2010, ഡിസംബർ 27, തിങ്കളാഴ്‌ച

"എളംബിരേട്ടന്‍ നട്ട ചെന്തെങ്ങിന്‍ തൈ"

ജീവിതത്തില്‍ ഒരിക്കലും ഷര്‍ട്ട് ഇട്ടു കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രം. അഞ്ചടി
പൊക്കം ഉണങ്ങി വളഞ്ഞ ശരീരം.നീട്ടി വളര്‍ത്തിയ മുടിയും അരക്കെട്ടോളം വളര്‍ന്നു
നീണ്ട നരച്ച താടിയും ചുളിഞ്ഞു തൂങ്ങിയ തൊലിയില്‍ പൊതിഞ്ഞ എല്ലോടോട്ടി
ചേര്‍ന്ന ശരീരവും, ആയാല്‍  നമ്മുടെ എളംബിരേട്ടന്റെ രേഖാ ചിത്രം ആയി.

ഞാന്‍ സൌ വിനെ (ഭാര്യ സൌജതിനെ "സൌ"എന്നാ വിളിക്കാറ്)  കെട്ടിയതുമുതല്‍
എളംബിരേട്ടനെ ഞാന്‍ കാണുന്നു. എന്റെ ഭാര്യാ വീട്ടിലും, അവരുടെ തറവാട്ടിലും,
തെങ്ങ് കിളച്ചു തോലും (പൊന്ത കാടുകള്‍) വെണ്ണീരും ഇട്ടു മൂടുവാനും പറമ്പ്
കിളക്കുവാനുമായി സ്ഥിരമായുള്ള ജോലിക്കാരന്‍. വിവാഹം കഴിഞ്ഞപ്പോള്‍ എന്‍റെ
പറമ്പുകളിലും ഇത്തരം ജോലിക്ക് എളംബിരെട്ടനെ തന്നെ ഏര്‍പ്പാടാക്കി. പറമ്പില്‍
പണിയെടുപ്പിക്കുക എന്നത് ഭാര്യാ വീട്ടുകാര്‍ക്കും, അവരുടെ തറവാടട്ട് കാര്‍ക്കും
 ഒരു സുഖമുള്ള കാര്യമാണെന് തോന്നും. വര്‍ഷത്തില്‍ മിക്കാവാറും ദിവസങ്ങളില്‍
 നമ്മുടെ എളംബരേട്ടന്‍ ‍ ഇവിടെയൊക്കെ തന്നെയുണ്ടാകും.
പിന്നെ ഞാനും എളംബരേട്ടനെ തന്നെ കൊത്തിക്കിളക്കാനും, തെങ്ങുകള്‍ തുറന്നു
വളമിട്ടു മൂടാനുമൊക്കെ  ഏല്‍പ്പിച്ചു.

ചെറുമ സമുദായത്തില്‍ പെട്ട എളംബരേട്ടനു വലിയ മക്കളോക്കെയുണ്ട്. ഭാര്യ
നേരത്തെ മരിച്ചു.ആരെയും ആശ്രയിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു തത്വ ത്ഞാനി., 
വൈകുന്നേരം പോകുമ്പോള്‍ കയ്യില്‍ കൊടുക്കുന്ന പൈസയുമായി നേരെ കള്ളു
മോന്താന്‍ പോകും. എത്ര മോന്തിയാലും എളംബരേട്ടന്‍ ആടിനടക്കാറൊന്നുമില്ല.
ചിലപ്പോള്‍ വെറും വയറ്റില്‍ തന്നെ അകതാകിയെന്നും വരും.അപ്പോഴും ഒരു
ഭാവ വ്യത്യാസമൊന്നും ഉണ്ടാകില്ല.

മഴക്കാലമായാല്‍ എവിടുന്നെന്കിലുമോക്കെയായി, മാവിന്‍ തൈകള്‍, പ്ലാ തൈകള്‍,
കുരുമുളക് വള്ളി, അങ്ങിനെ പലതും കൊണ്ട് വന്നു പറമ്പില്‍ നടും. അതിനെ
പരിപാലിച്ചു നടക്കുകയും ചെയ്യും. എളംബരേട്ടന്‍ എനിക്കും അകറ്റാന്‍  കഴിയാത്ത
 ഒരാളായി തീര്‍ന്നു.

ഒരു ദിവസം  അതിരാവിലെ പത്രമെടുക്കാനായി ഗേറ്റ് തുറന്നപ്പോള്‍ എലംബരേട്ടന്‍.
കയ്യില്‍ ചെന്തങ്ങിന്‍ തൈയ്യുമുണ്ട് . . കൊണ്ടുവന്ന ചെന്തെങ്ങിന്‍ തൈ കാണിച്ചു
കൊണ്ട് " ദ മൊതലാളി, കുടിക്കാനുള്ള നല്ല ഇളനീര്‍ കരിക്ക്, കൈനീട്ടിപരിച്ചു
കുടിക്കാം.അഞ്ചാം പട്ട എന്ന തൈയാണിത്. അഞ്ചു കൊല്ലം കൊണ്ട് കായിച്ചു 
നിറയും.കൈകൊണ്ടു, സ്വന്തം പറിച്ചു കുടിക്കാം.

സ്വയം സ്ഥലം കണ്ടെത്തി  വലിയ കുഴിയുണ്ടാക്കി അത് കുഴിച്ചിട്ടു. വീടിന്റെ
പടിഞ്ഞാറുഭാഗം മുറ്റ  മതിലിനോട് ചേര്‍ന്നായിരുന്നു  കുഴിചിട്ടത്.

നിറഞ്ഞു ഇടതൂര്‍ന്നു കുലച്ചു നില്ല്കുന്ന ആ ചെന്തെങ്ങിന്റെ നിറ സ്മൃദ്ധികാണാന്‍
എളംബരേട്ടന്‍ ഇന്ന് നമ്മോടോപ്പമില്ല.

കത്തിയെരിയുന്ന വേനലില്‍ വീട്ടിലെത്തിയാല്‍ അകത്തേക്ക് കയറും മുന്‍പേ
ചെന്തെങ്ങിന്‍ കരിക്ക് ഒന്നോ രണ്ടോ പറിച്ചെടുത്തു എന്‍റെ സൌവിന്റെടുത്തു
കൊടുക്കും. മൂട് വെട്ടാന്‍.‍

തണുത്ത മധുരമുള്ള ആ കരീക്കുവെള്ളം അകത്താക്കുമ്പോള്‍ മുറ്റത്ത്  നില്‍ക്കുന്ന 
എളംബിരെട്ടന്റെ മുഖം മനസ്സില്‍ തെളിയും. ഇന്ന് എന്‍റെ മക്കളും കൈകൊണ്ടു
പറിച്ചു കുടിച്ചു ദാഹം തീര്‍ക്കുന്നു.

നാം നട്ടുവളര്തുന്നത് നാളെ നമ്മുടെ മക്കള്‍ക്കും തണലാകും. വെട്ടി മുറിച്ചു
നശിപ്പിക്കുന്ന ഇന്നത്തെ സംസ്കാരം നാളെ നമ്മുടെ തലമുറയെ ദാഹ ജലം
പോലും കിട്ടാത്ത മരുഭൂമിയിലേക്ക് തള്ളി വിടുകയാണ്.

നമുക്ക് നമ്മുടെ മക്കളോട് പോലും,പ്രതിബദ്ധതയില്ലേ?

2 അഭിപ്രായങ്ങൾ: