2010, ഡിസംബർ 6, തിങ്കളാഴ്‌ച

തോട്ടികള്‍



തോട്ടികള്‍- ഇന്നത്തെ തലമുറയ്ക്ക് ഒരു ക്ഷെ കേട്ടറിവുപോലുമില്ലാത്ത,ഒരു വിഭാഗം മനുഷ്യര്‍. മനുഷ്യന്റെ മലം ചുമക്കുന്ന ജോലിയാണിവരുടെത്. പറയ സമുദായത്തില്‍ പെട്ടവര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് "കക്കൂസ്" എന്നത് വളരെ അപൂര്‍വ്വ മായിരുന്നു, ഉള്ളത് തന്നെ ഇന്നത്തെ പോലെ ഫ്ലഷ്ഔട്ട്‌ ആയിരുന്നില്ല.
കക്കൂസും കുളിമുറിയുമോക്കെയുള്ള വീടുകള്‍ ഭേദപ്പെട്ട സാമ്പത്തിക ശേഷിയുള്ളവരുടെ മാത്രം സൌകര്യമായിരുന്ന കാലഘട്ടം. 

"തൊട്ടി കക്കൂസ്" എന്നാണ് പറയുക. ഇത്തരം കകൂസുകളിലെ മലം നിറഞ്ഞ തൊട്ടികള്‍ അത് വലിയ തോട്ടിയിലേക്ക് മാറ്റി തലയില്‍ ചുമന്നുകൊണ്ടുപോയി അത് ടാന്കേര്‍ ലോറിയില്‍ സ്വരൂപിച്ച്, ഞെളിയം പറമ്പില്‍ (കോഴിക്കോട്ടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലം)കൊണ്ട് തള്ളുന്നു.അത് സംസ്കരിക്കാനുള്ള സംവിധാനങ്ങളും അന്നില്ലായിരുന്നു.

ഇങ്ങിനെ കക്കൂസിലെ മലവും,നഗര മാലിന്യങ്ങളും തലയില്‍ ചുമക്കാന്‍ ജന്‍മനാ വിധിക്കപ്പെട്ടവരായിരുന്നു പറയ സമൂഹം. ഞാന്‍ വെസ്റ്റ്‌ ഹില്‍ ചുങ്കം യു. പി. സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍. സ്കൂളില്‍ പോകുമ്പോഴും,വരുമ്പോഴും കാണുന്ന ഈ കാഴ്ച ആ സമയത്ത് തന്നെ എന്നെ വളരെ ചിന്തിപ്പിച്ച വേദനിപ്പിച്ച കാഴ്ചകളായിരുന്നു, സ്കൂളിന്നടുത്തു പറയര്ക്കായി ഒരു കോളനിയുണ്ട്. ആ ഭാഗത്ത്‌, ഇങ്ങു പുതിയങ്ങാടിവരെയുള്ള കക്കൂസുകളിലെ തൊട്ടി എടുക്കല്‍ ജോലി ഇവര്‍ക്കായിരുന്നു. പിറന്നു വീഴുന്നത് തന്നെ മലം ചുമക്കാനുള്ള തോട്ടികളായതിനാല്‍ അങ്ങിനെ മലം ചുമക്കുന്നതില്‍ അവര്‍ക്കൊരു കുറവും തോന്നിയില്ലായിരുന്നു.

തോട്ടി കോളനികളില്‍ പലപ്പോഴും ഉത്സവം പോലെ ആഘോഷമുണ്ടാകാരുണ്ട്. ചുങ്കം ഭാഗങ്ങളില്‍ പശുക്കളെ പോറ്റുന്നവര്‍ അന്ന് ധാരാള മുണ്ടായിരുന്നതിനാല്‍, റെയില്‍ മുറിച്ചു കടക്കുന്ന പശുക്കള്‍ പലപ്പോഴും തീവണ്ടി തട്ടി ചാവാരുണ്ട്. അങ്ങിനെ ചാവുന്ന പശുക്കളെ കിട്ടുന്ന ദിവസങ്ങളില്‍ തോട്ടികോളനിയില്‍  ഉല്‍സവമാണ്. കാരണവന്മാരും,മുതിര്‍ന്നവരും, കുട്ടികളും തോട്ടി സ്ത്രീകളും എല്ലാം കൂടി അതിന്നു വട്ടമിട്ടു, വെട്ടലും മുറിക്കലുമായി, അതോടെ നല്ല കള്ളവാറ്റു ചാരായവും കൂടെയാകുമ്പോള്‍,പിന്നെ ആ പ്രദേശത്ത് മറ്റാര്‍ക്കും അടുക്കാനാവാത്ത വിധം ആഘോഷതിമിര്‍പ്പിലായിരിക്കും. ചുങ്കം ബസ്‌ സ്ടണ്ടിന്നടുത്തു മെയിന്‍ റോഡില്തന്നെയായിരുന്നു ഈ തോട്ടികോളനി . കോര്‍പ റേഷന്‍ ജീവനക്കാരായിരുന്ന, ഇവര്‍ക്ക് ശമ്പള ദിവസവും കുടിച്ചു ആഘോഷിക്കാന്‍ക്കാന്‍ ന്തന്നെയുള്ളതാണ്.

സ്ക്കൂള്‍ വിട്ടാല്‍ കുറെ സമയം കൌതുകത്തോടെ ഇവരുടെ കോളനിയിലേക്ക് നോക്കാറുണ്ട്. തല്ലും, വഴക്കും, തിന്നലും, മദ്യപാനവും,കുഞ്ഞുകുട്ടികളും, എല്ലാം ഒരേ കൂരക്കീഴില്‍ ഒരേപോലെ ജീവിക്കുന്ന കാഴ്ച രസകരമാണ്. വലുതായി  മുറികള്‍ തിരിക്കാത്ത കോളനിയില്‍ പെറ്റ് വളരുന്ന കുറെ കുടുംബങ്ങളുടെ ഒരു മേള തന്നെയാണ്.

