഖപ്പെടുത്താനുള്ള അവസരം ഉണ്ടാക്കിയ, ബഹു.സുപ്രീം കോടതിയുടെ വിധി,  നിഷ്പക്ഷ  ജനതയുടെ വിജയമായി വാഴ്ത്തപ്പെടേണ്ടതാണു.ദൽഹി തിരഞ്ഞെടുപ്പിൽ അതു വോട്ടായി വന്നപ്പോൾ ഇന്നലെ മുളച്ച ആം ആദ്മി പാർട്ടി നേട്ടം കൊയ്തു. ഈ വിജയം വരാൻ പൊകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനെയുംസ്വാധീനിക്കുമെന്നു തീർച്ച.ജനം വെറുത്ത ഇരു ചേരികളും ഒറ്റപ്പെട്ടു ഭരണത്തിൻ പുറത്തു ഇരിക്കേണ്ട സാഹചര്യം തള്ളിക്കൂട.

                  കഴിഞ്ഞ കുറെ മാസങളായി നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങൾക്കു വല്ല കണക്കുമുണ്ടോ? പെട്രോൾ വില വർദ്ധനവു, ഡീസൽ വില വർദ്ധന, തൊട്ടാൽ പൊള്ളുന്ന ഭക്ഷ്യ സാധന വില, ഗ്യാസ് വില എതാണ്ട് ഇരട്ടിയൊളം എന്നു മാത്രമല്ല, ആ പേരിൽ ബാങ്ക് അകൌണ്ട് തുടങിച്ചു,സബ്സിഡിക്കായി ജനങളെ  ഇട്ടു വട്ടം കറക്കൽ.ഇങിനെ ജനദ്രോഹം അജണ്ടയൊ, അല്ലെങ്കിൽ ഭരണ യന്ത്രങൾ ഉപയൊഗിച്ചു ജനങളെ തമാശിച്ചു പരിഹസിക്കുകയൊ ചെയ്യുന്ന പോലെ, ഗ്യാസ് സബ്സിഡിക്കായി ജോലി പോലും നഷ്ടപ്പെടുത്തി വട്ടം കറങുന്ന രാജ്യത്തെ ജനങൾ ഇനിയും ഇത്തരം ജനദ്രൊഹികളായ ഒരു സർക്കാറിനെ അധികാരത്തിൽ വാഴിച്ചു പീഠനം സ്വയം സ്വീകരിക്കാൻ തയാറാകുമോ? അടുക്കള ഭരിക്കുന്ന വീട്ടമ്മമാർ ഇത്രയേറെ വെറുക്കുന്ന ശപിക്കുന്ന ഒരു ഗവ.ഇന്ത്യയുടെ ചരിത്രത്തിൽ മുൻപെങും ഉണ്ടായിട്ടില്ല.

