2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

കുത്തകക്കാര്‍ക്ക് വേണ്ടിയാണോ ഭരണ കക്ഷി നിലകൊള്ളുന്നത്?



സ്റോക്ക് ഹോം കണ്‍ വെന്‍ഷന്‍ നടക്കാനിരിക്കെ, ഇന്ത്യയുടെ നിലപാടില്‍ ഉറ്റു നോക്കുന്ന കേരളം,
പ്രതിഷേധം ‍ കൂടുതല്‍ ശക്തിപ്പെടുത്തി മുന്‍പോട്ടു പോകുകയാണ്. കാസര്‍കോട്ടെ ജീവിത ദുരിതങ്ങല്‍ക്കിരയായവര്‍ക്ക് തക്കതായ നഷ്ടപരിഹാരവും,എന്നെന്നേക്കുമായി ഈ മാരക വിഷം
വിതറി ജനങ്ങളെ കൊന്നൊടുക്കാന്‍ തുനിയുന്ന പ്രവണത സര്‍ക്കാരുകള്‍ ഉപേക്ഷിക്കുകയും വേണം.

കുത്തക മുതലാളിമാര്‍ക്ക് കൂട്ടുപിടിച്ച് കീശ വീര്‍പ്പിക്കാനല്ല ജനങ്ങള്‍ അധികാരത്തിലിരുത്തി തിയിരിക്കുന്നതെന്ന്.ഭരിക്കുന്നവര്‍ക്ക് ബോധ്യമുണ്ടായിരിക്കണം. ഉണ്ടായില്ലെങ്കില്‍ അതുണ്ടാവാന്‍ പൊതുജനം ഒന്നടങ്കം ഈ വിപത്തിനെ നേരിടേണ്ടിയിരിക്കുന്നു. ഇവിടെ രാഷ്ട്രീയമല്ല. ഭരിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന ഏതു രാഷ്ട്രീയക്കാരനും ഭരിക്കട്ടെ. ഇത്തരം വിഷം വിതറി ജനങ്ങളെ  ദുരിതത്തിലാക്കുന്നവരെ ശക്തമായി നേരിടാന്‍ രാഷ്ട്രീയം മറന്നു ഒറ്റക്കെട്ടാവേണ്ടാതിന്റെ
ആവശ്യകത നാം മനസ്സിലാക്കണം

ജനശ്രദ്ധ ഇതിലേക്ക് തിരിയാനും, കേന്ദ്ര ഭരണക്കാരെ കണ്ണ് തുറപ്പിക്കാനും, സ്റോക്ക് ഹോം കണ്‍ വെന്‍ഷന്‍ നടക്കുന്ന ഈ അവസരത്തില്‍ ഇന്ത്യന്‍ നിലപാട്, എന്ടോസള്‍ഫാന്‍ നിരോധിക്കുന്നതിനെ അനുകൂലിക്കേണ്ടതിലേക്ക് പ്രേരകമാകും വിധം പ്രതിഷേധം ശക്തമാക്കാന്‍, കേരള മുഖ്യ മന്ത്രിയുടെ
നിരാഹാരം ഉപകാരപ്പെടും,

മുഖ്യമന്ത്രിയുടെ അവസര മുതലെടുപ്പെന്നോ, ആത്മാര്‍ഥമായ ഇടപെടലോ എന്നതല്ല ഇവിടെ
പ്രസക്തം.ഈ വിഷയത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ഉപകരിക്കുമെന്നതില്‍ സംശയമില്ല.
എന്ടോസള്‍ഫാന്‍ നിരോധനത്തെ അനുകൂലിച്ചു പ്രതികരിക്കുന്ന ആരെയും ഉള്‍പ്പെടുത്തി ഈ ദുരന്തഭൂമിയിലെ ചേതനയറ്റ ജീവിതങ്ങല്‍ക്കാശ്വാസമായി തീരാന്‍ നമുക്ക് ഏവര്‍ക്കും
കൈകോര്‍ക്കാം. ഇവിടെ നാം മറ്റൊന്നും ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല.

അതോടൊപ്പം ഏതു ഭരണമായാലും, കുത്ത തകക്കാര്‍ക്കുവേണ്ടി ഇന്ത്യാ മഹാരാജ്യം തീറെഴുതി കൊടുക്കുന്ന രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കാന്‍ നാം തയാറാവണം. ആളോഹരി ഇരുപതു രൂപ
ശരാശരി വരുമാനമുള്ള ദരിദ്ര ഇന്ത്യയെ കുത്തക കോര്പറേറ്റ്കളുടെ കുടുംബസ്വത്താക്കി മാറ്റാന്‍ അനുവദിച്ചു കൂടാ. ഇത് മഹാത്മാ ഗാന്ധിയുടെ ഇന്ത്യയാണ്. വിദേശ ഇടപെടലുകളും, അവരുടെ ആധിപത്യവും മഹത്തായ നമ്മുടെ ഭാരത പാരമ്പര്യത്തെയും,സംസ്കാരത്തെയും നശിപ്പിച്ചു
കൊണ്ടിരിക്കുന്നു.

ഇന്ത്യ പുരോഗമിക്കട്ടെ. ഏറെ പുരോഗമിക്കട്ടെ. പക്ഷെ അത്, ഇന്ത്യയുടെ മഹത്തായ പൈതൃകം കൈമോശം വരാതെ ഉയരട്ടെ. കൈമോശം വരുന്നിടത്ത്, അല്ലെങ്കില്‍ വരുത്തുന്നിടത്തു , നാം ശക്ത
മായി പ്രതികരിക്കാന്‍ എല്ലാം മറന്നു കൈകൊര്‍ക്കെണ്ടിയിരിക്കുന്നു

കോടികള്‍ കട്ടുമുടിച്ചു ഭരണം കയ്യാളുന്നവരെ, നാം മനസ്സിലാക്കണം, കണ്ടറിയണം, ഇന്ത്യന്‍ പൌരന് സുരക്ഷിതമില്ലാത്ത, അവന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയാത്ത ഭരണാധികാരികളെ നാം
അകറ്റി നിര്‍ത്തുക തന്നെ വേണം. എന്ണ്ടോസള്‍ഫാന്‍ വിപത്തു തലമുറകളെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ദയനീയ അവസ്ഥ കണ്ടിട്ടും കണ്ണ് പൊട്ടിയ മന്ത്രിമാര്‍ ഇന്ത്യന്‍ ജനതയെ മറന്നു
കുത്ത കക്കാരെ കൊഴുപ്പിക്കാന്‍ തുനിയുമ്പോള്‍ അവരുടെ കണ്ണ്  തുറപ്പിക്കാന്‍ നമുക്ക് കൈകോര്‍ക്കാം. അഞ്ചു കൊല്ലത്തേക്ക് തിരഞ്ഞെടുത്തു അയച്ചു പോയില്ലേ എന്ന പശ്ചാപതോടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