അന്ന് പല വീടുകളിലേക്കും ആവശ്യമായ , കൊട്ട, കൊട്ടക്കയില്‍, മുറം, തുടങ്ങിയ വീട്ടു സാധനങ്ങളും ഇവര്‍ നെയ്തു കടകളിലും, വീടുകളിലും വില്‍ക്കുമായിരുന്നു.

വിദ്യാഭ്യാസമോ, സാമൂഹ്യ സമ്പര്‍ക്കമോ, അധികമില്ലാതിരുന്ന- സമൂഹത്തില്‍ നിന്നും ദൂരെ ഒറ്റപ്പെട്ടുള്ള- ഒരു ജീവിതമായിരുന്നു പറയരുടെത്.മറ്റുള്ളവരുടെ മലം ചുമക്കുന്ന ഈതോട്ടികള്‍ക്കും ഒരു കക്കൂസ് ഉണ്ടായിരുന്നില്ല. റോഡിലും, വഴിയോരങ്ങളിലുമായിരുന്നു ഇവരുടെയെല്ലാം കാര്യങ്ങള്‍ നടത്തിയിരുന്നത്.

അന്ന് ആ കോളനിയില്‍ നിന്നും പഠനത്തിനായി പോകുന്ന മുഖത്ത് വസൂരിക്കലയുള്ള ഒരു യുവാവുണ്ടായിരുന്നു. അതോടെ ആ കോളനിയില്‍ നിന്നും ചിലരൊക്കെ സ്കൂളില്‍ പോയിത്തുടങ്ങി. സ്കൂള്‍ പ്രവേശനവും ഇവര്‍ക്ക് പ്രയാസമായിരുന്നു. അയിത്തം കൊടികുത്തി വാണിരുന്ന ആ കാലത്ത്, പറയരെയും, ചെരുമാരെയും, ആരും അടുപ്പിക്കാരില്ലായിരുന്നു. തൊള്ളായിരത്തി അറുപതുകളിലാണ് ഫ്ലെഷ് ഔട്ട്‌ കക്കൂസുകള്‍ വന്നുതുടങ്ങുന്നത്. ഫ്ലെഷ് കക്കൂസുകള്‍ വ്യാപകമായതോടെ തോട്ടികള്‍ മലം ചുമക്കളില്‍ നിന്നും മോചിതരായി, റോഡ്‌ ഓട വൃതിയാക്കുന്നതിലേക്ക് നീക്കി ഇവരെ .

ഇന്ന് പറയ സമുദായം എന്നൊന്നുണ്ടോ എന്നറിയില്ല.സമൂഹത്തില്‍ എല്ലാം കൊണ്ടും വളരെ പിന്നോക്കമായിരുന്ന, പുറം തള്ളപ്പെട്ട പറയ സമുദായത്തില്‍ കുട്ടികള്‍ വിദ്യാഭ്യാസം നേടാന്‍ തുടങ്ങിയതോടെ അങ്ങിനെ ഒരു സമൂഹം തന്നെ ഇപ്പോള്‍ നിലവിലില്ലാതായി.

താഴ്ന്ന സമുദായത്തില്‍ പെട്ട പറയാന്‍,പുലയന്‍,ചെറുമ സമുദായങ്ങളില്‍ ഏറ്റവും താഴ്ന്നവരായിരുന്ന പറയാനും പുലയനും. എന്നാല്‍ സ്ത്രീകള്‍ മാറ് മറക്കാതെ, ഒറ്റമുണ്ടു മാത്രം ധര്ച്ചു നടക്കുന്ന, നടക്കേണ്ട ആചാരം മേല്‍ ജാതിക്കാരായ നായര്‍, നമ്പൂതിരി തുടങ്ങിയ വിഭാഗം നിര്‍ബന്ധ മാക്കിയ ചെറുമ വിഭാഗവും, ഇന്ന് നമുക്കേറെ കാണാന്‍ കഴിയില്ലെങ്കിലും, ഈ അടുത്ത കാലം വരെ അല്പം പ്രായമായ ചെറുമ സ്ത്രീകള്‍ മാറ് മറചിരുന്നില്ല തമ്ബ്രാക്കന്മാരുടെ മുന്‍പില്‍ സ്ത്രീകള്‍ മാറ് മറക്കല്‍ കുറ്റകരമായിരുന്നു.

കാലം ഏറെ മാറി, വിദ്യുച്ചക്തിയും, വിദ്യാഭ്യാസവും, വ്യാപിച്ചു, ലോകം അതിന്റെ കറുത്ത മൂടുപടം മാറ്റി.എങ്ങും വെളിച്ചം വിതറി, പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിച്ചു ചാടുന്ന ലോകം. ലോകത് വെളിച്ചം വ്യാപിക്കുമ്പോള്‍ മനുഷ്യന്റെ നന്‍മകള്‍ അത്രയും  ഇരുളിലേക്ക് ആഴ്ന്നുപോകുന്നു.

http://mkoyap.blogspot.com/2010/11/blog-post.html

2 അഭിപ്രായങ്ങൾ:

  1. തോട്ടികളെ കുറിച്ചുള്ള വിവരണം പകുതി വായിച്ചു ടെമ്പ്ലേറ്റ് കണ്ണിനു സുഖം പോര വായിക്കാന്‍ കഴിയുന്നില്ല എന്റെ അഭിപ്രായം

    മറുപടിഇല്ലാതാക്കൂ
  2. ബൂലോകത്തേയ്ക്ക് സ്വാഗതം

    മറുപടിഇല്ലാതാക്കൂ