                  പാചക ഗ്യാസ് എന്ന അമൂല്യ നിധിക്കു വേണ്ടി, സാമ്പത്തീക ഭാരവും, കഠിനമായ മാനസീക പീഡനവുമാണു   കേന്ദ്ര സർക്കാർ വീട്ടമ്മമാരുടെ തലയിൽ കെട്ടിവെച്ചതു.“ഭക്ഷണം കഴിക്കണമെങ്കിൽ വീട്ടിൽ മരം വെച്ചു പിടിപ്പിച്ചു വിറകാക്കി വേണം” എന്നു  ഈ ആഗോള കാലഘട്ടത്തിലും പറയാൻ മടിയില്ലാത്ത, ഉളുപ്പില്ലാത്ത ഭരണ വർഗ്ഗങളിൽ നിന്നും സാധാരണ ജനങൾക്കു പ്രതീക്ഷിക്കാൻ എന്തുണ്ട്.? ആഗോളം പറഞ്ഞാൽ പാവപ്പെട്ടവനും, സാധാരണക്കാരനും വയറ്റിൽ പോകില്ല..മണിമാളികയും, കൊട്ടാരവും മെഴ്സിഡീസ്.റോൾസ് റോയ്സ് കാറിലും സഞ്ചരിക്കുന്ന കുത്തക സമ്പന്ന വർഗ്ഗത്തേയോ, ഭരണ പ്രഭുക്കളുടെ ആഡംബര ജീവിതമോ, ഇന്ത്യാ എന്ന ദരിദ്ര രാജ്യത്തേക്കുറിചുള്ള വിദേശ മനസ്സുകളിൽ തെളിയില്ല..മറിച്ചു ചേരി ജീവിതവും, ദാരിദ്ര്യം കൊണ്ടുള്ള വൈക്രുത മനുഷ്യ രൂപമാണു.നമ്മുടെ രാജ്യം അങു സാമ്പത്തീക വളർച്ച നേടി ആകാശം മുട്ടി എന്നു പറയുന്നവർ, നമ്മുടെ രാജ്യത്തെ ജനങളുടെ ദുരിത ജീവിതം നേരിൽ കാണുക.എല്ലാ നിലയിലും സാമ്പത്തീക വരുമാനും കുമിഞ്ഞു കൂടുന്ന നമ്മുടെ രാജ്യത്തു കരണ്ടു,ഗ്യാസ്,വെള്ളം, ഭക്ഷണം,പാർപ്പിടം,ശോച്യാ‍ലയ സംവിധാനം, തുടങിയ മനുഷ്യന്റെ പ്രമവും, പ്രധാനവുമായ പ്രാഥമിക ആവശ്യങൾക്കുപോലും, സ്വാതന്ത്ര്യം ലഭിച്ചു കൊല്ല 67 കഴിഞ്ഞിട്ടും  ദുരിതാവസ്ഥ മാറ്റാൻ കഴിയാത്ത,രാജ്യത്തെ മാറി മാറി ഭരിച്ച സർക്കാറുകൾക്കു കഴിഞില്ല. ജനത്തെ എക്കാലവും, പാവപ്പെട്ടവനും, അടിമയുമാക്കി നിർത്തിയാലെ  ഇന്ത്യൻ സമ്പത്ത്‌ കട്ടു മുടിച്ചും,കുടുംബ സ്വത്താക്കിയും,ജനങളെ നരകിപ്പിചു ആഗോളവും, ഉദാരവും പറഞ്ഞു  വഞ്ചിക്കുന്ന രാഷ്ട്രീയ പ്രഭുക്കളുടെ പുളിച്ച ചിരിയുടേ വികൃത  മുഖം ഇനിയും ബോധമുള്ള യുവത്വം സഹിക്കില്ലെന്ന താക്കീതായി ദൽഹി തിരഞ്ഞെടുപ്പിലൂടെ  നൽകുന്ന സന്ദേശം നാം കാണേണ്ടതുണ്ടു.. 

                  ഇനി നമ്മുടെ “ദൈവത്തിന്റെ സ്വന്തം നാടായ” കേരളത്തിൽ നിന്നും കഴിഞ്ഞ കുറെ മാസങളായി നമുക്കു ലഭിച്ചുകൊണ്ടിരിക്കുന്ന കഥകൾ എന്താണു? പത്രങൾ നിവർത്തി വായിക്കാൻ അറപ്പുളവാക്കുന്ന തരത്തിലുള്ള ആഭാസ കഥകൾ. തട്ടിപ്പു കഥകൾ, വെട്ടിപ്പു കഥകൾ - മലയാളി കണികണ്ടുണരുന്നതു ഇപ്പോൾ ഇത്തരം വാർത്തകളിലൂടെയാണല്ലൊ.-. ഇങിനെ ആഭാസ കഥകളിലും,അഴിമതി,തട്ടിപ്പു,വെട്ടിപ്പു,ഖനന ഇങിനെ സർവ്വ നൂലാമാലകളിലും കുടുങി കുരുക്കിലായ സർക്കാറിനെ താഴെയിറക്കാൻ പ്രതിപക്ഷം ഇറങിപ്പുറപ്പെട്ടപ്പോൾ, ജനങൾ എന്തൊക്കെ നാടകങൾ കാണേണ്ടി വന്നു? അതു ഒരു മാക്സിയൻ സമരാസൂത്രണ വൈകല്യമായി മാറാൻ ഒട്ടും താമസമുണ്ടായില്ല.,ലക്ഷ്യബോധമില്ലാത്ത, ലക്കും ലഗാനുമില്ലാത്ത,മന്ദബുദ്ധികളുടെ ചേഷ്ടകളായി ജനം കണ്ടപ്പോൾ, അനുയായികളും പിറുപിറുത്തു.എന്തിനാണു സമരം എന്നതു പോലും മറന്നു. അകത്തും പുറത്തും, തിരശ്ശീലക്കു പിന്നിലും തിരശ്ശീലയിലും എന്തൊക്കെയോ മിന്നി മറയുമ്പോൾ സമരം പ്രതീകാത്മമോ,ശക്തമായതാണോ എന്നറിയാതെ ഘടകികളും,അനുയായികളും അങുമിങും അലസമായി നടന്നു.ഉപരോധ സമരം വെറും ഒരു 'കോപ്രായ' മായി.

                   ഒരു ഉപരോധമോ,സമ്മേളനങളോ,പ്രകടനമോ രാഷ്റ്ട്രീയക്കാരോ, മതക്കാരോ നടത്തുംബോൾ,ഇതു ആ പ്രദേശത്തെ ജനങൾക്കു എതെങ്കിലും വിധ ബുദ്ധിമുട്ടൊ,ഉപദ്രവമോ ഉണ്ടാകുമൊ എന്ന മാനുഷീക ചിന്തപോലും ഇല്ലാതെ,“ഞങൾ ഇങിനെ അഴിഞ്ഞാട്ടം നടത്തുമ്പോൾ നിങൾ എല്ലാം സഹിച്ചുകൊള്ളണം” എന്ന നിലയിൽ എല്ലാം കൊട്ടിയടച്ചു തടസ്സപ്പെടുത്തി പൊതു ജനത്തെ തടവിലാക്കി ഉറഞ്ഞു തുള്ളുന്ന "ആവേശം” ഏതു  രാഷ്ട്രീയ പ്രസ്ഥാനത്തിന്റേതായാലും ക്രൂരം തന്നെയാണു.

                   സാധാരണ ജനങളുടെ ജീവിതം അസഹ്യമായിതീരുന്നുണ്ടൊ എന്നതൊ, ആ പ്രദേശത്തു മനുഷ്യർ ജീവിക്കുന്നുണ്ടൊ എന്നു പോലും  ചിന്തിക്കാൻ സമരക്കാരുടെ വിപ്ലവ  വീര്യം അനുവദിക്കാറില്ല. ‘ജനദ്രോഹം‘ എന്ന വാക്കിന്നർഥം ‘ജനങൾക്കു വേണ്ടി’  എന്നതാക്കി ന്യായീകരിച്ചാൽ, ജനം അതങു വിഴുങിക്കൊള്ളും  എന്ന അപ്രഖ്യാപിത നയത്തിൽ വിശ്വസിക്കുന്നവർക്കു, പക്ഷെ ഇവിടെ അപ്രതീക്ഷിതമായ ഒരു തിരിച്ചടി.അതാവട്ടെ സമരക്കാർക്കു താക്കീതും,ഒപ്പം നാണക്കേടും..പക്ഷെ ഇത്തരം സമരമുറകൾകൊണ്ടു പൊറുതിമുട്ടി,ശപിച്ചു വഴിമാറിപൊകുന്ന സാധാരണക്കാരായ പൊതുജനങൾക്കു, അനീതിയും, ജനജീവിതം തകർത്തു നടത്തുന്ന ഏതുതരം ജനദ്രോഹ പരിപാടികളുടേയും  നേരെ വിരൽ ചൂണ്ടി പ്രതികരിക്കാനുള്ള ഊർജ്ജവുമായിതീർന്നു.

                  സന്ധ്യ എന്ന വീട്ടമ്മ ഒരു രാഷ്ട്രീയക്കാരിയൊ,പ്രവർത്തകയോ,അനുഭാവിയോ, പോലും അല്ല.പക്ഷെ ആ സധാരണ വീട്ടമ്മയുടെ വിരൽ ശക്തിക്കു  മുമ്പിൽ , ചോദ്യ ശരങൾക്കു മുമ്പിൽ വിറങലിച്ചു നിൽക്കുന്ന വിപ്ലവ പ്രസ്ഥാന നേതാക്കളും, പരുങി നിൽക്കുന്ന പോലീസ്  ഉദ്യോഗസ്ഥരും ചാനൽ പ്രേക്ഷകർക്കു അവിസ്മരണീയ കാഴ്ച്ചയായി.

       ജനാധിപത്യ മൂല്യങളാൽ അടിയുറച്ചു നിൽക്കുന്ന നമ്മുടെ രാജ്യത്തെ പൌരന്റെ വോട്ടവകാശം,അതെക്കുറിച്ചു ബോധമുള്ള നാമെല്ലാവർക്കും, രാഷ്ട്രീയമുണ്ട്.  മതവുമുണ്ട്. ഇതു രണ്ടും സാധാരണ പൌരനെ സംബന്ധിച്ച് അവന്റെ ജീവിത മാർഗ്ഗമല്ല.അതുകൊണ്ടുതന്നെ രണ്ടിലും ഭ്രാന്തില്ല.ആവേശമില്ല. രാഷ്ട്രീയം രാഷ്ട്രീയമായിക്കണ്ടുകൊണ്ടു, നമ്മുടെ രാജ്യം ആരു ഭരിക്കണം എന്നതിൽ നമ്മുടെ സമ്മതിദായവകാശം നിർവ്വഹിച്ചുകൊണ്ടു നമ്മുടെ ഉത്തരവാദിത്വം നിറ്വേറ്റുക.രാഷ്ട്രീയ ഭ്രാന്തും, മത ഭ്രാന്തും മനുഷ്യനെ മൂല്യങളിൽ നിന്നകറ്റൂം,

                      കാലത്തിന്റെ ഗതിയും മാറ്റവും,തിരിച്ചറിയാൻ കഴിവില്ലാത്ത രാഷ്ട്രീയ സമര മുറകളും, പൊള്ള വാഗ്ദാനങൾ നൽകി വോട്ടു നേടി അധികാര സ്ഥാനീയരായാൽ, അവർ ചെയ്യുന്ന എന്തും പൊതുജനം സഹിച്ചുകൊള്ളുമെന്ന പഴഞ്ചൻ ചിന്താഗതിയിൽ മുമ്പോട്ടു പൊകാൻ ഇനിയും കഴിയില്ല എന്നു രാഷ്ട്രീയ നേത്രുത്വങൾക്കു മനസ്സിലാക്കാൻ കഴിയാതെ  വന്നാൽ, കെജ്രിവാളിന്റെ ചൂലോ,സന്ധ്യയെ പൊലുള്ള വീട്ടമ്മമാരുടെയും, അത്തരം ചിന്താഗതിക്കാരുടെയും ചൂലോ കൊണ്ടു, രാഷ്ട്രീയ മാലിന്യം അടിച്ചു വൃത്തിയാക്കാൻ പൊതുജനം ഇറങി പുറപ്പെടും എന്നതിന്നു സാക്ഷ്യമായി,ദൽഹി തിരഞ്ഞെടുപ്പു ഫലവും,സന്ധ്യ എന്ന വീട്ടമ്മയുടെ പ്രതിഷേധവും. കാല ബോധമുള്ള രാഷ്ട്രീയ നേത്രുത്വങൾ ഈ സത്യം മനസ്സിലാക്കാൻ ഇനിയും വൈകേണ്ടതില്ല...